കോവിഡ് വന്ന് പോയി ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നവര്‍ പുതിയ പോളിസി എടുക്കുന്നതിനായി മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. മെഡിക്കല്‍ ടെസ്‌ററിന് വിധേയമായി അവയവങ്ങള്‍ക്ക് ഗുരുതരമായി രോഗ ബാധ ഉണ്ടായിട്ടില്ലെന്ന് തെളിയിച്ചാല്‍ മാത്രമേ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനാവു. പ്രമുഖ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വന്ന് പോയി ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നവര്‍ പുതിയ പോളിസി എടുക്കുന്നതിനായി മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. മെഡിക്കല്‍ ടെസ്‌ററിന് വിധേയമായി അവയവങ്ങള്‍ക്ക് ഗുരുതരമായി രോഗ ബാധ ഉണ്ടായിട്ടില്ലെന്ന് തെളിയിച്ചാല്‍ മാത്രമേ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനാവു. പ്രമുഖ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയായ ടാറ്റാ എ ഐ എ, എക്‌സൈഡ് ലൈഫ് തുടങ്ങിയവ ഇത്തരക്കാര്‍ക്ക് മൂന്ന് മാസത്തെ നിര്‍ബന്ധിത വെയിറ്റിങ് പീരീഡ് പ്രഖ്യാപിച്ചു. കോവിഡ് വന്ന് പോയതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ലഭിക്കുന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഇവര്‍ക്ക് നിര്‍ബന്ധമാക്കി. നേരത്തെ ആരോഗ്യ ഇന്‍ഷുന്‍സ് രംഗത്ത് ഇത്തരം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കമ്പനികള്‍ ഇത് യാഥാര്‍ഥ്യമാക്കുന്നത് ഇപ്പോഴാണ്.

കൊറോണ പല വിധം

ADVERTISEMENT

പുതിയ അസൂഖമായതിനാല്‍ രോഗത്തിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴം പൂര്‍ണമായി വ്യക്തമായിട്ടില്ല. കോവിഡ് ഒരോരുത്തരിലും പല രീതിയിലാണ് പ്രതികരിക്കുന്നത്. ചിലരില്‍ ഇത് മാരകമാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഗുരുതരമാകുന്ന മറ്റ് ചിലരില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നീട് ഇത് വഴിവയ്ക്കുന്നവെന്നാണ്് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ തീരുമാനം.

അനന്തര ഫലങ്ങള്‍

ADVERTISEMENT

രോഗികളില്‍, പ്രത്യേകിച്ച് 60 വയസ് കഴിഞ്ഞവരില്‍ ചിലര്‍ക്കെങ്കിലും ഗുരുതര പ്രശ്നങ്ങള്‍ പിന്നീടും നിലനില്‍ക്കുന്നുണ്ട്. ശ്വാസകോശം, കിഡ്നി, ഹൃദയം എന്നി അവയങ്ങള്‍ക്ക് സ്ഥിരമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ ഒരസൂഖത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം ശാരീരീക അസ്വാസ്ഥ്യങ്ങളുള്ളവരെ സബ്-സ്റ്റാന്‍ഡേര്‍ഡ് ലൈഫ് വിഭാഗത്തിലാണ്  പെടുത്തിയിരി്ക്കുന്നത്. കോവിഡിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് ഇത്തരം അസൂഖങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന്റെ തോതനുസരിച്ച് ഇത്തരക്കാര്‍ക്ക് പ്രീമയിത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടാകും.

കേടുപാടനുസരിച്ച് പ്രീമിയം

ADVERTISEMENT

60 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിയമം കര്‍ശനമാക്കിയിരിക്കുന്നത്. വൈറസ് ആക്രമണത്തിന് ശേഷം  മൂന്നോ നാലോ ആഴ്ചകള്‍ ആശുപത്രിയില്‍ ചെലവഴിക്കുന്നവരിലാണ് പിന്നീട് ഇത്തരം അസുഖങ്ങള്‍ കാണുന്നത്. ഇതുകൊണ്ടാണ് മൂന്ന്് മാസത്തെ കാത്തിരിപ്പ് കാലം കമ്പനികള്‍ നിര്‍ദേശിക്കുന്നത്. മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡും വൈറസ് ലോഡും ആരോഗ്യത്തിലുണ്ടാക്കിയിട്ടുള്ള കോട്ടവും പരിഗണിച്ചാവും ഇവിടെ പ്രീമിയം നിശ്ചയിക്കുക. എത്ര അവയവങ്ങളെ കോവിഡ് ബാധിച്ചു എന്നത് വിലയിരുത്തിയാകും അധിക പ്രീമിയം നിശ്ചയിക്കുകക.

English Summary: Health Insurance Become costlier for Covid affected People