പൊതുഗതാഗതം സുരക്ഷിതമല്ലാത്ത കാലത്ത് കാർ പൂളിങ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഒരേ സ്ഥലത്തേക്കു പോകേണ്ടവർ ഒന്നിച്ചു കാറിൽ പോകുന്നു. ഒരാൾക്കു മാത്രമായി കാർ ഉപയോഗിക്കുമ്പോൾ ഇന്ധനചെലവും വളരെ കൂടുതലാണ്. കൂടാതെ അന്തരീക്ഷ മലിനീകരണവും. ഇതൊക്കെയുള്ളപ്പോൾ കാർ യാത്ര സുരക്ഷിതമാക്കണ്ടേ? വെറും അൻപതോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുഗതാഗതം സുരക്ഷിതമല്ലാത്ത കാലത്ത് കാർ പൂളിങ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഒരേ സ്ഥലത്തേക്കു പോകേണ്ടവർ ഒന്നിച്ചു കാറിൽ പോകുന്നു. ഒരാൾക്കു മാത്രമായി കാർ ഉപയോഗിക്കുമ്പോൾ ഇന്ധനചെലവും വളരെ കൂടുതലാണ്. കൂടാതെ അന്തരീക്ഷ മലിനീകരണവും. ഇതൊക്കെയുള്ളപ്പോൾ കാർ യാത്ര സുരക്ഷിതമാക്കണ്ടേ? വെറും അൻപതോ അറുപതോ രൂപ മുടക്കിയാൽ കൂടെ യാത്ര ചെയ്യുന്നവരെയും സുരക്ഷിതമാക്കാം. ഇനി കാർ നിങ്ങളുടേതാണെങ്കിൽ, നിങ്ങൾക്ക് അംഗീകൃത ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ നിർബന്ധമായും പേഴ്സണൽ ആക്സിഡന്റ് കവർ എടുത്തിരിക്കണം. 

എന്താണ് പേഴ്സനൽ ആക്സിഡന്റ് കവർ ?

ADVERTISEMENT

എല്ലാ മോട്ടോർ ഇൻഷുറൻസിനും തേർഡ് പാർട്ടി, കോംപ്രിഹെൻസീവ് പാക്കേജ് പോളിസിയിൽ വണ്ടിയുടെ ഉടമയ്ക്ക് (റജിസ്ട്രേഡ് ഓണർ) അംഗീകൃത ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ നിർബന്ധമായും പേഴ്സനൽ ആക്സിഡന്റ് കവർ എടുക്കണം. ഇത് പ്രത്യേക പ്രീമിയം നൽകി എടുക്കേണ്ട പോളിസി കവറേജ് ആണ്. ഇത് എടുക്കുന്നതിലൂടെ വാഹന ഉടമയ്ക്ക് 15 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. 

നേരത്തേ ഇരുചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷവും നാലുചക്രവാഹനങ്ങൾക്ക് രണ്ടു ലക്ഷവുമായിരുന്നു ഇതിന്റെ കവറേജ്. 2018 ലെ സുപ്രീം കോടിതിവിധിക്കു ശേഷം ഇത് എല്ലാ വാഹനങ്ങൾക്കും 15 ലക്ഷമാക്കിയിട്ടുണ്ട്. ഇതിൽ വാഹന ഉടമ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപെട്ടു മരിക്കുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്താലാണ് കവറേജ് ലഭിക്കുക. മരണം സംഭവിച്ചാൽ മുഴുവൻ തുകയും ലഭിക്കും. പരുക്കേറ്റാൽ അതിന്റെ തോതനുസരിച്ചാകും തുക അനുവദിക്കുക.  

ADVERTISEMENT

ഡ്രൈവറാണ് ഓടിക്കുന്നതെങ്കിൽ 

നിങ്ങളുടെ വാഹനം ഡ്രൈവർ ആണ് ഓടിക്കുന്നതെങ്കിൽ ലീഗൽ ലയബലിറ്റി കവർ എടുക്കുന്നത് നല്ലതാണ്. നിങ്ങൾ ഒരു സംരംഭകനാണെങ്കിൽ, നിങ്ങളുടെ കമ്പനിയിലെ സ്റ്റാഫ്, ഡ്രൈവർ ആരെങ്കിലും ഔദ്യോഗിക ആവശ്യത്തിനു കമ്പനി വാഹനം ഉപയോഗിക്കുമ്പോൾ അപകടം സംഭവിച്ചാൽ വർക്ക്മെൻ കോംപൻസേഷൻ ആക്ട് (പേറ്റൽ ആക്സിഡന്റ്സ് ആക്ട്) അനുസരിച്ച് മുതലാളി തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകണം. ഇത് ലീഗൽ ലയബലിറ്റി കവർ എടുക്കുന്നതു വഴി ഇത് ഇൻഷുർ ചെയ്യാം. 50–60 രൂപ മാത്രമേ പ്രീമിയം വരുകയുള്ളൂ. ലോറി സ്വന്തമായി ഉള്ള ആളാണെങ്കിൽ ഡ്രൈവറെ ഇൻഷുർ ചെയ്യാം. പ്രൈവറ്റ് കാറാണെങ്കിലും കൊമേഴ്സ്യൽ വാഹനമാണെങ്കിലും ലീഗൽ ലയബലിറ്റി കവർ എടുക്കാവുന്നതാണ്. 

ADVERTISEMENT

സഹയാത്രികർക്ക് ഓപ്ഷനൽ പിഎ

കൂട്ടുകാരൊന്നിച്ചു സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ  അൺനോൺ എന്ന പേരിൽ സഹയാത്രികരെ ഇൻഷുർ ചെയ്യാം. ഓപ്ഷനൽ പിഎ എടുക്കുകയാണെങ്കിൽ ഏകദേശം രണ്ടു ലക്ഷം രൂപ വരെ കവറേജ് ലഭിക്കും.

English Summary : Details about Personal Accident Cover