പ്രകൃതി ദൂരന്തങ്ങള്‍ സാധാരണ സംഭവമായതോടെ വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നവരുടെ എണ്ണം കൂടുതലാണ്. കാലാവസ്ഥാ മാറ്റം മുമ്പെങ്ങുമില്ലാത്തവിധം മനുഷ്യന്റെ നിത്യ ജീവിതത്തിലേക്ക് ഇടപെട്ടു തുടങ്ങിയപ്പോള്‍ കാറ്റും പേമാരിയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം സാധാരണ സംഭവങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതി ദൂരന്തങ്ങള്‍ സാധാരണമായതോടെ വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നവരുടെ എണ്ണമേറി. കാറ്റും പേമാരിയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം സാധാരണ സംഭവങ്ങളായി മാറിയ സാഹചര്യത്തിലാണ് ഉള്ളതെല്ലാം മുടക്കിയും ലോണെടുത്തും പൂര്‍ത്തിയാക്കിയ സ്വപ്‌ന ഭവനത്തിന്റെ സുരക്ഷാ പരിരക്ഷ പ്രധാനമാകുന്നത്. വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയെ കുറിച്ച് ചോദിക്കുമ്പോള്‍ വഴി മാറി നടന്നിരുന്നവര്‍ ഇന്ന് അത്തരം ചര്‍ച്ചകള്‍ക്ക് ചെവി കൊടുക്കുന്നുണ്ട്. സ്വപ്‌നങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയേകുന്ന പോളിസികള്‍ എടുക്കുമ്പോള്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?
ആരോഗ്യ വാഹന ഇന്‍ഷൂറന്‍സ് പോലെയോ ലൈഫ് ഇന്‍ഷൂറന്‍സ് പോലെയോ അത്ര ജനകീയമായിട്ടില്ല ഈ മേഖല. അതിനാല്‍ ഇവിടെ പണം മുടക്കുമ്പോള്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

കോംപ്രിഹെന്‍സീവ് കവറേജ്

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം വലിയതോതില്‍ അനുഭവപ്പെടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കോംപ്രിപെന്‍സിവ് കവറേജുള്ള പോളിസികളാണ് നല്ലത്. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കവും കേരളത്തിലെ പതിനായിരക്കണക്കിന് വീടുകള്‍ക്കാണ് നാശം വരുത്തിയത്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍/ നഷ്ടം മുഴുവന്‍ കവര്‍ ചെയ്യാന്‍ കോംപ്രഹെന്‍സിവ് പോളിസികള്‍ക്കാകും. ബില്‍ഡിംഗ് സ്ട്രക്ച്ചറിനാണ് പ്രധാനമായും  ഇവിടെ പരിരക്ഷ ലഭിക്കുക.

ഉപകരണങ്ങള്‍ക്കും പരിരക്ഷ

ADVERTISEMENT

വീട്ടുപകരണങ്ങള്‍ അടക്കമുള്ള വസ്തുവകകള്‍ എല്ലാം പലപ്പോഴും കോംപ്രിഹെന്‍സിവ് പോളിസികളുടെ പരിധിയില്‍ വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിഗത ഉത്പന്നങ്ങള്‍ക്കായി ആഡ് ഓണ്‍ കവറേജുകള്‍ പരിഗണിക്കാവുന്നതാണ്. ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവയെല്ലാം അഡ് ഓണ്‍ പോളിസികളില്‍ ഉള്‍പ്പെടുത്താം. 50 ലക്ഷം രൂപ വില വരുന്ന വീടുകള്‍ക്ക് ശരാശരി 2500 രൂപയാണ് പ്രീമിയമായി ഈടാക്കുക. എന്നാല്‍ പ്ലാന്‍ കോപ്രിഹെന്‍സീവ് ആണെങ്കില്‍ അത്യാവശ്യം ആഡ് ഓണുകളും ചേര്‍ത്താല്‍ പ്രീമിയം 6000 വരെ ഉയരാം.

അതുകൊണ്ട് വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കാന്‍ ആലോചനയുണ്ടെങ്കില്‍ വിവിധ കമ്പനികളുടെ പോളിസികള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരോരുത്തരുടേയും കവറേജും ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും. വ്യത്യസ്ത സ്ഥാപനങ്ങളുടെ പ്രീമിയം അടവിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം പിരശോധിച്ച് വേണം തീരുമാനമെടുക്കാന്‍.