യുലിപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് പോളിസികളുടെ മെചുരിറ്റി തുകയ്ക്ക് ഇനി ആദായനികുതി ബാധകമായിരിക്കും. രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വാർഷിക പ്രീമിയം വരുന്ന യുലിപ്പുകൾക്ക് മൂലധനനേട്ടത്തിനുള്ള നികുതി ബാധകമാക്കാനാണ് ബജറ്റ് നിർദേശം. ബജറ്റ് അവതരിപ്പിച്ച ഇന്നലെ മുതൽ, അതായത് 2021 ഫെബുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുലിപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് പോളിസികളുടെ മെചുരിറ്റി തുകയ്ക്ക് ഇനി ആദായനികുതി ബാധകമായിരിക്കും. രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വാർഷിക പ്രീമിയം വരുന്ന യുലിപ്പുകൾക്ക് മൂലധനനേട്ടത്തിനുള്ള നികുതി ബാധകമാക്കാനാണ് ബജറ്റ് നിർദേശം.  ബജറ്റ് അവതരിപ്പിച്ച ഇന്നലെ മുതൽ, അതായത്  2021  ഫെബുവരി ഒന്നിനു ശേഷം വാങ്ങുന്ന  യുലിപ്പുകൾ  കാലാവധി പൂർത്തികരിക്കുമ്പോൾ കിട്ടുന്ന  തുകയ്ക്ക് നികുതി നൽകേണ്ടി വരും.    

മ്യൂച്വൽ ഫണ്ടുകൾക്ക്  ബാധകമായ    അതേ രീതിയിൽ  മൂലധനനേട്ടത്തിനുള്ള നികുതിയാകും യുലിപ്പിനു നൽകേണ്ടി വരുക. എന്നാൽ  പോളിസിയുടമയുടെ  മരണാന്തരം കിട്ടുന്ന  തുകയെ  വാർഷിക പ്രീമിയത്തിന്റെ പരിധിയില്ലാതെ  ഈ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത് മരണാനന്തരം കിട്ടുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല. 

ADVERTISEMENT

10% നികുതി 

ഒരു സാമ്പത്തിക വർഷം മൊത്തം കിട്ടുന്ന മൂലധനനേട്ടം ഒരു ലക്ഷം രൂപയിൽ കൂടതലാണെങ്കിൽ  പത്തു ശതമാനം നികുതി ആണ് നൽകേണ്ടത്.  എന്നാൽ പ്രീമിയം ഇനത്തിൽ അടയ്ക്കുന്ന തുകയ്ക്ക് 80  സിയിൽ  ഇപ്പോൾ കിട്ടുന്ന നികുതി ഇളവു യുലിപ്പിൽ തുടർന്നും കിട്ടും.  

ADVERTISEMENT

നിലവിൽ നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ തിരിച്ചു കിട്ടുന്ന തുകയ്ക്കും നികുതി ബാധകമല്ലെന്നതിനാൽ ഇടത്തരക്കാരും സമ്പന്നരും  യുലിപ്പ് നിക്ഷേപം  കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഓഹരി അധിഷ്ഠിത യുലിപ്പിൽ    പത്തു പന്ത്രണ്ടു ശതമാനം  നേട്ടം കിട്ടും എന്നതും ഇത്തരക്കാരെ ആകർഷിക്കുന്നു. പക്ഷേ ഇനി കിട്ടുന്ന ആദായത്തിനു പത്തു ശമതാനം നികുതി ബാധകമായിരിക്കും എന്നതു കൂടി പരിഗണിച്ചു വേണം  യുലിപ്പ് വാങ്ങാൻ.

English Summary: Budget 2021: Ulip gains now taxable beyond a certain limit