ഒരു കുടുംബത്തിലെ എല്ലാ വാഹനങ്ങള്‍ക്കും കൂടി ഒരു ഇന്‍ഷൂറന്‍സ് പോളിസിയായാല്‍ എങ്ങിനെയിരിക്കും?. ഒന്നിലധികം വാഹനങ്ങള്‍ വീടുകളുടെ പോര്‍ച്ചില്‍ സ്ഥാനം പിടിച്ചതോടെ ഇതിന്റെയെല്ലാം ഇന്‍ഷൂറന്‍സ് പുതുക്കലും തീയതി ഓര്‍ത്തുവയ്ക്കലും വാല്യൂ നിശ്ചയിക്കലുമെല്ലാം വലിയ തലവേദനയാണ്. വാഹനമായതുകൊണ്ട് ഇന്‍ഷൂറന്‍സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുടുംബത്തിലെ എല്ലാ വാഹനങ്ങള്‍ക്കും കൂടി ഒരു ഇന്‍ഷൂറന്‍സ് പോളിസിയായാല്‍ എങ്ങിനെയിരിക്കും?. ഒന്നിലധികം വാഹനങ്ങള്‍ വീടുകളുടെ പോര്‍ച്ചില്‍ സ്ഥാനം പിടിച്ചതോടെ ഇതിന്റെയെല്ലാം ഇന്‍ഷൂറന്‍സ് പുതുക്കലും തീയതി ഓര്‍ത്തുവയ്ക്കലും വാല്യൂ നിശ്ചയിക്കലുമെല്ലാം വലിയ തലവേദനയാണ്. വാഹനമായതുകൊണ്ട് ഇന്‍ഷൂറന്‍സ് ഇല്ലാതെ പുറത്തിറാക്കാനും ധൈര്യമുണ്ടാകില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി.

ശരാശരിക്കാരനായ ഒരു ഇടത്തട്ടുകാരന്റെ ഉടമസ്ഥതയില്‍ ഇന്ന് രണ്ട് കാറും രണ്ടും ഇരുചക്രവാഹനങ്ങളും സാധാരണമാണ്. ഇനി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള തൊഴിലുമായി ബന്ധപ്പെട്ടവരാണെങ്കില്‍ വാഹനങ്ങളുടെ എണ്ണം പിന്നെയും കൂടും. ഇതെല്ലാം ഒരു പൊതു പോളിസിക്ക് കീഴില്‍ കൊണ്ടു വരികയാണ് ഉദ്ദേശം. ഐസി ഐ സി ഐ ലൊംബാര്‍ഡ്, റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്, എഡല്‍വീസ് ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കമ്പനികളാണ് പൈലറ്റ് പ്രോജക്ട് എന്നുള്ള നിലയക്ക് ഫ്‌ളോട്ടര്‍ പോളിസി നല്‍കുന്നത്.

ADVERTISEMENT

എന്താണ് ഫ്‌ളോട്ടര്‍ പോളിസി

സാധാരണ പോളിസികള്‍ നല്‍കുന്നതില്‍ കൂടുതല്‍ കവറേജ് നല്‍കുന്ന പോളിസികളാണ് ഫ്‌ളോട്ടര്‍ പോളിസികള്‍.വീട്ടിലെ ആഭരണങ്ങള്‍ മുതല്‍ ടി വി,കാമറ വരെ എന്ത് ചലനാത്മക വസ്തുക്കളെയും ഫ്‌ളോട്ടര്‍ പോളിസി കവറേജില്‍ പെടുത്തും. ഫര്‍ണിച്ചര്‍,പെയിന്റിംഗ്, വിലപിടുപ്പുള്ള പുസ്തകങ്ങള്‍,മ്യൂസിക് ഉപകരണങ്ങള്‍ ഇവയെല്ലാം ഇതിന്റെ പരിധിയില്‍ വരും.

ADVERTISEMENT

ഫ്‌ളോട്ടര്‍ മോട്ടോര്‍ ഇന്‍ഷൂറന്‍സ് പോളിസി

ഒന്നിലധികം വാഹനങ്ങളെ ഒറ്റ പോളിസി കവര്‍ ചെയ്യും. സാധാരണ പോളിസികളെ പോലെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഇതിന്റെ പരിധിയില്‍ വരും. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒറ്റ പോളിസി മതിയാകും. വാഹനങ്ങളുടെ ഉപയോഗമനുസരിച്ചാകും പ്രീമിയം തുക നിശ്ചയിക്കുക. വെറുതെ കിടക്കുന്നതാണെങ്കില്‍ പ്രീമിയം കുറഞ്ഞേക്കും.

ആപ്പ് അധിഷ്ഠിതം

ആപ്പ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പോളിസി ഉടമയ്ക്ക് പുതിയതായി വാഹനങ്ങളെ ഇതിലേക്ക് ചേര്‍ക്കാനും ആവശ്യമില്ലെന്ന് തോന്നിയാല്‍ ഒഴിവാക്കാനുമാകും. ഇനി ഇന്‍ഷൂറന്‍സ് കവര്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ഇത് സ്വിച്ച് ഓഫ് ചെയ്യുകയുമാവാം.പുതിയ ആശയമായതിനാല്‍ 2020 ഫെബ്രുവരി ഒന്നു മുതല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങാനാണ് ഐ ആര്‍ ഡി എ ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

ഉപഭോക്താവിന്റെ നേട്ടങ്ങള്‍

നാലു വാഹനങ്ങളുള്ള ഒരു ഉടമ പല കാരണങ്ങള്‍ കൊണ്ട് വ്യത്യസ്ത കമ്പനികളുടെ ഇന്‍ഷൂറന്‍സ് പോളിസികളാകും എടുത്തിട്ടുണ്ടാവുക. ഇതെല്ലാം ഒരു സ്ഥാപനത്തിന്‍ കീഴിലാകുന്നതോടെ പ്രീമിയത്തന്റെ കാര്യത്തില്‍ വിലപേശല്‍ നടത്തി പരമാവധി നേട്ടം ഉണ്ടാക്കാം. ഒറ്റ പോക്കില്‍ കാര്യങ്ങള്‍ നടക്കും എന്നതാണ് മറ്റൊരു നേട്ടം. പല പോളിസികളുടെ കാര്യത്തിനായി പലനാളുകള്‍ ചെലവഴിക്കേണ്ടി വരില്ല.

പുതുക്കാന്‍ ഒറ്റ തീയതി ഓര്‍മ്മയില്‍ സൂക്ഷിച്ചാല്‍ മതി

മറ്റ് സാധാരണ പോളിസികളിലെന്നപോലുള്ള നോ ക്ലൈയിം ബോണസ് അടക്കമുളള ആനുകൂല്യങ്ങള്‍ ഇവിടെയും ലഭ്യമാണ്. ഇന്ത്യയില്‍ ഇത് പുതിയ ആശയമായതു കൊണ്ട് പ്രീമിയം അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.