സാധാരണക്കാർക്ക് വാട്ട്സ് ആപ്പ് സേവനങ്ങൾ ഏറ്റവും ഫലപ്രദമായ ആശയ കൈമാറ്റ മാർഗമായതിനാൽ പല കമ്പനികളും ഇപ്പോൾ വാട്സ് ആപ്പിലൂടെ അവരുടെ സേവനങ്ങൾ നൽകുന്നുണ്ട്. പരമ്പരാഗത രീതിയിൽ നിന്നും മാറിയുള്ള ഇത്തരം രീതികൾ ഉപഭോക്താക്കൾക്കും, കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്രദമായതിനാൽ അത് വിജയിക്കുകയും ചെയ്യുന്നു.ഇപ്പോൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർക്ക് വാട്ട്സാപ്പ് സേവനങ്ങൾ ഏറ്റവും ഫലപ്രദമായ ആശയ കൈമാറ്റ മാർഗമായതിനാൽ പല കമ്പനികളും ഇപ്പോൾ വാട്ട്സാ പ്പിലൂടെ  അവരുടെ സേവനങ്ങൾ നൽകുന്നുണ്ട്. പരമ്പരാഗത രീതിയിൽ നിന്നും മാറിയുള്ള ഇത്തരം രീതികൾ ഉപഭോക്താക്കൾക്കും, കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്രദമായതിനാൽ അത് വിജയിക്കുകയും ചെയ്യുന്നു.  ഇപ്പോൾ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും വാട്ട്സാപ്പ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പോളിസി ഉടമകൾക്ക് പ്രീമിയം സ്റ്റേറ്റ്‌മെന്റ്, യുലിപ് പ്ലാൻ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ വാട്ട്സാപ്പ് ചാറ്റ് ബോക്‌സിലൂടെ  വളരെ സൗകര്യപ്രദമായി ലഭിക്കും. തങ്ങളുടെ പോളിസി ഓൺലൈനായി റജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ സേവനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും ആർക്കെങ്കിലും അതേ ആനുകൂല്യങ്ങൾ വേണമെങ്കിൽ, എൽഐസിയുടെ സൈറ്റിൽ പോയി ഇൻഷുറൻസ് പോളിസി ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്നും എൽ ഐ സി  അറിയിച്ചു.

ADVERTISEMENT

എങ്ങനെ എൽ ഐ സി വാട്ട്സാപ്പ് സേവനങ്ങൾക്കായി റജിസ്റ്റർ ചെയ്യാം? 

∙8976862090 എന്ന എൽഐസിയുടെ ഔദ്യോഗിക വാട്ട്സാപ്പ് നമ്പർ സേവ് ചെയ്യുക 

∙എൽഐസി ഇന്ത്യയുടെ ചാറ്റ് ബോക്സിൽ ഒരു 'ഹായ്' അയയ്‌ക്കുക 

∙തുടർന്ന് എൽഐസി വാട്ട്സാപ്പ് നിങ്ങൾക്ക് 11 ഓപ്ഷനുകളുടെ ഒരു ലിസ്റ്റ്  അയയ്ക്കും 

ADVERTISEMENT

∙നിങ്ങൾ ഇഷ്ടപ്പെടുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക 

∙ LIC വാട്ട്സാപ്പ് ആവശ്യമായ വിശദാംശങ്ങൾ നിങ്ങളുമായി പങ്കിടും 

എന്നാൽ, എൽഐസി ഉപഭോക്താക്കൾ എൽഐസിയുടെ വെബ്സൈറ്റിൽ ഓൺലൈനായി പോളിസി റജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ ഇത് ചെയ്യാവൂ 

എൽഐസി പോളിസി ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതെങ്ങിനെ?

ADVERTISEMENT

∙ലൈഫ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് www.licindia.in സന്ദർശിക്കുക

∙ "കസ്റ്റമർ പോർട്ടലിൽ" ക്ലിക്ക് ചെയ്യുക 

∙നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കിൽ, "പുതിയ ഉപയോക്താവ്" എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക 

∙യൂസർ ഐഡിയും പാസ്‌വേഡും തിരഞ്ഞെടുത്ത് വിശദാംശങ്ങൾ സമർപ്പിക്കുക 

∙നിങ്ങളുടെ ലോഗിൻ വിവരങ്ങൾ  ഉപയോഗിച്ച് ഓൺലൈൻ പോർട്ടലിൽ ലോഗിൻ ചെയ്യുക 

∙ഇപ്പോൾ "അടിസ്ഥാന സേവനങ്ങൾ" എന്നതിലേക്ക് പോയി "സേവനങ്ങൾ ചേർക്കുക" ക്ലിക്ക് ചെയ്യുക. 

∙ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക, നിങ്ങളുടെ പോളിസി റജിസ്റ്റർ ആകും

English Summary : LIC Services Through Whatsapp