യാത്രാ ഇന്‍ഷൂറന്‍സിലും അടിസ്ഥാന പോളിസികള്‍ വരുന്നു ഒടുവില്‍ യാത്രാ ഇന്‍ഷൂറന്‍സിലും അടിസ്ഥാന പോളിസികള്‍ വരുന്നു. അടിസ്ഥാന കവറേജിന്റെ കാര്യത്തിലും ബന്ധപ്പെട്ട ചട്ടങ്ങളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ ഏക രൂപമുള്ള പോളിസികള്‍ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവില്‍ യാത്രാ ഇന്‍ഷൂറന്‍സിലും അടിസ്ഥാന പോളിസികള്‍ വരുന്നു. അടിസ്ഥാന കവറേജിന്റെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ ഏക രൂപമുള്ള പോളിസികള്‍ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് മേഖലയിലും ഇത് നടപ്പാക്കണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് നിര്‍ദേശിക്കുന്നത്. നേരത്തെ ആരോഗ്യ, ലൈഫ്, അപകട ഇന്‍ഷൂറന്‍സ് മേഖലയില്‍ ഇത്തരം അടിസ്ഥാന പോളിസികള്‍ കൊണ്ടുവന്നിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍

ADVERTISEMENT

പുതിയ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് വ്യക്തിഗത-ഗ്രൂപ്പ് ഉത്പന്നം എന്ന നിലയില്‍ യാത്രാ ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങാം. ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളും യാത്രാ ഇന്‍ഷൂറന്‍സില്‍ മാത്രം ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളും അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ ഇത്തരം പോളിസികള്‍ വിപണിയിലെത്തിച്ചിരിക്കണമെന്നാണ് ഐ ആര്‍ ഡി എ ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആഭ്യന്തര യാത്ര

ADVERTISEMENT

രാജ്യത്തിനകത്തുള്ള യാത്രകളുമായി ബന്ധപ്പെട്ട് അഞ്ചും വിദേശ യാത്രകളില്‍ നാലും വിഭാഗത്തില്‍ പോളിസികള്‍ ലഭ്യമാണ്. നഗരത്തിനുളളില്‍ തന്നെയുള്ള യാത്ര, നഗരത്തിന് വെളിയിലേക്കുള്ളവ, ട്രെയിന്‍ യാത്ര, ആഭ്യന്തര വിമാന-വിനോദയാത്രകള്‍ എന്നിങ്ങനെ അഞ്ച് വിഭാഗത്തിലാണ് രാജ്യത്തിനകത്തെ യാത്രകള്‍ ഇത്തരം അടിസ്ഥാന പോളിസികളില്‍  ഇന്‍ഷൂര്‍ ചെയ്യാവുന്നത്.

വിദേശ യാത്രകള്‍

ADVERTISEMENT

വിദ്യാര്‍ഥികള്‍ക്കുള്ള ദീര്‍ഘദൂര യാത്രകള്‍, ഹ്രസ്വ ദൂര യാത്രകള്‍, ബിസിനസ് യാത്രകള്‍ എന്നിവയ്ക്കാണ് വിദേശ യാത്രാ വിഭാഗത്തില്‍ അടിസ്ഥാന യാത്രാ പോളിസികളില്‍ ഇന്‍ഷൂറന്‍സ് ലഭ്യമാകുക.

യാത്രാ കാലയളവായിരിക്കും ആഭ്യന്തരയാത്രയ്ക്ക് ഇന്‍ഷൂറന്‍സിനായി പരിഗണിക്കുക. വിദേശ യാത്രയുടെ കാര്യത്തിലാണെങ്കില്‍ യാത്രയും താമസവുമടക്കമുള്ളവ കവറേജില്‍ വരും. ഇതിന് പുറമേയുള്ള കവറേജുകള്‍ അഡ് ഓണ്‍ ആയിരിക്കും. രാജ്യത്തെ 36 ശതമാനം കുടുംബങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തല്‍ ആഭ്യന്തര വിദേശ യാത്രകള്‍ നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.

English Summary : Coming Standarsied Travel Insurance Policies also