ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ കടന്നുവരവോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പരസ്പരമുള്ള മത്സരം മുറുകുന്നതോടെ കേട്ടുകേൾവി പോലുമില്ലാത്ത പല സേവനങ്ങളാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് വച്ച് നീട്ടുന്നത്. സാധാരണ നിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്ന ചികിത്സകള്‍ മാത്രമേ ഇന്‍ഷൂറന്‍സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ കടന്നുവരവോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പരസ്പരമുള്ള മത്സരം മുറുകുന്നതോടെ കേട്ടുകേൾവി പോലുമില്ലാത്ത പല സേവനങ്ങളാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് വച്ച് നീട്ടുന്നത്. സാധാരണ നിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്ന ചികിത്സകള്‍ മാത്രമേ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നുള്ളുവെങ്കിലും ചില കേസുകളില്‍ വീട്ടില്‍ അഡ്മിറ്റായാലും റി ഇംപേഴ്‌സ് ചെയ്യാനാകും. 'ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. 

എന്താണ് ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍?

ADVERTISEMENT

വീട്ടില്‍ കിടക്കുകയും ആശുപത്രിയിലേതു പോലെ തന്നെ ചികിത്സ നേടുകയും ചെയ്യുന്ന അവസ്ഥ. ഇതിന് വരുന്ന ചെലവാണ് ഇവിടെ കവര്‍ ചെയ്യുക. എന്നാല്‍ എല്ലാ രോഗികള്‍ക്കും ഇത് അവകാശപ്പെടാനാവില്ല. ഇതിന് ഡോക്ടറുടെ പ്രത്യേക അനുമതി വേണം. തന്നെയുമല്ല രോഗം (ചികിത്സ) ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും നീണ്ട് നില്‍ക്കുകയും വേണം. 

രോഗിയുടെ അവസ്ഥ

ADVERTISEMENT

പ്രധാനമായും രണ്ട് അടിയന്തര സാഹചര്യങ്ങളിലാണ് വീട്ടിൽ ചികിത്സ ആകാവുന്നത്. ആശുപത്രിയിലോ നഴ്‌സിംഗ് ഹോമിലോ കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരിക്കണം രോഗി.

രണ്ടാമത്തെ നിബന്ധന തൊട്ടടുത്ത ആശുപത്രികളില്‍ ബെഡ് ഒഴിവ് ഉണ്ടാകരുത്. ഇത് രോഗി ഉറപ്പാക്കണം.

ADVERTISEMENT

വീട്ടിലെ അന്തരീക്ഷവും ആവശ്യമായ ചികിത്സയും ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം. ആശുപത്രിയില്‍ ചികിത്സ തേടുമ്പോഴുള്ള വീട്ടുകാരുടെ ബുദ്ധിമുട്ടും ഒഴിവാക്കാം. ഇത് നിലിവില്‍ അത്ര സാധാരണമല്ലെങ്കിലും ചില കമ്പനികള്‍ ആഡ് ഓണ്‍ സേവനമായി ഇത് നല്‍കുന്നുണ്ട്. ഇതനുസരിച്ച് പ്രീമിയത്തില്‍ നേരിയ വര്‍ധനയുണ്ടാകും.

എല്ലാ രോഗവും പരിധിയിലില്ല

യോഗ്യതയുള്ള ഡോക്ടറുടെ ചികിത്സയേ ഇതിന്റെ പരിധിയില്‍ വരു. അല്ലെങ്കില്‍ ആശുപത്രിയുടെ പ്രിസ്‌ക്രിപ്ഷന്‍ വേണം. ആസ്തമ, ഹൈപ്പര്‍ ടെന്‍ഷന്‍, എപ്പിലപ്‌സി, പ്രമേഹം, ഡയറിയ ഇതൊന്നും ഇതിന്റെ പരിധിയില്‍ വരികയുമില്ല.