മഴക്കാലത്ത് പ്രകൃതിക്ഷോഭം മൂലം നിങ്ങളുടെ കൃഷി നശിച്ചു പോകാറുണ്ടോ? എങ്കിൽ വരുമാനമാർഗം അടയാതിരിക്കാൻ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിന്റെ പരിരക്ഷ നേടുക. കേന്ദ്ര കൃഷി മന്ത്രാലയവും, സംസ്ഥാന കൃഷിവകുപ്പും, അഗ്രികൾച്ചർ ഇൻഷൂറൻസ് കമ്പനി ഓഫ് ഇന്ത്യയും കേരളത്തിൽ നടപ്പിലാക്കുന്ന 2 പോളിസികളാണ് കാലാവസ്ഥാധിഷ്ഠിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് പ്രകൃതിക്ഷോഭം മൂലം നിങ്ങളുടെ കൃഷി നശിച്ചു പോകാറുണ്ടോ? എങ്കിൽ വരുമാനമാർഗം അടയാതിരിക്കാൻ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിന്റെ പരിരക്ഷ നേടുക. കേന്ദ്ര കൃഷി മന്ത്രാലയവും,സംസ്ഥാന കൃഷിവകുപ്പും, അഗ്രികൾച്ചർ ഇൻഷൂറൻസ് കമ്പനി ഓഫ് ഇന്ത്യയും കേരളത്തിൽ നടപ്പിലാക്കുന്ന 2 പോളിസികളാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസും, പ്രധാനമന്ത്രി ഫസൽ ബീമയോജനയും.  ഈ രണ്ടു പോളിസികളും പ്രീമിയത്തിൽ കർഷകർക്ക് സബ്സിഡി നൽകുന്നുണ്ട്. ഈ പദ്ധതി പ്രകാരം കേരളത്തിലുടനീളമുളള നെല്ല്, വാഴ, മരച്ചീനി, ഏലം, ജാതിക, ഇഞ്ചി, കവുങ്ങ്, കുരുമുളക്, കൊക്കൊ, മഞ്ഞൾ, പൈനാപ്പിൾ, കരിമ്പ്, പച്ചക്കറികൾ മുതലായ 27 ഇനം വിളകൾക്കാണ് ഇൻഷൂറൻസ് പരിരക്ഷ കിട്ടുക. ഓരോ വിളകൾക്കും ജില്ലതിരിച്ചുളള കണക്കും, ഇൻഷൂർ ചെയ്യുന്ന തുകയും, പ്രീമിയം നിരക്കും താഴെ പ്രതിപാദിക്കുന്നുണ്ട്. 

ADVERTISEMENT

വിളകൾക്ക് കുടുതലായും നാശനഷ്ടങ്ങൾ ഉണ്ടാവുന്ന റിസ്കുകളായ മഴകുറവ്, മഴകൂടുതൽ, കാലം തെറ്റിയുളള മഴ, വരൾച്ച, രോഗസാധ്യതയുളള കാലാവസ്ഥ, ശക്തമായ കാറ്റ്, വെളളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാണ് മേൽപറഞ്ഞ പോളിസിയിൽ കവർ ചെയ്യുന്നത്. ഇൻഷൂറൻസ് സംരക്ഷണ കാലാവധി ഓരോവിളകൾക്കും പ്രത്യേകമായി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വിജ്ഞാപിത പ്രദേശങ്ങളിലാണ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്. മാത്രമല്ല ഓരോവിളകൾക്കും വെവ്വേറെ കാലാവസ്ഥാ ഘടകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇൻഷൂർ ചെയ്യാവുന്ന വിളകളുടെ വിവരങ്ങൾ ജില്ലതിരിച്ച് ചുവടെ കൊടുക്കുന്നു.

ADVERTISEMENT

പ്രധാനമന്ത്രി ഫസൽ ബീമയോജന

ADVERTISEMENT

ഈ പദ്ധതി പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നെല്ലിനും, മറ്റു ജില്ലകളിൽ വാഴ, മരച്ചീനി എന്നിവിളകൾക്കുമാണ് സംരക്ഷണം നൽകുന്നത്. നെല്ല് ഒരു ഹെക്ടറിന് 80000 രൂപയാണ് ഇൻഷൂറൻസ് തുകയായി കണക്കാകിയിരിക്കുന്നത്. നെല്ലിന് 1600 രൂപയാണ് പ്രീമിയം തുകയായി നൽക്കേണ്ടത്. വാഴ ഇൻഷൂർ ചെയ്യുന്നത്. ഒരു ഹെക്ടറിന് 3 ലക്ഷം രൂപക്കാണ് ഇൻഷൂർ ചെയ്യുന്നത് ഇതിനായി അടക്കേണ്ടത് 9000 രൂപയാണ്. എന്നാൽ മരച്ചീനിക്കാകട്ടെ ഒരു ഹെക്ടറിന് 125000 രൂപയും അടക്കേണ്ട പ്രീമിയം 3750 രൂപയുമാണ്. 

എങ്ങനെ ചേരും?

ഈ പദ്ധതികളുടെ ഗുണഭോക്താകളാവാൻ ആഗ്രഹിക്കുന്ന കർഷകർ പൂരിപ്പിച്ച അപേക്ഷയോടപ്പം കൃഷിസ്ഥലത്തിന്റെ നികുതി അടച്ച രശീത്, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, പാട്ടത്തിനെടുത്ത സ്ഥലമാണെങ്കിൽ പാട്ടകരാറിന്റെ കോപ്പി എന്നിവ ജൂലായ് 30 ന് മുൻപായി നൽകണം. നടത്തിപ്പിന് കൃഷിവകുപ്പ്, പാടശേഖര സമതികൾ, കർഷകരുടെ കൂട്ടായ്മകൾ എന്നിവയാണ് മുൻകൈയെടുക്കുന്നത്. വിവരങ്ങൾക്ക്: വിശ്വനാഥൻ ഒടാട്ട് , മൊബൈൽ: 9895768333

English Summary: Details of Agriculture Insurance in this Monsoon Season