എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് കോവിഡ്-19നുള്‍പ്പെടെ കവറേജ് ലഭിക്കുന്ന പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു. സഹകരണത്തിലൂടെ രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റത്തവണ ആനുകൂല്യമായി 25,000 രൂപ ലഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് കോവിഡ്-19നുള്‍പ്പെടെ കവറേജ് ലഭിക്കുന്ന പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു. സഹകരണത്തിലൂടെ രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റത്തവണ ആനുകൂല്യമായി 25,000 രൂപ ലഭിക്കുന്ന ഭാരതി എഎക്‌സ്എ ഗ്രൂപ്പ് ഹെല്‍ത്ത് അഷ്വര്‍, 500 രൂപ മുതല്‍ ദിവസ ആനൂകൂല്യം ലഭിക്കുന്ന ഗ്രൂപ്പ് ഹോസ്പിറ്റല്‍ കാഷ് എന്നിങ്ങനെയാണ് പ്ലാനുകള്‍. രണ്ടും കോവിഡ്-19ന് സംരക്ഷണം നല്‍കുന്നു.
പോളിസി ഉടമ പൊസിറ്റീവായി ടെസ്റ്റ് ചെയ്യുകയും ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ സൈനിക/സ്ഥാപനത്തിലോ ക്വാറന്റീനില്‍ ആകുകയും ചെയ്താല്‍ മുഴുവന്‍ തുകയും ലഭിക്കുന്നതാണ് ഭാരതി എഎക്‌സ്എ ഗ്രൂപ്പ് ഹെല്‍ത്ത് അഷ്വര്‍ പോളിസി. 14 ദിവസത്തിനു ശേഷം പോളിസി ഉടമ നെഗറ്റീവാകുകയാണെങ്കില്‍ തുകയുടെ 50 ശതമാനം ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഒന്നാം ദിവസം മുതല്‍ സംരക്ഷണത്തിലാകും. ജിഎസ്ടി ഉള്‍പ്പെടെ 499 രൂപയ്ക്ക് പോളിസി ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിന്റെ ബാങ്കിങ് സെക്ഷനിലൂടെയോ അടുത്തുള്ള എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ബാങ്കിങ് പോയിന്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ പോളിസി ലഭിക്കും.
ഗ്രൂപ്പ് ഹോസ്പിറ്റല്‍ കാഷ് പോളിസിക്കു കീഴില്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു മുതല്‍ 10 ദിവസത്തേക്ക് പ്ലാന്‍ അനുസരിച്ച് ദിവസവും ആശുപത്രി ചെലവിനായി 500 രൂപ അല്ലെങ്കില്‍ 1000 രൂപ ലഭിക്കും. പോളിസി ഉടമയെ ഐസിയുവില്‍ പ്രവേശിപ്പിച്ചാല്‍ തുക ഇരട്ടിയാകും. 24 മണിക്കൂറെങ്കിലും ആശുപത്രിയിലായാല്‍ പോളിസി ഉടമയ്ക്ക് ക്ലെയിം ചെയ്യാം. പോളിസി എടുത്ത് 30 ദിവസത്തിനു ശേഷം നിലവിലുള്ള രോഗങ്ങള്‍ക്കും കവറേജ് ലഭിക്കുന്നതാണ്.രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും പ്രീ-മെഡിക്കല്‍ ചെക്കപ്പ് വേണ്ട. കോവിഡ്-19 ലക്ഷണങ്ങള്‍ ഇല്ലാത്തവരായിരിക്കണം.ഒരു വര്‍ഷത്തേക്കാണ് പോളിസി കാലാവധി. വ്യക്തികളുടെ പേരിലേ കിട്ടൂ.