ആരോഗ്യ ഇന്‍ഷൂറന്‍ പോളിസികള്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കും. അതിലെ ചട്ടങ്ങള്‍, നിബന്ധനകള്‍, ഒഴിവുള്ള രോഗങ്ങള്‍, പരിധയില്‍ വരുന്ന ചികിത്സ, അങ്ങനെ ഒട്ടനവധി ദുര്‍ഗ്രാഹ്യത ഉള്‍പ്പെടുന്നവയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍. അതുകൊണ്ട് സാധാരണക്കാരന, പ്രത്യേകിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഇന്‍ഷൂറന്‍ പോളിസികള്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അതിലെ ചട്ടങ്ങള്‍, നിബന്ധനകള്‍, ഒഴിവുള്ള രോഗങ്ങള്‍, പരിധയില്‍ വരുന്ന ചികിത്സ, അങ്ങനെ ഒട്ടനവധി കാര്യങ്ങൾ വായിച്ചു മനസിലാക്കൽ ഇത്തിരി പണിയാണ്. ആദ്യമായി വാങ്ങുന്നവര്‍ക്ക് പ്രത്യകിച്ചും. ഒറ്റത്തവണ വാങ്ങുന്നതായതുകൊണ്ടും പിന്നീട് തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതുള്ളതിനാലും ഏറ്റവും മികച്ചവ വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ യോജിച്ചതെങ്ങിനെ കണ്ടെത്തും? ഇവിടെയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ  കളര്‍ കോഡിങിന്റെ പ്രസക്തി. ഇത് ഉടന്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഐ ആര്‍ ഡി എ ഐ.

എന്താണ്  കളര്‍ കോഡിങ്?

ADVERTISEMENT

പോളിസികളുടെ ദുര്‍ഗ്രാഹ്യത അനുസരിച്ച് പ്രത്യേക കളറുകള്‍ നല്‍കി ഇടപാടുകാരനെ അനുയോജ്യമായ പോളിസി കണ്ടെത്താന്‍ സഹായിക്കുകയാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. ഐ ആര്‍ ഡി എ ഐയുടെ കളര്‍കോഡിംഗ് അനുസരിച്ച് പോളിസികളുടെ 'മനസിലാക്കാനുള്ള സ്വഭാവം' വിലയിരുത്തി മൂന്ന് കളറുകള്‍ നല്‍കും. പച്ച, ഓറഞ്ച്, ചുവപ്പ് ഇങ്ങനെയാണ് കളറുകള്‍ നല്‍കുക.

ആര്‍ക്കും പെട്ടന്ന് വായിച്ച് മനസിലാക്കാവുന്ന നിബന്ധനകളുള്ളവയ്ക്ക് പച്ച നിറം സൂചനയായി നല്‍കും. ഇതാകും സാധാരണക്കാര്‍ക്കും, ആദ്യ ഉപഭോക്താക്കള്‍ക്കും അനുയോജ്യം. കുറെ കൂടി പോളിസികളുമായി ഇടപഴകിയിട്ടുള്ളവര്‍ക്കും വിദ്യാസമ്പന്നര്‍ക്കും ഓറഞ്ച് പോളിസികള്‍ അനുയോജ്യമാകും. ഇവ രണ്ടിനേക്കാളും കൂടുല്‍ ദുര്‍ഗ്രാഹ്യമായ നിബന്ധനകളും ചട്ടങ്ങളും അടങ്ങിയതിന് ചുവപ്പ് നിറം നല്‍കും.

ADVERTISEMENT

പരസ്യങ്ങളിലും കളര്‍

ഇത്തരം പോളിസികളെ കുറിച്ച പരാമര്‍ശിക്കുമ്പോള്‍ കമ്പനികള്‍ അവരുടെ വെബ്‌സൈറ്റിലും അവര്‍ നല്‍കുന്ന പരസ്യത്തിലും കളര്‍ കോഡ് വ്യക്തമാക്കേണ്ടതുണ്ടെന്ന് ഐ ആര്‍ ഡി എ ഡ്രാഫ്റ്റ് നിര്‍ദേശത്തില്‍ പറയുന്നു. ജനറല്‍/ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെല്ലാം നിബന്ധന ബാധകമാണ്.

ADVERTISEMENT

തരം തിരിവ് ഇങ്ങനെ

പോളിസികളെ എങ്ങനെ തരം തിരിക്കാമെന്നതു സംബന്ധിച്ചും ഐ ആര്‍ ഡി എ ഐ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഇതിനായി ഒരു സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. വെയിറ്റിങ് പീരിയഡിന് പരിഗണിക്കുന്ന മാസങ്ങള്‍, ഒഴിവാക്കിയിട്ടുള്ള രോഗങ്ങള്‍, നിബന്ധനകളുടെ ലാളിത്യം, വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഓപ്ഷണല്‍ കവറേജുകളുടെ എണ്ണം തുടങ്ങി ഏഴ് മാനദണ്ഡങ്ങള്‍ക്ക് വ്യത്യസ്ത സ്‌കോറുകള്‍ നല്‍കിയാവും കളറുകള്‍ നിശ്ചയിക്കുക. ഒക്ടോബര്‍ 15 ഓടെ ഇത് സംബന്ധിച്ച് അന്തിമ അഭിപ്രായം അറിയിക്കാനാണ് കമ്പനികളോട് ഐ ആര്‍ ഡി എ ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary : Identify Health Insurance Policies Through Color Code