കോര്‍പ്പറേറ്റ് ആശുപത്രികളുടെ കടന്നുവരവോടെ സാധാരണ പ്രസവചെലവ് പോലും വളരെ ഏറെ ഉയര്‍ന്നിരിക്കുന്നു ഇന്ന്. അണുകുടുംബത്തിലെ ജോലിക്കാരായ ദമ്പതികളുടെ ആശങ്ക മുതലാക്കി നഗരങ്ങളിലെ പല ആശുപത്രികളും വലിയ തുകയാണ് പ്രസവവുവമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് ഈടാക്കുന്നത്. ഇവിടെയാണ് മെറ്റേണിറ്റി പോളിസികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോര്‍പ്പറേറ്റ് ആശുപത്രികളുടെ കടന്നുവരവോടെ സാധാരണ പ്രസവചെലവ് പോലും വളരെ ഉയര്‍ന്നിട്ടുണ്ട്. അണുകുടുംബത്തിലെ ജോലിക്കാരായ ദമ്പതികളുടെ ആശങ്ക മുതലാക്കി നഗരങ്ങളിലെ പല ആശുപത്രികളും വലിയ തുകയാണ് പ്രസവവുവമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് ഈടാക്കുന്നത്. ഇവിടെയാണ് മെറ്റേണിറ്റി പോളിസികളുടെ പ്രസക്തി.

വെയിറ്റിംഗ് പിരീയഡ്

ADVERTISEMENT

മെറ്റേണിറ്റി ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ഇന്ന് അത്ര വിരളമല്ല. പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി ചെലവുകള്‍ക്ക് പൂര്‍ണമായി പരിരക്ഷ കിട്ടുന്ന ഇന്‍ഷൂറന്‍സ് പോളിസികളാണിത്. സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് വ്യത്യസ്തവുമാണ്. എല്ലാ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്ലാനുകളും മെറ്റേണിറ്റി ചെലവുകള്‍ അതിന്റെ അടിസ്ഥാന കവറേജില്‍ ഉള്‍പ്പെടുത്തുന്നില്ല.  പോളിസികളുടെ ആഡ് ഓണ്‍ നേട്ടങ്ങളുടെ പട്ടികയിലായിരിക്കും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക.  ഈ ലക്ഷ്യവും കണക്കിലെടുത്താണ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ തീരുമാനമെടുക്കും മുമ്പ് പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ പോളിസിയുടെ പരിധിയില്‍ വരുന്നുണ്ട് എന്നുറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വെയിറ്റിംഗ് പിരീയഡാണ്. ഇത് പല പ്ലാനുകളിലും വ്യത്യസ്തമായിരിക്കുമെങ്കിലും സാധാരണ 36- 48 മാസ പരിധിയിലായിരിക്കും.ഓരോ സ്ഥാപനങ്ങളും നല്‍കുന്ന കവറേജുകളില്‍ വ്യത്യാസമുണ്ട്.

ഉയർന്ന പ്രീമിയം

ADVERTISEMENT

മെറ്റേണിറ്റി കവറേജ് ഉള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ പോളിസികളുടെ പരിരക്ഷയും ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തണം.പോളിസി വാങ്ങിയതിന് ശേഷം വെയിറ്റിംഗ് പീരിയഡിനുള്ളില്‍ ഉണ്ടാകുന്ന മെറ്റേണിറ്റി ചെലവുകള്‍ കവര്‍ ചെയ്യില്ല. അതായത് മൂന്ന് വര്‍ഷം വെയിറ്റിംഗ് പീരിയഡുള്ള പോളിസി വാങ്ങി അതിനുള്ളില്‍ സംഭവിക്കാവുന്ന മെറ്റേണിറ്റി ചെലവുകള്‍ക്ക് പരിരക്ഷയുണ്ടാവില്ല. വെയിറ്റിംഗ് പീരിയഡ് ഇല്ലാത്ത ഇത്തരം പോളിസികള്‍ വളരെ വിരളവുമായിരിക്കും. അഥവാ ഉണ്ടെങ്കില്‍ തന്നെ പ്രീമിയവും ഉയര്‍ന്ന നിലയിലായിരിക്കും.