വിദേശയാത്രക്കർക്കിടയിൽ ട്രാവൽ ഇൻഷുറൻസിന് പ്രിയമേറുന്നുവെന്ന് പഠനം. ഇന്ന് (സെപ്റ്റംബര്‍ 27) ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുൻനിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് നടത്തിയ സര്‍വേഫലം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശയാത്രക്കാർക്കിടയിൽ ട്രാവൽ ഇൻഷുറൻസിന് പ്രിയമേറുന്നുവെന്ന് പഠനം. ഇന്ന് (സെപ്റ്റംബര്‍ 27) ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുൻനിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് നടത്തിയ സര്‍വേഫലം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പേരും വിദേശ യാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജ് സ്വന്തമാക്കിയിരുന്നു. അടുത്തയാത്രയില്‍ 92 ശതമാനം പേരും ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുമെന്നും അഭിപ്രായപ്പെട്ടു.

യാത്രാക്കിടെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുവെന്നാണിത് ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളുള്ള വിവാഹിതരായ ദമ്പതിമാരാണ് യാത്ര പരിരക്ഷ ഏര്‍പ്പെടുത്തുന്നവരില്‍ ഭൂരിഭാഗവും. 78 ശതമാനം വരുമിത്. കുട്ടികളില്ലാത്ത ദമ്പതിമാരില്‍ 67 ശതമാനവും അവിവാഹിതരില്‍ 66 ശതമാനവും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരായ യാത്രക്കാരുടെ മനോഭാവത്തിലുണ്ടായ മാറ്റമാണിത് കാണിക്കുന്നത്.

ADVERTISEMENT

∙വ്യക്തികളും കുടുംബങ്ങളും അവരുടെ യാത്രാ പദ്ധതികള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നു.  

∙വിദേശ യാത്ര കൂടിയതിന് ആനുപാതികമായി ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യവും കൂടിയിട്ടുണ്ട്.

ADVERTISEMENT

∙ആരെങ്കിലും വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് ഏറ്റവും കുറഞ്ഞ (57%) അവബോധം.

∙അവബോധമുള്ളവരില്‍ യാത്രാ ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ 82 ശതമാനമായി കൂടുന്നു. അവബോധമില്ലാത്തവരില്‍ 18 ശതമാനമായി കുറയുന്നു.

ADVERTISEMENT

∙അടുത്ത യാത്രയ്ക്കായി നാലില്‍ മൂന്നുപേരും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

∙യാത്രാ ഇന്‍ഷുറന്‍സിന്റെ ആവശ്യം നിര്‍ണയിക്കുന്നത് ലക്ഷ്യസ്ഥാനമാണെന്ന് 71% പേര്‍ അവകാശപ്പെടുന്നു.

English Summary : World Tourism Day and Travel Insurance Survey bu ICICI Lombard