ജീവനക്കാരിൽ / പെൻഷൻകാരിൽ ഭൂരിഭാഗവും ഇപ്പോഴും മെഡിസെപ് സ്റ്റാറ്റസ് പരിശോധിക്കാനോ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാനോ ശ്രമിച്ചിട്ടില്ല. അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് മിക്കവരും കാർഡ് ഡൗൺലോഡുചെയ്യാൻ ശ്രമിക്കുന്നത്. അപ്പോൾ മാത്രമാണ് ഡാറ്റയിലെ പിശകുകളും പോരായ്മകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂരിപക്ഷം സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇപ്പോഴും മെഡിസെപ് സ്റ്റാറ്റസ് പരിശോധിക്കാനോ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാനോ ശ്രമിച്ചിട്ടില്ല. അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് മിക്കവരും കാർഡ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നത്. അപ്പോൾ മാത്രമാണ് ഡാറ്റയിലെ പിശകുകളും പോരായ്മകളും ശ്രദ്ധയിൽപ്പെടുന്നത്. ആശ്രിതരുടെ മുഴുവൻ പേരുകളും ഉൾപ്പെട്ടിട്ടില്ലെന്നു വരാം. ഉൾപ്പെടുത്തിയ പേരുകളിൽ അക്ഷരപ്പിശകോ മറ്റു വിവരങ്ങളിൽ തെറ്റുകളോ കണ്ടേക്കാം. ഐഡി കാർഡിൽ ആശ്രിതരുടെ പേരില്ലെങ്കിലോ ഡാറ്റയിൽ പിശകുകൾ ഉണ്ടെങ്കിലോ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കില്ല. പിന്നീട് അത് ശരിയാക്കി എടുക്കണമെങ്കിൽ ഒരു മാസത്തോളം താമസിക്കും. അതിനാൽ എത്രയും പെട്ടെന്ന് മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തണം.

http://medisep.kerala.gov.in എന്ന പോർട്ടലിൽ പ്രവേശിച്ച് നിർദ്ദിഷ്ട വിവരങ്ങൾ നൽകി സ്റ്റാറ്റസ് പരിശോധിക്കാം. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ വേണമെങ്കിൽ ജീവനക്കാർ ബന്ധപ്പെട്ട ഡിഡിഒ മാരേയും പെൻഷൻകാർ അതതു ട്രഷറി ഓഫീസർമാരെയും സമീപിക്കണം.അവർ വെരിഫൈ ചെയ്ത് നൽകുന്ന ഡാറ്റ സർക്കാർ പരിശോധിച്ച് ഇൻഷുറൻസ് കമ്പനിക്ക് നൽകുമ്പോൾ മാത്രമാണ് തിരുത്തി നൽകിയ ഡാറ്റ കാർഡിൽ വരുന്നത് .ഇതിന് ആഴ്ചകൾ വേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിലവിലുള്ള ജീവനക്കാരും പെൻഷൻകാരും നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ തിരുത്തലുകൾ നടത്തിയിരിക്കണമെന്ന ഉത്തരവു പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പിന്നീട് ഇതിന് വീണ്ടും ഒരു അവസരം ലഭിച്ചെന്നു വരില്ല. 

ADVERTISEMENT

മെഡിസെപ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും ഈ ലക്കം സമ്പാദ്യം മാസികയിൽ ഉണ്ട്.

English Summary : Verify Your Medisep Status Urgently