. രാജ്യത്തെ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും പുതിയ ബിസിനസ്സ്‌ പ്രീമിയത്തില്‍ വളര്‍ച്ച രേഖപെടുത്തി. ആഗസ്റ്റില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്സ്‌ പ്രീമിയം 15 ശതമാനം ഉയര്‍ന്ന്‌ 27,040 കോടിയായി. മാര്‍ച്ച്‌ അവസാനം ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. ആഗസ്റ്റില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം 15 ശതമാനം ഉയര്‍ന്ന്‌ 27,040 കോടിയായി. മാര്‍ച്ച്‌ അവസാനം ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ ശേഷം തുടര്‍ച്ചയായി നാല്‌ മാസം കമ്പനികളുടെ ബിസിനസ്‌ ചുരുങ്ങിയിരുന്നു. ഒരു പ്രത്യേക വര്‍ഷത്തില്‍ പുതിയ പോളിസികളില്‍ നിന്നും സമാഹരിക്കുന്ന പ്രീമിയമാണ്‌ പുതിയ ബിസിനസ്‌ പ്രീമിയം (എന്‍ബിപി). ആഗസ്റ്റില്‍ പൊതു മേഖലയില്‍ നിന്നുള്ള ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പുതിയ ബിസിനസ്‌ പ്രീമിയം 15.19 ശതമാനം ഉയര്‍ന്ന്‌ 19,714.21 കോടി രൂപയായി. അതേസമയം സ്വകാര്യ മേഖല ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം വളര്‍ച്ച 13.4 ശതമാനമാണ്‌. ജൂലൈയില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ 6.8 ശതമാനം വളര്‍ച്ച നേടിയിരുന്നു.

English Summary : New Business Premium of Life Insurance Companies Increased

ADVERTISEMENT