വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് വൈകാതെ ഫാസ്റ്റ് ടാഗും മാനദണ്ഡമാകും. നിരത്തുകളില്‍ ഓടുന്ന പരമാവധി വാഹങ്ങളെ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ പെടുത്തുന്നതിനുളള നടപടി എന്ന നിലയിലാണ് ഫാസ്റ്റ് ടാഗ് ഇതിനുള്ള മാനദണ്ഡങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. നിയമം വന്നു കഴിഞ്ഞാല്‍ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പുതുക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് വൈകാതെ ഫാസ്ടാഗും മാനദണ്ഡമാകും. നിരത്തുകളില്‍ ഓടുന്ന പരമാവധി വാഹനങ്ങളെ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ പെടുത്തുന്നതിനുളള നടപടി എന്ന നിലയിലാണ് ഫാസ്ടാഗ് ഇതിനുള്ള മാനദണ്ഡങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. നിയമം വന്നു കഴിഞ്ഞാല്‍ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പുതുക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കും. കൂടാതെ ഫാസ്ടാഗ് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനം ടോള്‍ബൂത്ത് കടക്കുന്നതോടെ ഇത് മോണിറ്റര്‍ ചെയ്ത് ഇന്‍ഷൂറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാവും. അതുകൊണ്ട് ഇന്‍ഷൂറന്‍സ് ഇല്ലാതെ ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് നിരത്തിലൂടെ സര്‍വ്വീസ് നടത്താനാവില്ല.

40 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷൂറന്‍സില്ല

നിലവില്‍ രാജ്യത്ത് ഒാടുന്ന വാഹനങ്ങളില്‍ 40 ശതമാനത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെന്നാണ് ഐ ആര്‍ ഡി എ ഐ കണക്കുകള്‍. വാണിജ്യവാഹനങ്ങളാണ് ഇതില്‍ മുന്നില്‍. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വണ്ടികളില്‍ 80 ശതമാനവും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നവയാണ്. സ്വകാര്യവാഹനങ്ങളില്‍ ഇന്‍ഷൂറന്‍സ് 60 ശതമാനത്തിനേ ഉള്ളു. ഇത് വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പല ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടും കാര്യമുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങളെ ഫാസ്ടാഗില്‍ കൊളുത്തി ഇന്‍ഷൂറന്‍സ് പരിധിയിലാക്കാനുള്ള ഗതാഗതമന്ത്രാലയത്തിന്റെ ശ്രമം.

ജനുവരി ഒന്നു മുതല്‍ രാജ്യത്തെ ടോള്‍ബൂത്തുകളില്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് ഇത് 15 വരെ നീട്ടി. ടോള്‍ പ്ലാസകളിലെ ഏതാണ്ട് എല്ലാ ലൈനുകളും ഫാസ്ടാഗ് വാഹനങ്ങള്‍ക്ക്് വേണ്ടി നീക്കി വച്ചിരിക്കുകയാണ്. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ പതിക്കുന്ന ഫാസ്ടാഗ് സ്ററിക്കറുമായി ബന്ധിപ്പിച്ചിട്ടുളള വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്നുമാണ് ഇവിടെ പണം ഈടാക്കുന്നത്. ടോള്‍ പ്ലാസകളില്‍ സ്ഥാപിച്ചിട്ടുള്ള മെഷിനുകള്‍ വാഹനത്തിലെ ഫാസ്ടാഗ് റീഡ് ചെയ്ത് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുക്കുകയാണ് . ഇതുമൂലം വാഹനങ്ങള്‍ക്ക് ക്യൂവില്‍ കിടക്കാതെ തടസങ്ങളില്ലാതെ പ്ലാസ കടക്കാം.