രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം തുടര്‍ച്ചയായി രണ്ടാംമാസവും കുറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയിലും പ്രകടമായി തുടങ്ങിയതോടെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം ഏപ്രില്‍ മാസത്തില്‍ 32.6 ശതമാനം കുറഞ്ഞ് 6,728

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം തുടര്‍ച്ചയായി രണ്ടാംമാസവും കുറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയിലും പ്രകടമായി തുടങ്ങിയതോടെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം ഏപ്രില്‍ മാസത്തില്‍  32.6 ശതമാനം കുറഞ്ഞ് 6,728 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 9,928 കോടി രൂപയായിരുന്നു.
നിലവിലെ ലോക്ഡൗണ്‍ പുതിയ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം രണ്ടാം പകുതിക്ക് മുമ്പായി പുതിയ ബിസിനസ് പ്രീമിയത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നില്ല. മാര്‍ച്ചില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം 32 ശതമാനം ഇടിവ് രേഖപെടുത്തിയിരുന്നു. മുന്‍ വര്‍ഷം മാര്‍ച്ചില്‍ 37,459 കോടി നേടിയ സ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് 25,409കോടി രൂപയാണ്.  
ഏപ്രില്‍ മാസത്തില്‍ പൊതുമേഖലാ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ പുതിയ ബിസിനസ് പ്രീമിയത്തില്‍  32 ശതമാനം കുറവാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഏപ്രിലില്‍  5,268 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം
സമാഹരിച്ചത് ഈ വര്‍ഷം 3,582 കോടി രൂപയായി കുറഞ്ഞു. അതേസമയം ഏപ്രിലില്‍ സ്വകാര്യ മേഖല ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയവും 33.3 ശതമാനം കുറഞ്ഞ് 3,146 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 4,714 കോടി രൂപയായിരുന്നു. ഏപ്രില്‍ മാസത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം സം അഷ്വേഡില്‍  16.4 ശതമാനം കുറവുണ്ടായി. ഇക്കാലയളവില്‍
പോളിസികളുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് 67 ശതമാനം ആണ്.
നിലവില്‍ പോളിസികളുടെ എണ്ണത്തിലും പ്രീമിയം വരുമാനത്തിലും കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പരിരക്ഷയുടെ ആവശ്യകത ഉയരുന്നതിനാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയിലെ കൊവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതം താരതമ്യേന കുറവായിരിക്കും എന്നാണ് കരുതുന്നത്.