ഇന്‍ഷൂറന്‍സ്‌ പോളിസികള്‍ ഇലക്ട്രോണിക്‌ രൂപത്തില്‍ ഇഷ്യു ചെയ്യുന്നതിന്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ ഐആര്‍ഡിഎഐ അനുമതി നല്‍കി. കൊറോണ വൈറസ്‌ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ബിസിനസ്സ്‌ പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ചാണ്‌ ഈ നീക്കം. നിലവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്‍ഷൂറന്‍സ്‌ പോളിസികള്‍ ഇലക്ട്രോണിക്‌ രൂപത്തില്‍ കിട്ടിയാലോ? പോളിസിയുമായി ബന്ധപ്പെട്ടുള്ള രേഖകൾ കാലങ്ങളോളം സൂക്ഷിച്ചു വെയ്ക്കുന്നതുൾപ്പടെയുള്ള തലവേദനകൾ കുറയും. ഉടമയ്ക്ക് ഇലക്ട്രോണിക്‌ രൂപത്തില്‍ പോളിസി നൽകുന്നതിന്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ ഐആര്‍ഡിഎഐ അനുമതി നല്‍കി. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ചാണ്‌ ഈ നീക്കം.

നിലവിലെ സാഹചര്യത്തില്‍ പോളിസി രേഖകള്‍ പ്രിന്റ്‌ ചെയ്‌ത്‌ അയയ്ക്കുന്നതില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക്‌ മാറാനുള്ള പോളിസി ഉടമകളുടെ താല്‍പര്യവും കണക്കിലെടുത്താണ്‌ തീരുമാനം.

ADVERTISEMENT

പോളിസി ഉടമയുടെ സമ്മതം വേണം

ചില വ്യവസ്ഥകള്‍ പ്രകാരം പോളിസി ഡോക്യുമെന്റും പ്രൊപ്പോസല്‍ ഫോമിന്റെ കോപ്പിയും ഭൗതിക രൂപത്തില്‍ ഇഷ്യു ചെയ്യുന്നതില്‍ നിന്നും ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളെ ഒഴിവാക്കുന്നത്‌ സംബന്ധിച്ച്‌ ഐആര്‍ഡിഎഐ വിജ്ഞാപനം ഇറക്കി. 2020-21 ഇഷ്യു ചെയ്‌തിട്ടുള്ള എല്ലാ പോളിസികള്‍ക്കും ഇളവ്‌ ബാധകമായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള എല്ലാ ഇലക്ട്രോണിക്‌ പോളിസി ഡോക്യുമെന്റുകള്‍ക്കും നിര്‍ബന്ധമായും 30 ദിവസത്തെ ഫ്രീ ലുക്ക്‌ പിരീഡ്‌ ഉണ്ടായിരിക്കുമെന്നും ഐആര്‍ഡിഎഐ അറിയിച്ചിട്ടുണ്ട്‌. മാത്രമല്ല, ഇലക്ട്രോണിക്‌ പോളിസി ബോണ്ട്‌ സ്വീകരിക്കുന്നതിനുള്ള പോളിസി ഉടമയുടെ സമ്മതവും കമ്പനികള്‍ നേടിയിരിക്കണം.പോളിസി ഉടമ ഹാര്‍ഡ്‌ കോപ്പി ആവശ്യപ്പെടുകയാണെങ്കില്‍ യാതൊരു നിരക്കും കൂടാതെ ലഭ്യമാക്കുകയും വേണം. ഇതോടൊപ്പം ത്രൈമാസ നിക്ഷേപ റിട്ടേണുകളും ഇലക്ട്രോണിക്‌ രൂപത്തില്‍ സമര്‍പ്പിക്കാന്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ ഐആര്‍ഡിഎഐ അനുമതി നല്‍കിയിട്ടുണ്ട്‌.

ADVERTISEMENT

English Summery : Now Life Insurance Policies in Electronic Form