മാസം 55 രൂപ വിഹിതം ബാങ്കിലടയ്ക്കുക. അത്ര തന്നെ തുക കേന്ദ്ര സര്‍ക്കാരും നിങ്ങളുടെ അക്കൗണ്ടിലേക്കിടും. പിന്നീട് 60 വയസാകുമ്പോള്‍ 3,000 രൂപ മാസപെന്‍ഷന്‍ ലഭിക്കും. 2019 ല്‍ ആരംഭിച്ച പി എം ശ്രം യോഗി മന്ധന്‍ യോജന എന്നാണ് അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഈ പെന്‍ഷന്‍ പദ്ധതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസം 55 രൂപ വിഹിതം ബാങ്കിലടയ്ക്കുക. അത്ര തന്നെ തുക കേന്ദ്ര സര്‍ക്കാരും നിങ്ങളുടെ അക്കൗണ്ടിലേക്കിടും. പിന്നീട് 60 വയസാകുമ്പോള്‍ 3,000 രൂപ മാസപെന്‍ഷന്‍ ലഭിക്കും. 2019ല്‍ ആരംഭിച്ച പി എം ശ്രം യോഗി മന്ധന്‍ യോജന എന്നാണ് അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഈ പെന്‍ഷന്‍ പദ്ധതിയുടെ പേര്.

ആര്‍ക്കൊക്കെ ചേരാം

ADVERTISEMENT

15,000 രൂപയില്‍ താഴെയായിരിക്കണം മാസശമ്പളം. 18-40 വയസുകാരായിരിക്കണം അപേക്ഷകര്‍. ആദായ നികുതി അടയ്ക്കുന്നവരോ എന്‍ പി എസ്, ഇ എസ് ഐ പോലുള്ള സ്‌കീമിന് പരിധിയില്‍ വരുന്നവരോ ആയിരിക്കരുത്. 60 വയസ് കഴിയുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുക. അപേക്ഷകന്‍ മരിച്ചാല്‍ പങ്കാളിക്ക് മുഴുവന്‍ പെന്‍ഷനും ലഭിക്കും.

വിഹിതം

ADVERTISEMENT

പ്രായമനുസരിച്ചാണ് വിഹിതമടയ്‌ക്കേണ്ടത്. 18 വയസുള്ള ആള്‍ അടയ്‌ക്കേണ്ട മാസ വിഹിതം 55 രൂപയാണ്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും ഇടും. പ്രായം ഉയരുന്നതനുസരിച്ച് വിഹിതവും കൂടും. ആദ്യ ഗഡു പണമായിട്ടടയ്ക്കണം. അതിന് രസീത് ലഭിക്കും.കൂടാതെ അംഗങ്ങള്‍ക്ക് പ്രത്യേക നമ്പറോടെ കാര്‍ഡും നല്‍കും. ഇതായിരിക്കും ആധികാരിക രേഖ.

എങ്ങനെ അംഗമാകാം

ADVERTISEMENT

തൊട്ടടുത്തുള്ള സേവാ കേന്ദ്രത്തില്‍  ചെന്ന് പദ്ധതിയില്‍ ചേരാം. കോമണ്‍ സര്‍വീസ് കേന്ദ്ര(സേവാ കേന്ദ്രം)ത്തിന്റെ പട്ടിക എല്‍ ഐ സി വെബ്‌സൈറ്റില്‍ ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് എന്നിവയാണ് പദ്ധതിയില്‍ ചേരുന്നതിന് വേണ്ട രേഖകള്‍.

പുറത്ത് പോരാം

കുറെ വര്‍ഷങ്ങള്‍ അടച്ചു കഴിഞ്ഞ അംഗത്തിന് പദ്ധതിയില്‍ നിന്ന് പുറത്ത് പോരുന്നതിനും സ്വാതന്ത്ര്യമുണ്ടാകും. പത്ത് വര്‍ഷത്തിനുള്ളിലാണ് പിരിയുന്നതെങ്കില്‍ സര്‍ക്കാര്‍ വിഹിതം ഇല്ലാതെ അടച്ച പൈസയും സേവിങ്സ് ബാങ്ക് പലിശയും നല്‍കും. പത്ത് വര്‍ഷത്തിന് മുകളില്‍ വിഹിതം അടയ്ക്കുകയും 60 വയസ് എത്താതിരിക്കുകയും ചെയ്യുന്ന ആള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുമ്പോള്‍ അതുവരെ ഫണ്ടില്‍ വന്നിട്ടുള്ള ആകെ തുകയും സേവിങ്സ് ബാങ്ക് പലിശ നിരക്കും തിരികെ ലഭിക്കും

English Summary : Know more about Prime Minister Shram Yogi Mandhan Yojana