ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചു കഴിഞ്ഞു. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട. ക്രമാതീതമായി വർധിച്ചുവരുന്ന ആശുപത്രി ചെലവുകൾ ഏതൊരാളുടെയും സാമ്പത്തികനില തകരാറിലാക്കുന്നതാണ്. ഇന്ത്യയിൽ നൂറുകണക്കിന് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ

ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചു കഴിഞ്ഞു. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട. ക്രമാതീതമായി വർധിച്ചുവരുന്ന ആശുപത്രി ചെലവുകൾ ഏതൊരാളുടെയും സാമ്പത്തികനില തകരാറിലാക്കുന്നതാണ്. ഇന്ത്യയിൽ നൂറുകണക്കിന് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചു കഴിഞ്ഞു. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട. ക്രമാതീതമായി വർധിച്ചുവരുന്ന ആശുപത്രി ചെലവുകൾ ഏതൊരാളുടെയും സാമ്പത്തികനില തകരാറിലാക്കുന്നതാണ്. ഇന്ത്യയിൽ നൂറുകണക്കിന് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചു കഴിഞ്ഞു. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട. ക്രമാതീതമായി വർധിച്ചുവരുന്ന ആശുപത്രി ചെലവുകൾ ഏതൊരാളുടെയും സാമ്പത്തികനില തകരാറിലാക്കുന്നതാണ്.

ഇന്ത്യയിൽ നൂറുകണക്കിന് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നിലവിലുണ്ട്. എന്നാൽ ഈ വിഷയം ശരിയായി കൈകാര്യം ചെയ്യാത്തതു മൂലം നല്ലൊരു ശതമാനം ആളുകളും പോളിസികൾ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുകയും ഒരു ക്ലെയിം ഉണ്ടാകുമ്പോൾ അവർ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പിലാകാതെ പോവുകയും ചെയ്യുന്നു.

ADVERTISEMENT

അനുയോജ്യമായതു കണ്ടെത്താം

ആരോഗ്യ ഇൻഷുറൻസ് പോളിസികളെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. എങ്കിലേ അനുയോജ്യമായ പോളിസി ന്യായമായ ചെലവിൽ കണ്ടെത്താനാകൂ. 

1. റിസ്ക്

ഏറ്റവും പ്രധാനം കവർ ചെയ്യുന്ന റിസ്കുകളാണ്. എന്നാൽ, ഈ ലിസ്റ്റ് വളരെ വലുതായതിനാൽ എല്ലാ ഇൻഷുറൻസ് പോളിസികളിലും കവർ ചെയ്യാത്ത അസുഖങ്ങളുടെ ലിസ്റ്റാണ് ഉണ്ടാകുക. അതായത്,  ലിസ്റ്റിൽ കാണിച്ചിട്ടുള്ളവ ഒഴിച്ച് എല്ലാവിധ അസുഖങ്ങളും കവർ ചെയ്യുന്നു. 

ADVERTISEMENT

2. കാലാവധി

പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം പിടിപെടുന്ന അസുഖങ്ങൾ (കൊറോണയാണെങ്കിൽ 15 ദിവസം), പോളിസി എടുത്ത് ഒന്നാം വർഷം മുതൽ നാലാം വർഷം വരെ ഒഴിവാക്കിയിട്ടുളള അസുഖങ്ങൾ, പോളിസി കാലാവധിയിൽ ഒരിക്കലും കവർ ചെയ്യാനാകാത്ത അസുഖങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായില്ലെങ്കിൽ പലപ്പോഴും നാം വിചാരിക്കുന്ന രീതിയിൽ ചികിത്സാ ചെലവുകൾ ലഭ്യമാകണമെന്നില്ല. 

3. മറ്റു വിവരങ്ങൾ

കവർ ചെയ്യുന്ന മറ്റു വിവരങ്ങൾ. അതായത്, പോളിസിയിൽ ചേരാനുളള പ്രായപരിധി (ഇതിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകേണ്ട പ്രായപരിധി കൂടി മനസ്സിലാക്കണം). ഏതുതരം പോളിസി (വ്യക്തിഗത പോളിസി അഥവാ ഫാമിലി ഫ്ലോട്ടർ പോളിസി), ആശുപത്രിയിൽ അഡ്മിറ്റ് ആയി ചികിത്സിക്കേണ്ട അസുഖങ്ങൾ, ഡേ കെയർ ചികിത്സാ രീതിയിൽ ചെയ്യാവുന്ന ചികിത്സ എന്നിവ ഉൾപ്പെടുന്നതാണ്. ആശുപത്രിയിൽ അഡ്മിറ്റ് ആകും മുൻപ് നടത്തിയ ചികിത്സാചെലവുകളും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ചികിത്സാ ചെലവുകൾ നൽകുന്ന പരിധിയും ശ്രദ്ധിക്കേണ്ടതാണ്. 

ADVERTISEMENT

അവയവദാനത്തിനും ചികിത്സയ്ക്കുമുളള ചെലവ,് ആയുഷ് ചികിത്സാരീതികൾ കവർ ചെയ്യുന്നത്, മാരകരോഗങ്ങൾ കണ്ടുപിടിച്ചാൽ ചികിത്സയ്ക്കായി മുൻകൂർ പണം ലഭിക്കുന്നത്, ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചാൽ പ്രതിദിനബത്ത, ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ ലഭിക്കുന്ന ബോണസ്, ആരോഗ്യ പരിശോധനയ്ക്കുളള പണം, ഇൻഷുർ ചെയ്ത തുക ചികിത്സയ്ക്കായി ചെലവഴിച്ചാൽ കമ്പനികൾ നൽകുന്ന അധിക തുക (റീ ഇൻസ്റ്റേറ്റ്) എന്നീ വിവരങ്ങളും ശ്രദ്ധയോടെ മനസ്സിലാക്കണം. 

 4.കോ പേയ്മെന്റ്

പോളിസി ഉടമ സ്വയം വഹിക്കേണ്ട കോ പേയ്മെന്റ്, പ്രായമായവരുടെ പോളിസികളിലെ നിബന്ധനകൾ, ചികിത്സാ ചെലവുകൾക്കുളള പരിധികൾ, ഇൻഷുറൻസ് കമ്പനി അംഗീകാരമില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്താലുളള ദോഷവശങ്ങൾ, പ്രസവ ചികിത്സയ്ക്കു ലഭിക്കുന്ന തുക, അതു കിട്ടാൻ കാത്തിരിക്കേണ്ട വർഷം, നവജാത ശിശുക്കളുടെ കുത്തിവയ്പുകൾക്കുളള പണം, നവജാത ശിശുവിനെ പോളിസിയിൽ ചേർക്കാനുളള സമയപരിധി, ആശുപത്രിയിൽ അഡ്മിറ്റ് ആവാതെയുളള ഔട്ട് പേഷ്യന്റ് ചികിത്സയ്ക്കുളള പണം, വിദഗ്ധ ചികിത്സയ്ക്ക് വേറൊരു ഡോക്ടറിൽനിന്നു ലഭിക്കേണ്ട വിദഗ്ധോപദേശം, ആംബുലൻസ്, എയർ ആംബുലൻസ് സൗകര്യങ്ങൾ, ഭിന്ന ചികിത്സയ്ക്കുളള മാനദണ്ഡങ്ങൾ, ഇൻഷുറൻസ് കമ്പനി അംഗീകൃത ആശുപത്രിയുടെ വിവരങ്ങൾ എന്നിവയെല്ലാം പ്രധാനപ്പെട്ട വിഷയങ്ങളാണ്. 

കമ്പനിയുടെ മികവ് ഏറ്റവും പ്രധാനം 

അതുപോലെ പ്രധാനമാണ് ഇൻഷുറൻസ് കമ്പനികളുടെ കാര്യവും. ക്ലെയിം തീർപ്പാക്കിയ റേഷ്യോ, സമയപരിധി എന്നിവയ്ക്കു പുറമേ പ്രാദേശികമായി സേവനം ലഭ്യമാകുന്ന ഓഫിസ് അഥവാ പ്രതിനിധി, പോളിസി, ക്ലെയിം, റിന്യൂവൽ എന്നിവ സമയബന്ധിതമായി നൽകാനുളള കഴിവ് തുടങ്ങിയവയും കണക്കിലെടുക്കണം.

ഇന്ത്യയിലെ വിവിധ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസികളിൽ പലതും ഓരോ അർഥത്തിൽ മികച്ചവയുമാണ്. പക്ഷേ, എല്ലാ കമ്പനികളുടെയും എല്ലാ പോളിസികളും ഉൾപ്പെടുത്തി താരതമ്യം ചെയ്യുക എന്നത് ഒട്ടും പ്രായോഗികമായ കാര്യമല്ല. അതിനു പകരം ഏതാനും കമ്പനികളുടെ തിരഞ്ഞെടുത്ത പോളിസികളും പ്രീമിയം നിരക്കിന്റെ ഒരു താരതമ്യവുമാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത് 

എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ലേഖകന്റെ ഫോൺ: 9895768333

English Summary : 5 Health Insurance Policies that Suits You