സാധാരണക്കാർക്ക താങ്ങാവുന്ന ചെലവിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാവുന്ന രണ്ട് പദ്ധതികളാണു പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) യും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും (PMJJBY). വാഹനാപകടം മൂലവും അല്ലാതെയുമുള്ള മരണങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രസക്തി

സാധാരണക്കാർക്ക താങ്ങാവുന്ന ചെലവിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാവുന്ന രണ്ട് പദ്ധതികളാണു പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) യും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും (PMJJBY). വാഹനാപകടം മൂലവും അല്ലാതെയുമുള്ള മരണങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രസക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർക്ക താങ്ങാവുന്ന ചെലവിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാവുന്ന രണ്ട് പദ്ധതികളാണു പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) യും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും (PMJJBY). വാഹനാപകടം മൂലവും അല്ലാതെയുമുള്ള മരണങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രസക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാവുന്ന രണ്ട് പദ്ധതികളാണു പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) യും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും (PMJJBY). വാഹനാപകടം മൂലവും അല്ലാതെയുമുള്ള മരണങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രസക്തി വർധിക്കുകയാണ്. ചുരുങ്ങിയ നടപടിക്രമങ്ങളിലൂടെ ലഭ്യമാകുന്നു എന്നതാണ് ഈ ജൻസുരക്ഷാ പദ്ധതികളുടെ പ്രത്യേകത.

1. 20 രൂപയ്ക്ക് രണ്ടു ലക്ഷം 

ADVERTISEMENT

അപകടം മൂലം മരിക്കുകയോ ഗുരുതര വൈകല്യം ഉണ്ടാകുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണ് പിഎം സുരക്ഷ ബീമായോജന. വർഷം 20 രൂപ അടച്ച് അംഗമാകാം. ഓരോ വർഷവും ജൂൺ മുതൽ അടുത്ത മേയ് 31 വരെയാണ് പോളിസി കാലാവധി. ഓരോ വർഷവും പുതുക്കി പരിരക്ഷ തുടരാം. പോളിസിയുടമ മരിച്ചാൽ രണ്ടു ലക്ഷം രൂപ നോമിനിക്കു ലഭിക്കും. ഗുരുതര വൈകല്യത്തിന് ഒരു ലക്ഷം രൂപ മുതൽ രണ്ടുലക്ഷം രൂപ വരെ പോളിസിയുടമയ്ക്കു കിട്ടും. കണ്ണ്, ൈകകാലുകൾ എന്നിവ നഷ്ടപ്പെട്ടാലും രണ്ടു ലക്ഷം രൂപയ്ക്ക് അർഹതയുണ്ട്. സ്വാഭാവിക മരണങ്ങൾക്കു പരിരക്ഷയില്ല.

ആർക്കെല്ലാം അംഗമാകാം?

18 മുതൽ 70 വയസ്സുവരെയുള്ളവർക്കു ചേരാം. പൊതുമേഖലാ ബാങ്കുകളും ജനറൽ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രീമിയം അടച്ച ദിവസം മുതൽ പരിരക്ഷയുണ്ട്. എപ്പോൾ വേണമെങ്കിലും പദ്ധതിയിൽനിന്നു പിൻമാറാം. ആവശ്യമെങ്കിൽ വീണ്ടും ചേരാം. പ്രവാസികൾക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. നിബന്ധനകൾക്കു വിധേയമായി ഇന്ത്യയിൽ നിലവിലുള്ള അക്കൗണ്ട് (NRO) വഴി  ചേരണം.

2. 436 രൂപയ്ക്ക് രണ്ടു ലക്ഷം 

ADVERTISEMENT

സ്വാഭാവികമായ മരണത്തിനടക്കം ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് ജീവൻ ജ്യോതി ബീമാ യോജന. (PMJJBY). ചേർന്ന് 30 ദിവസത്തിനുശേഷം എങ്ങനെ മരണമടഞ്ഞാലും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകട മരണമാണെങ്കിൽ ഒരു മാസത്തെ വെയ്റ്റിങ് പീരിയഡ് ഇല്ല. വർഷാവർഷം പുതുക്കാവുന്ന ഈ ടേം പോളിസിയുടെ വാർഷിക പ്രീമിയം 436 രൂപയാണ്. 

എല്ലാവർക്കും ഒരേ പ്രീമിയം 

18 മുതൽ 50 വയസ്സുവരെ ചേരാം. എല്ലാവർക്കും പ്രീമിയം നിരക്കു തുല്യമാണ്. 55 വയസ്സുവരെ പരിരക്ഷ ലഭിക്കും. ജൂൺ ഒന്നു മുതൽ അടുത്ത മേയ് 31 വരെയാണ് കാലാവധി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചേരുന്നവർ മുഴുവൻ പ്രീമിയവും നൽകണം. രണ്ട്, മൂന്ന്, നാല്, ക്വാർട്ടറുകളിൽ ചേരുന്നവർ യഥാക്രമം 342, 228, 114 രൂപ നൽകിയാൽ മതി. 

മെച്യൂരിറ്റി തുക ഇല്ല

ADVERTISEMENT

ആവശ്യമെങ്കിൽ ഏതു സമയത്തും പിൻമാറാം. പിന്നീടു ചേരുകയുമാകാം. എൽഐസി ഉൾപ്പെടെയുള്ള ഇൻഷുറൻ‌സ് കമ്പനികളും പൊതുമേഖലാ ബാങ്കുകളും പോസ്റ്റ് ഓഫിസുമാണ് മേൽനോട്ടം വഹിക്കുന്നത്. ടേം പോളിസിയായതിനാൽ മെച്യൂരിറ്റി തുകയോ സറണ്ടർ ആനുകൂല്യമോ ലഭ്യമല്ല. അടച്ച പ്രീമിയം വകുപ്പ് 80 സി പ്രകാരം നികുതിയിളവിന് അർഹമാണ്.

എങ്ങനെ ചേരാം ?

പൊതു–സ്വകാര്യമേഖലാ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫിസുകളിലൂടെയും ഇൻഷുറൻസ് കമ്പനികളിലൂടെയും ചേരാം.

∙സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഓട്ടോ ഡെബിറ്റ് സൗകര്യത്തിനു സമ്മതം നൽകിയവർക്കും മാത്രമേ ചേരാനാകൂ. 

ഇന്റർനെറ്റ് സൗകര്യമുള്ള അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായും അപേക്ഷ നൽകാം.

1.25 രൂപയ്ക്ക് നാലു ലക്ഷത്തിന്റെ സുരക്ഷ

ഈ രണ്ടു പദ്ധതികൾക്കും കൂടി പ്രതിവർഷം മുടക്കേണ്ട തുക 456 രൂപ (20+ 436) മാത്രമാണ്. അതായത്, പ്രതിദിനം 1.25 രൂപ നീക്കിവച്ചാൽ ഒരു വ്യക്തിക്ക് നാലു ലക്ഷം രൂപയുടെ സുരക്ഷ സ്വന്തമാക്കാം. ദിവസം അഞ്ചു രൂപ നീക്കിവച്ചാൽ കുടുംബത്തിലെ പ്രായപൂർത്തിയ നാലു പേർക്കും നാലു ലക്ഷം രൂപ വീതമുള്ള കവറേജ് ഉറപ്പാക്കാനുള്ള അവസരവും ഇതിലുണ്ട്. 

അപേക്ഷിക്കാനും ക്ലെയിം ചെയ്യാനും

അപേക്ഷാഫോമും ക്ലെയിം ഫോമും ജൻ സുരക്ഷായോജനയുടെ https://www.jansuraksha.gov.in/forms എന്ന ഔദ്യോഗിക വെബ്സൈറ്റിൽനിന്നു ലഭിക്കും. സൈറ്റിൽ പ്രവേശിച്ച് ഭാഷ തിരഞ്ഞെടുത്ത് ഫോം ഡൗൺലോഡ് ചെയ്ത് എടുക്കാം. ബാങ്ക് അക്കൗണ്ട്, മൊൈബൽ നമ്പർ, ആധാർ കാർഡ്, നോമിനിയുടെ േപര് എന്നിവ പൂരിപ്പിച്ച് രേഖകൾ സഹിതം ബാങ്കിൽ സമർപ്പിക്കാം. ഇൻഷുർ ചെയ്തയാൾ മരിച്ചാൽ നോമിനി ബാങ്കിൽ ചെന്ന് ക്ലെയിം ഫോം പൂരിപ്പിച്ചു നൽകണം. ഈ ഫോമിന്റെ മാതൃകയും സൈറ്റിൽ ലഭ്യമാണ് നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇൻഷുറ‍ൻസ് തുക നോമിനിയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യും. 

നിർബന്ധമായും ഇൻഷുർ ചെയ്യുക

ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുമാർ തുടങ്ങി അപകടം പതിയിരിക്കുന്ന ജോലികൾ ചെയ്യുന്നവർക്ക് ഇത്തരം സുരക്ഷാപദ്ധതികൾ ഏറെ അനിവാര്യമാണ്. ഉയർന്ന പ്രീമിയം മൂലം കവറേജ് എടുക്കാനാകാത്ത സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കും ഈ കേന്ദ്രസർക്കാർ പദ്ധതികൾ അനുഗ്രഹമാണ് .

English Summary: 4 Lakh Insurance Cover At 5 Rupees