ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവര്‍ക്കും ഇനി മോറട്ടോറിയത്തിന്റെ അനുകൂല്യം ലഭിച്ചേക്കും. കാലാവധി വായ്പ എടുത്തിട്ടുള്ളവര്‍ക്ക് തിരിച്ചടവിന് 3 മാസത്തെ മോറട്ടോറിയം നല്‍കാന്‍ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കി. 2020 മാര്‍ച്ച് 1 മുതല്‍ 2020 മെയ് 31 വരെയുളള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവര്‍ക്കും  ഇനി മോറട്ടോറിയത്തിന്റെ അനുകൂല്യം ലഭിച്ചേക്കും.
കാലാവധി  വായ്പ എടുത്തിട്ടുള്ളവര്‍ക്ക്  തിരിച്ചടവിന് 3 മാസത്തെ മോറട്ടോറിയം നല്‍കാന്‍ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കി. 2020 മാര്‍ച്ച് 1 മുതല്‍ 2020 മെയ് 31 വരെയുളള തിരിച്ചടവുകള്‍ക്ക് മോറട്ടോറിയം ലഭ്യമാക്കാനാണ്  ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് 3 മാസത്തെ  മോറട്ടോറിയം നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ  ഐആര്‍ഡിഎഐയും സമാനമായ നീക്കം നടത്തിയിരിക്കുകയാണ്.നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വായ്പ എടുത്തിട്ടുള്ളവര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഈ തീരുമാനം എന്ന് ഐആര്‍ഡിഎഐ പറഞ്ഞു. വായ്പ തിരിച്ചടവ് സംബന്ധിച്ച് ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനാണ് കമ്പനികളോട് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോറട്ടോറിയം ലഭ്യമാക്കാനുള്ള അനുമതി നല്‍കുക മാത്രമാണ് ഐആര്‍ഡിഎഐ ചെയ്തിരിക്കുന്നത്. മോറട്ടോറിയം ലഭ്യമാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് ഇന്‍ഷൂറന്‍സ് കമ്പനികളായിരിക്കും .
എല്‍ഐസി ഉള്‍പ്പടെയുള്ള ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസികള്‍ ഈടായി സ്വീകരിച്ച്  വായ്പ നല്‍കുന്നുണ്ട്.
ബാങ്കുകളില്‍ നിന്നു വ്യത്യസ്തമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലഭ്യമാക്കുന്ന വായ്പകളുടെ തിരിച്ചടവ് കാലാവധി ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ്. വായ്പ സ്ഥാപനങ്ങളെ  അപേക്ഷിച്ച്  പലിശ നിരക്കും കുറവായിരിക്കും.