രാജ്യത്ത് കൊറോണ വൈറസ് ബാധ പല സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഒരോ ദിവസവും ഇ ത്തരം കേസുകളുടെ എണ്ണത്തില്‍ ചെറിയ തോതിലെങ്കിലും വര്‍ധനയുണ്ടാകുന്നുമുണ്ട്. നിലവിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ കൊറോണ വൈറസ് ബാധ കവര്‍ ചെയ്യുമോ എന്ന തരത്തിലുള്ള സംശയങ്ങള്‍ പല മേഖലയില്‍ നിന്നും കൂടുതലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് കൊറോണ വൈറസ് ബാധ പല സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഒരോ ദിവസവും ഇത്തരം കേസുകളുടെ എണ്ണത്തില്‍ ചെറിയ തോതിലെങ്കിലും വര്‍ധനയുണ്ടാകുന്നുമുണ്ട്. നിലവിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ കൊറോണ വൈറസ് ബാധ കവര്‍ ചെയ്യുമോ എന്ന തരത്തിലുള്ള  സംശയങ്ങള്‍  പല മേഖലയില്‍ നിന്നും കൂടുതലായി ഉയര്‍ന്നു വരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി തന്നെ രംഗത്ത് വന്നു.

പോളിസികള്‍ ഡിസൈന്‍ ചെയ്യും

ADVERTISEMENT

കൊറോണ വൈറസ് ബാധയുടെ ചികിത്സാ ചെലവും വഹിക്കുന്ന തരത്തിലുള്ള പോളിസികള്‍ ഡിസൈന്‍ ചെയ്യാനാണ് ഐ ആര്‍ ഡി എ ഐ അതിന്റെ സര്‍ക്കുലറില്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തി കമ്പനികള്‍ ഇത്തരം പോളിസികള്‍ തയ്യാറാക്കാറുണ്ട്. വിവിധ വിഭാഗത്തിലുള്ള ആളുകളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കൊറോണ ചികിത്സക്കുള്ള ചെലവും ഉള്‍പ്പെടുത്തി പുതിയ പോളിസികള്‍ വികസിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 28 കേസുകളിലാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ വ്യാപനം തുടരുന്ന രോഗബാധയുടെ ആഘാതം ഇന്ത്യയിലും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട് എങ്കിലും സ്ഥിതി ആശങ്കാ ജനകമാണ്.

വേഗത്തിൽ കൈകാര്യം ചെയ്യണം

നിലവിലുള്ള കൊറോണ കേസുകളില്‍ വേഗത്തിലും കാര്യക്ഷമമായിട്ടുള്ളതുമായ ഇടപെടല്‍ വേണമെന്ന് ഐ ആര്‍ ഡി എ ഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പകര്‍ച്ചാ കാലഘട്ടമടക്കമുള്ള ദിവസങ്ങളിലെ ചികിത്സാ ചെലവുകള്‍ നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് എത്രയും വേഗം തീര്‍പ്പാക്കണേം. ഇന്ത്യയില്‍ 21 എയര്‍പോര്‍ട്ടുകളിലായി ഇതുവരെ ആറ് ലക്ഷം ജനങ്ങളെ വൈറസ് സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ്,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി തുറന്ന അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഈ മേഖലയും കര്‍ശന നിരീക്ഷണത്തിലാണ്.

ADVERTISEMENT

എന്നാല്‍ മഹാമാരി എന്ന തരത്തിലുള്ള അസുഖങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരു കമ്പനിയും നല്‍കുന്നില്ല. ഇതുവരെ കോവിഡ് 19 എന്ന വൈറസ് ബാധയെ മഹാവ്യാധിയായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ ഗവണ്‍മെന്റോ ലോകാരോഗ്യ സംഘടനയോ ഇങ്ങനെ പ്രഖ്യാപിക്കുന്നതു വരെ കൊറോണയും ഇന്‍ഷൂറന്‍സ് പരിധിയില്‍ തന്നെയാണ്.79 രാജ്യങ്ങളിലായി ഇതിനകം 95,425 പോര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.