ഇൻട്രോ കോവിഡ് ബാധിച്ചു മരിച്ചവർക്കെല്ലാം ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന സുപ്രീം കോടതി വിധിയോടെ അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമവൃത്തത്തിലാണ് കേന്ദ്രസർക്കാർ. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വെച്ച് നൽകിയാൽ പോലും ഇതുവരെയുള്ള നാലു ലക്ഷത്തോളം മരണങ്ങൾക്ക് മാത്രം 4000 കോടി രൂപ വേണം.

ഇൻട്രോ കോവിഡ് ബാധിച്ചു മരിച്ചവർക്കെല്ലാം ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന സുപ്രീം കോടതി വിധിയോടെ അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമവൃത്തത്തിലാണ് കേന്ദ്രസർക്കാർ. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വെച്ച് നൽകിയാൽ പോലും ഇതുവരെയുള്ള നാലു ലക്ഷത്തോളം മരണങ്ങൾക്ക് മാത്രം 4000 കോടി രൂപ വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻട്രോ കോവിഡ് ബാധിച്ചു മരിച്ചവർക്കെല്ലാം ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന സുപ്രീം കോടതി വിധിയോടെ അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമവൃത്തത്തിലാണ് കേന്ദ്രസർക്കാർ. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വെച്ച് നൽകിയാൽ പോലും ഇതുവരെയുള്ള നാലു ലക്ഷത്തോളം മരണങ്ങൾക്ക് മാത്രം 4000 കോടി രൂപ വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിച്ചു മരിച്ചവർക്കെല്ലാം ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന സുപ്രീം കോടതി വിധിയോടെ അതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമവൃത്തത്തിലാണ് കേന്ദ്രസർക്കാർ. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വെച്ച് നൽകിയാൽ പോലും  ഇതുവരെയുള്ള നാലു ലക്ഷത്തോളം മരണങ്ങൾക്ക് മാത്രം 4000 കോടി രൂപ വേണം. ഭാവിയിലെ മരണങ്ങളും അതിനുള്ള നഷ്ടപരിഹാര തുകയും താങ്ങാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. എന്നു മാത്രമല്ല ഇത്തരത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകുന്നതോടെ ജീവിച്ചിരിക്കുന്നവരുടെ ആവശ്യങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തും എന്ന വലിയ ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. തീർന്നില്ല,നാം ഇപ്പോൾ നേരിടുന്ന വിപത്തുകളിൽ ഒന്നു മാത്രമാണ്  കോവിഡ്.  

അസുഖങ്ങൾ, അപകടങ്ങൾ, മാരകരോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം മനുഷ്യരാശിക്ക് ഭീമമായ നാശനഷ്ടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. കുടുംബാംഗങ്ങളുടെ ദേഹവിയോഗം, ഭാരിച്ച ചികിൽസാ ചിലവുകൾ മുതലായവ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. ബന്ധുക്കൾക്കോ, സമൂഹത്തിനോ, സർക്കാരിനോ ഇത്തരം നഷ്ടങ്ങൾ നികത്താൻ കഴിയില്ല എന്നതും വസ്തുത തന്നെ.   ഇവിടെ  പരിഹാരം ഒന്നേയുള്ളൂ. നമുക്ക് വേണം ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ. ആ സ്ഥിതിക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കിയേ മതിയാകൂ. 

ADVERTISEMENT

ജനങ്ങളുടെ പങ്കാളിത്തത്തോടെ സർക്കാർ നടപ്പിലാക്കേണ്ട ഇത്തരം 5 പദ്ധതികളാണുള്ളത്.     

ദേശീയതലത്തിൽ തന്നെ ഓരോ പദ്ധതിയും നടപ്പാക്കാനുള്ള  മാനദണ്ഡങ്ങൾ ഉണ്ടാവണം. സമൂഹത്തിൽ താഴെക്കിടയിൽ ഉളളവർക്ക് തികച്ചും സൗജന്യമായും, ഇടത്തരക്കാർക്ക്  പ്രീമിയത്തിൽ ഇളവു നൽകിയും, ഉയർന്ന വരുമാനക്കാർക്ക് യഥാർത്ഥ പ്രീമിയം നൽകിയും  ‌പദ്ധതിയിൽ ചേരാനുളള അവസരം നൽകണം. 

1. ആരോഗ്യസുരക്ഷ:   

 

ADVERTISEMENT

ചേരുന്നവർക്ക് നിർബന്ധമായും ഹെൽത്ത്കാർഡ് (സ്മാർട്ട്കാർഡ്) നൽകണം. കാർഡിലെ തിരിച്ചറിയൽ നമ്പർ നൽകിയാൽ വ്യക്തിഗത ആരോഗ്യ വിവരവും പേര്, വയസ്, രക്ത ഗ്രൂപ്പ്, നിലവിലുള്ളതും മുൻപു വന്നിരുന്നതുമായ അസുഖങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ഡോസ്, അലർജി എന്നിവയുടെ വിശദവിവരങ്ങൾ, ഇൻഷൂറൻസ് തുക, കാലാവധി എന്നിവയും ലഭിക്കും.

ആശുപത്രികളെ പൂർണമായും മികച്ച ഒരു റഗുലേറ്ററി സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരണം. എന്നിട്ട്  ആശുപത്രിയുടെ നിലവാരമനുസരച്ച് സർക്കാർ തന്നെ നിരക്കുകള്‍ നിശ്ചയിക്കുകയും ചെയ്യാം. ഈ നിരക്കുകൾ പൊതുജനങ്ങൾക്കായി  പ്രസിദ്ധീകരിക്കുകയും വേണം. രോഗി ആശുപത്രിയിൽ എത്തി ഹെൽത്ത് കാർഡ് നൽകുമ്പോൾ തന്നെ അവരുടെ ആരോഗ്യ  കാര്യങ്ങൾ മുഴുവൻ  ഡോക്ടർക്കു മനസിലാക്കാൻ ഒരു കേന്ദ്ര സംവിധാനം സർക്കാർ  ഒരുക്കണം. 

2. ടേം ലൈഫ് കവർ:   

 

ADVERTISEMENT

താങ്ങും തണലുമായ രക്ഷിതാക്കളുടെ ദേഹവിയോഗം ഒരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. പ്രത്യേകിച്ചും കോവിഡ് പോലുളള മഹാമാരികൾ നിലനിൽക്കുന്ന  സാഹചര്യത്തിൽ ഇത്തരം പോളിസികളുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 100 ഇരട്ടിയെങ്കിലും തുകക്കുളള ഒരു പോളിസി ഇൻഷൂർ ചെയ്തിരിക്കണം.വരുമാനത്തിന്റെ തോത് അനുസരിച്ച് ഈ പോളിസിയുടെയും പ്രീമിയം  ഉപഭോക്താവിൽ നിന്നും ഈടാക്കാം. 20 മുതൽ 65 വയസ്സുവരെയെങ്കിലും പ്രായമുളളവർക്ക് ഇത് നിർബന്ധമാക്കണം. 

3. അപകട ഇൻഷൂറൻസ്:

അപകടങ്ങൾ മൂലം ധാരാളംപേർ മരണമടയുന്നു. അതിന്റെ എത്രയോ ഇരട്ടിപേർക്ക് വൈകല്യങ്ങൾ സംഭവിക്കുന്നു. എത്ര ശ്രമിച്ചിട്ടും അപകടങ്ങൾ കുറയ്ക്കാൻ  കഴിയാത്ത  സാഹചര്യത്തിൽ അപകട ഇൻഷൂറൻസിന് വളരെയേറെ പ്രസക്തിയുണ്ട്.ചുരുങ്ങിയ ചിലവിൽ ഇൻഷൂർ ചെയ്യാവുന്ന ഈ പോളിസി ഓരോ വ്യക്തിക്കും നിർബന്ധമാക്കണം,ചുരുങ്ങിയത് പ്രായപൂർത്തിയായവർക്കെങ്കിലും. പ്രതിമാസ വരുമാനത്തിന്റെ 100 ഇരട്ടി തുകയ്ക്കെങ്കിലും ഇൻഷൂർ ചെയ്യണം. ഇവിടെയും വരുമാനം അനുസരിച്ച് പ്രീമിയം വാങ്ങാം. 

4. ഹോം ഇൻഷൂറൻസ്:

 

പ്രകൃതി ദുരന്തങ്ങൾ, പ്രളയം, തീപിടുത്തം എന്നിവ വർധിക്കുന്നതിനാൽ അവ വീടുകൾക്ക് കനത്ത ഭീഷണിയായി മാറിയിട്ടുണ്ട്.  ഓരോവർഷവും ലക്ഷക്കണക്കിന് വീടുകൾക്കാണ് നാശനഷ്ടങ്ങൾ ഉണ്ടാവുന്നതും. ഇവിടെ അതിനാൽ നാട്ടിലെ മുഴുവൻ ഭവനങ്ങളെയും ചുരുങ്ങിയ ചിലവിൽ ഇൻഷൂർ ചെയ്ത് സംരക്ഷിക്കാവുന്നതേയുളളൂ. വരുമാനമനുസരിച്ച് പ്രീമിയം അടക്കാവുന്ന ഒരു സംവിധാനം  ഉണ്ടെങ്കിൽ  പൊതുജനങ്ങൾ രണ്ടുംകൈയും നീട്ടി  സ്വീകരിക്കും. കാരണം അത്രയേറെ നഷ്ടങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വീടിന് കരം അടയ്ക്കുന്ന തുകയോളം മാത്രമെ ഇൻഷൂർ ചെയ്യാനും ഉണ്ടാകുകയുള്ളു. 

5. അഗ്രികൾച്ചർ ഇൻഷൂറൻസ്:

 

കാലാവസ്ഥാവ്യതിയാനവും, പ്രാദേശിക ദുരന്തങ്ങളും മൂലം   കർഷകർക്ക് വമ്പിച്ച നാശനഷ്ടങ്ങളാണ്  ഓരോ വർഷവും ഉണ്ടാവുന്നത്.  നിലവിലെ  ഇൻഷൂറൻസ് പദ്ധതികളിൽ മുഴുവൻ കർഷകരേയും ഉൾപ്പെടുത്തി ഒരു പദ്ധതി നിലവിൽ വരണം. ഓരോ കർഷകനും മിതമായ തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണം എന്നതും നിർബന്ധമാക്കണം. സബ്സിഡി തുക കഴിച്ച് ബാക്കി സംഖ്യ കർഷകരിൽ നിന്ന് ഈടാക്കിയാൽ പോലും കർഷകർക്ക് അധികഭാരം വരുന്നില്ല. മറിച്ച് അവർക്ക് ദുരന്തങ്ങളിൽ നിന്നും മുക്തരാകാൻ കഴിയുകയും ചെയ്യും നിലവിലുള്ള വിള ഇൻഷുറൻസ് പദ്ധതിയിൽ ബഹുഭൂരിപക്ഷം കർഷകർക്കും  പ്രയോജനം ലഭിക്കുന്നില്ല. 

ഈ അഞ്ചു  പദ്ധതികളും  കേന്ദ്ര/സംസ്ഥാന സർക്കാറുകൾ ഒന്നിച്ച് വേണം നടപ്പിലാക്കാൻ. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവയെല്ലാം സുഗമമായി നടപ്പാക്കാം.  മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇൻഷൂർ ചെയ്യാനും, സ്മാർട്ട് കാർഡ്  വഴി പോളിസി ഉടമക്ക് ആനൂകുല്യങ്ങൾ ലഭിക്കാനും കഴിയണം. പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും,പകർച്ചവ്യാധികളും വരുമ്പോൾ അവ മൂലമുളള നഷ്ടങ്ങൾ നികത്താൻ സർക്കാരിന് കഴിഞ്ഞെന്നുവരില്ല. പകരം ഇത്തരം പദ്ധതികൾ ഘട്ടംഘട്ടമായി ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയാൽ അതിന്റെ പ്രയോജനം എല്ലാവർക്കും ഉറപ്പാക്കാം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഇതെല്ലാം നടപ്പാക്കിയാൽ  പങ്കാളികളാവുന്ന  ജനങ്ങൾക്ക് സാധാരണ അടക്കേണ്ട  പ്രീമിയത്തിന്റെ ഭാരവും വരില്ല. 

സർക്കാരുകൾ  ഇക്കാര്യത്തിൽ ഒരു ദേശീയ നയം ഉണ്ടാക്കണം. പദ്ധതികളിൽ  പങ്കാളികളാകുന്ന ആശുപത്രികൾ, ഇൻഷൂറൻസ് കമ്പനികൾ, മറ്റ് ഏജൻസികൾ എന്നിവർക്കെല്ലാം ശക്തമായ നിയന്ത്രണങ്ങളും കൊണ്ടുവരണം. അടയ്ക്കുന്ന പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുകയും, നികുതിയാനൂകൂല്യം ഉറപ്പാക്കുകയും വേണം.

പഴഞ്ചൻ രീതികൾമാറ്റി സ്മാർട്ട് യുഗത്തിലേക്ക് മുന്നേറുന്ന കാലഘട്ടമാണിത്. കാലോചിതമായ മാറ്റം ഉൾകൊണ്ടും ജനങ്ങളെ ബോധവൽക്കരിച്ച്  അവരിൽ നിന്നും  പണം (പ്രീമിയം) സ്വീകരിച്ചും ഇതു  സുഗമമായി നടപ്പിലാക്കാനാകും. ആരോഗ്യമുളള, സുരക്ഷിതമായ ഒരു ജനതയെ വാർത്തെടുക്കാൻ  സർക്കാരും, ഒപ്പം  അതിൽ പങ്കാളികളായി ദുരന്തങ്ങളിൽ നിന്നും മുക്തിനേടാൻ ജനങ്ങളും തയാറാകണം. പേരിനുമാത്രം ഇത്തരം പദ്ധതികൾ നടപ്പിലാക്കാതെ  മുഴുവൻ ജനങ്ങളെയും ഇത്തരം പദ്ധതിയിൽ   കൊണ്ടുവന്നാൽ ഒരു പരിധിവരെ സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകയറാൻ കഴിയും. ഇനിയും വൈകാതെ ഇത്തരം സംരക്ഷണ കാര്യങ്ങളിൽ ഒരു ദേശീയനയം ഉണ്ടാകണം. ഇത് രാഷ്ട്രത്തിന്റെ ആവശ്യമാണ്.   

ലേഖകൻ എയിംസ് ഇൻഷൂറൻസ് ബ്രോക്കിങിന്റെ മാനേജിങ്ങ് ഡയറക്ടറാണ്. ഫോൺ: 9895768333

English Summary : Government should Implement these 5 Social Security Insurances