ചെലവ് കുറഞ്ഞ കൊറോണ ഇന്‍ഷൂറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ 29 ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐ ആര്‍ ഡി എ ഐ അനുമതി നല്‍കി. കൊറോണ വൈറസ് കേസുകള്‍ അനസ്യൂതം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ജനറല്‍- ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതിനുള്ള അനുമതി നല്‍കിയത്. ഇതില്‍ പല കമ്പനികളും ഇപ്പോള്‍ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെലവ് കുറഞ്ഞ കൊറോണ ഇന്‍ഷൂറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ 29 ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐ ആര്‍ ഡി എ ഐ അനുമതി നല്‍കി. കൊറോണ വൈറസ് കേസുകള്‍ അനസ്യൂതം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ജനറല്‍- ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതിനുള്ള അനുമതി നല്‍കിയത്. ഇതില്‍ പല കമ്പനികളും ഇപ്പോള്‍ തന്നെ ഹ്രസ്വകാല പോളിസികളായ 'കൊറോണ കവച്' പുറത്തിറക്കിയിട്ടുണ്ട്. മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെ കാലാവധിയുള്ള പോളിസികളാണ് കൊറോണ കവച്.
50000 രുപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഇത്തരം പോളിസികളുടെ സം ഇന്‍ഷ്വേര്‍ഡ്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്, നാഷണല്‍ ഇന്‍ഷൂറന്‍സ്, എസ് ബി ഐ ജനറല്‍ ഇന്‍ഷൂറന്‍സ്, ഐ സി ഐ സി ഐ ലൊമ്പാര്‍ഡ്, മാക്‌സ് ബൂപ, ബജാജ് അലിയാന്‍സ്, ഭാരതി എഎക്‌സ്എ, ടാറ്റാ എ ഐ ജി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം കൊറോണ ഇന്‍ഷൂറന്‍സ് പോളിസി വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടിസ്ഥാന പോളിസിയുടെ പ്രീമിയം തുക ശരാശരി 450- 500 രൂപയായിരിക്കും. ഇത് പരമാവധി 5000-6000  വരെ വരാം.
18 മുതല്‍ 65 വയസു വരെയുളളവര്‍ക്കാകും ഇതില്‍ ചേരാനാവുക. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രി വാസം വേണ്ടി വന്നാല്‍ ദിവസം ഇന്‍ഷ്വേര്‍ഡ് തുകയുടെ 0.5 ശതമാനം വീതം പരമാവധി 15 ദിവസം ലഭിക്കുന്ന തരത്തിലാണ് മിക്ക കമ്പനികളുടെയും പോളിസികള്‍.

English Summery:Permission for Corona Care Policies