പോളിസി ഉടമകള്‍ക്ക് ഉടന്‍ തന്നെ അധിക ചാര്‍ജ് നല്‍കാതെ അവരുടെ ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി തീയതികളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞേക്കും. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാവല്‍ ഇന്‍ഷൂറന്‍സിലെ യാത്ര തീയതി മാറ്റാനുള്ള അവസരം പോളിസി ഉടമകള്‍ക്ക് ലഭ്യമാക്കണം എന്ന് ഇന്‍ഷൂറന്‍സ് കമ്പനികളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിസി ഉടമകള്‍ക്ക് ഉടന്‍ തന്നെ അധിക ചാര്‍ജ് നല്‍കാതെ അവരുടെ ട്രാവല്‍ ഇന്‍ഷൂറന്‍സ്  പോളിസി തീയതികളില്‍  മാറ്റം വരുത്താന്‍  കഴിഞ്ഞേക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാവല്‍ ഇന്‍ഷൂറന്‍സിലെ  യാത്ര തീയതി മാറ്റാനുള്ള അവസരം പോളിസി ഉടമകള്‍ക്ക്   ലഭ്യമാക്കണം എന്ന്  ഇന്‍ഷൂറന്‍സ് കമ്പനികളോട്  ഐആര്‍ഡിഎഐ ആവശ്യപ്പെട്ടു.
മാര്‍ച്ച് 22 നും ഏപ്രില്‍ 30 നും ഇടയില്‍ സാധുത  ഉള്ള പോളിസികള്‍ക്കായിരിക്കും ഈ അവസരം ലഭിക്കുക.

കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയിലും മറ്റ് വിവിധ ലോക രാജ്യങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി യാത്രക്കാര്‍ രാജ്യത്തിനകത്തും  പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. നിലവില്‍ ഏപ്രില്‍ 14 വരെ യാത്രാ നിയന്ത്രണം ബാധകമാണ്.
ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുത്തിട്ടുള്ള പലര്‍ക്കും പോളിസിയുടെ  വാലിഡിറ്റി സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. യാത്രാ തീയതിയില്‍ മാറ്റം വരുത്താന്‍ പോളിസി ഉടമകള്‍ക്ക് അവസരം നല്‍കണം എന്ന് ഈ സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐആര്‍ഡിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സൗകര്യം ലഭ്യമാകുമോ എന്ന് അറിയുന്നതിന്  പോളിസി ഉടമകള്‍ അവരുടെ ഇന്‍ഷൂറന്‍സ് കമ്പനികളുമായി ബന്ധപ്പെടുക.
 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  പോളിസി ഉടമകള്‍ക്ക്  സഹായങ്ങള്‍  ലഭ്യമാക്കാനുള്ള വിവിധ നടപടികള്‍ സ്വീകരിച്ച് വരികയാണ് ഐആര്‍ഡിഎഐ. എല്ലാ കൊവിഡ് 19 ക്ലെയിമുകളും ക്വാറന്റീനുമായി ബന്ധപ്പെട്ടുള്ള ക്ലെയിമുകളും  വളരെ വേഗത്തില്‍ പരിഹരിക്കണം എന്ന് ഇന്‍ഷൂറന്‍സ് കമ്പനികളോട് മാര്‍ച്ച് ആദ്യ വാരത്തില്‍ തന്നെ ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍  പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസം നീട്ടി നല്‍കണം എന്നും  ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.