ഇന്‍ഷൂറന്‍സ് മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയക്ക് പിന്നാലെ അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഇൗ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്‍ഷൂറന്‍സ് മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയdക്ക് പിന്നാലെ അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഇൗ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമടക്കമുള്ള കമ്പനികളോട് അഭിപ്രായമറിയിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടു. 2021 ഏപ്രില്‍ ഒന്നിന് ഇത്തരം പോളിസികള്‍ തുടങ്ങിയിരിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയതായി തയ്യാറാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ കവറേജ്, ചട്ടങ്ങള്‍, നേട്ടം, തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപമായിരിക്കും. അതേസമയം പ്രീമിയം തുക, ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങിയവ ഒരു പക്ഷെ വ്യത്യസ്തമായിരിക്കാം.

2.5 ലക്ഷം മുതല്‍ ഒരു കോടി വരെ

ADVERTISEMENT

അപകട ഇന്‍ഷൂറന്‍സിന്റെ ഈ സ്റ്റാന്‍ഡേര്‍ഡ് ഉൽപ്പന്നത്തില്‍ ചുരുങ്ങിയ സം ഇന്‍ഷ്വേര്‍ഡ് തുക 2.5 ലക്ഷമായിരിക്കും. പരമാവധി ഒരു കോടിയും.

പുതിയ പോളിസികളില്‍ ഡെത്ത് ബെനിഫിറ്റ്, സ്ഥിരമായ പൂര്‍ണ അംഗവൈകല്യം, ഭാഗീകമായ വൈകല്യം എന്നിവയെല്ലാം അടിസ്ഥാന കവറേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മരണം സംഭവിച്ചാല്‍ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 100 ശതമാനം ലഭിക്കത്തക്കവിധമാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ മരണം സംഭവിക്കുന്നത് അപകടത്തിന് 12 മാസത്തിനുള്ളിലായിരിക്കണം. കൂടാതെ അപകടത്തേ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചെലവുകള്‍, വിദ്യാഭ്യാസ സഹായധനം എന്നിവ നിര്‍ബന്ധിതമല്ലാതെ പോളിസിയുടെ ഭാഗമായിരിക്കും.

ADVERTISEMENT

സരള്‍ ഭീമയ്ക്ക് ശേഷം

തുടക്കത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്താണ് അടിസ്ഥാന പോളിസികള്‍ അതോറിറ്റി നടപ്പിലാക്കിയത്. ലളിത വ്യവസ്ഥകളും ഏകരൂപമായ ചട്ടങ്ങളും ഉള്ള ആരോഗ്യ സഞ്ചീവനി പോളിസികള്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും തുടങ്ങിയിരിക്കണമെന്നായിരുന്നു റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥ. ഇത് നടപ്പിലാക്കി ഉടനെ തന്നെ ടേം ഇന്‍ഷൂറന്‍സ് മേഖലയിലും ഇത്തരം അടിസ്ഥാന പോളിസികള്‍ കൊണ്ടുവന്നു. സര്‍ള്‍ ജീവന്‍ ബീമാ പോളിസികള്‍ 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അപകട ഇന്‍ഷൂറന്‍സ് മേഖലയിലും അടിസ്ഥാന പോളിസികള്‍ കൊണ്ടു വരുന്നത്.

ADVERTISEMENT

English Summary : Standard Insurance Policies in Accident Insurance Policies also