പ്രീമിയം മുടങ്ങിയത്‌ മൂലം അസാധു (ലാപ്‌സ്‌ ) ആയ വ്യക്തിഗത പോളിസികള്‍ പുതുക്കുന്നതിന്‌ എല്‍ഐസി വീണ്ടും അവസരം നല്‍കുന്നു. എല്‍ഐസി ഇതിനായി പ്രത്യേക ക്യാംപെയ്‌ന്‍ തുടങ്ങി. ക്യാംപെയ്‌ന്റെ കീഴില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടവ്‌ മുടങ്ങി പോയ പോളിസികള്‍ പുതുക്കാന്‍ കഴിയും. നിര്‍ദ്ദിഷ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം മുടങ്ങിയത്‌ മൂലം അസാധു (ലാപ്‌സ്‌ ) ആയ വ്യക്തിഗത പോളിസികള്‍ പുതുക്കുന്നതിന്‌ എല്‍ഐസി വീണ്ടും അവസരം നല്‍കുന്നു. ഇതിനായി പ്രത്യേക ക്യാംപെയ്‌ന്‍ തുടങ്ങി.

∙കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടവ്‌ മുടങ്ങിയ പോളിസികള്‍ പുതുക്കാം. നിര്‍ദ്ദിഷ്ട യോഗ്യത ഉള്ള പ്ലാനുകള്‍ക്കാണ്‌ അവസരം . മാത്രമല്ല ചില വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും.

ADVERTISEMENT

∙ഒക്ടോബര്‍ 22 ന്‌ ക്യാംപെയ്‌ന്‍ അവസാനിക്കും.

∙പ്രീമിയം അടച്ചുകൊണ്ടിരുന്ന കാലയളവില്‍ ലാപ്‌സ്‌ ആയ പോളിസികള്‍ക്ക്‌ മാത്രമാണ്‌ ഈ ആനുകൂല്യം ലഭിക്കുക. പോളിസി കാലാവധി പൂര്‍ത്തിയാക്കിയ പോളിസികള്‍ക്ക്‌ ഇതിന്‌ അര്‍ഹതയില്ല.

ADVERTISEMENT

∙അടച്ച മൊത്തം പ്രീമിയങ്ങള്‍ അടിസ്ഥാനമാക്കി ടേം അഷ്വറന്‍സ്‌, ഉയര്‍ന്ന റിസ്‌ക്‌ പ്ലാനുകള്‍ എന്നിവ ഒഴികെയുള്ള പ്ലാനുകള്‍ക്ക്‌ ലേറ്റ്‌ ഫീസില്‍ ഇളവുകളും നല്‍കും.

ഒരു ലക്ഷം രൂപ വരെ പ്രീമിയം അടച്ച പോളിസികള്‍ക്ക്‌ 20 ശതമാനം ലേറ്റ്‌ ഫീസില്‍ ഇളവ്‌ നല്‍കും. അനുവദനീയമായ പരമാവധി ഇളവ്‌ 2000 രൂപ വരെയാണ്‌. ഒരു ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിന്‌ 25 ശതമാനം ഇളവ്‌ അനുവദിക്കും.പരമാവധി 2,500 രൂപ വരെ.

ADVERTISEMENT

3 ലക്ഷം രൂപയ്‌ക്ക്‌ മുകളിലാണ്‌ പ്രീമിയം എങ്കില്‍ ലേറ്റ്‌ ഫീസില്‍ 30 ശതമാനം ഇളവ്‌ അനുവദിക്കും,പരമാവധി 3,000 രൂപ വരെ ഇളവ്‌ നല്‍കും .

അര്‍ഹതയുള്ള ആരോഗ്യ, മൈക്രോ ഇന്‍ഷൂറന്‍സ്‌ പദ്ധതികളും ലേറ്റ്‌ ഫീസില്‍ ഇളവ്‌ കിട്ടും.

English Summary : LIC Policy Revival Campaign Started