തുടര്‍ച്ചയായി എട്ടു വര്‍ഷം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടച്ച ഉപഭോക്താക്കള്‍ക്ക് പോളിസി പരിധിയ്ക്കുള്ളില്‍ വരുന്ന ക്ലെയിമുകള്‍ എല്ലാം അനുവദിക്കണമെന്നും ഇതില്‍ തര്‍ക്കം പാടില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനികളോട് ഐ ആര്‍ ഡി എ ഐ. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകുമെന്നും രാജ്യത്തെ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടര്‍ച്ചയായി എട്ടു വര്‍ഷം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടച്ച ഉപഭോക്താക്കള്‍ക്ക് പോളിസി പരിധിയ്ക്കുള്ളില്‍ വരുന്ന ക്ലെയിമുകള്‍ എല്ലാം അനുവദിക്കണമെന്നും ഇതില്‍ തര്‍ക്കം പാടില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനികളോട് ഐ ആര്‍ ഡി എ ഐ. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകുമെന്നും രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

എട്ടു വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടക്കുന്ന ഉപഭോക്താക്കളുടെ ക്ലെയിമില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിക്കാന്‍ ഇനി മുതല്‍ കമ്പനികള്‍ക്ക് ആവില്ല. അല്ലെങ്കില്‍ രോഗം മറച്ച് വയ്ക്കല്‍ അടക്കം അത്ര ഗുരുതരമായ തട്ടിപ്പുകള്‍ കണ്ടെത്താനാവണം. നിയമവിധേയമായ പരിധിക്കുള്ളില്‍ നിന്ന് ക്ലെയിം സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം.

ലൈഫ് ഇന്‍ഷൂറന്‍സ്‌ പോളിസികളുടെ കാര്യത്തിലും ഇത്തരം നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ ക്ലെയിമിന് തടസവാദമുന്നയിക്കാനാവില്ല. ഒരു വ്യക്തിക്ക് ഒന്നിലധികം ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുണ്ടാവുകയും ഒരു പോളിസിയുടെ പരിധിയില്‍ കവിഞ്ഞ് ക്ലെയിം ഉണ്ടാവുകയും ചെയ്താല്‍ ഏത് കമ്പനിയില്‍/ പോളിസിയില്‍ നിന്ന് ബാക്കി തുക ക്ലെയിം ചെയ്യണമെന്ന് അയാള്‍ക്ക് തീരുമാനിക്കാമെന്നും ഐ ആര്‍ ഡി എ ഐ വ്യക്തമാക്കി. ഇനി തട്ടിപ്പിന്റെ പേരില്‍ ഏതെങ്കിലും ഉപഭോക്താവിന് ക്ലെയിം നിരസിക്കുന്നതില്‍ നിന്നും കമ്പനികളെ വിലക്കിയിട്ടുമുണ്ട്. ഇത്തരം കേസുകളില്‍ തന്റെ ബോധപൂര്‍വമായ അറിവോടെയല്ല അത് നടന്നിട്ടുള്ളതെന്ന് ഉപഭോക്താവ് തെളിയിക്കണം.

English Summery:Your Premium will not Reject if You Paid Premium continuously for 8 Years