ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഇന്നാർക്കും അത്ര മടിയൊന്നുമില്ല. സ്വന്തമായോ മക്കളുടെ പേരിലോ കുടുംബത്തോടെയോ പോളിസി എടുക്കും. എന്നാല്‍ എത് പോളിസി എടുക്കണം എന്നത് എപ്പോഴും സംശയമാണ്. എജന്റുമാരോട് ചോദിച്ചാല്‍ പോളിസികളുടെ ഒരു ലിസ്റ്റ് തന്നെ തരും. ഇക്കൂട്ടത്തിൽ സാധാരണക്കാരനും വളരെ സിംപിളായി എടുക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഇന്നാർക്കും അത്ര മടിയൊന്നുമില്ല. സ്വന്തമായോ മക്കളുടെ പേരിലോ കുടുംബത്തോടെയോ പോളിസി എടുക്കും. എന്നാല്‍ എത് പോളിസി എടുക്കണം എന്നത് എപ്പോഴും സംശയമാണ്. എജന്റുമാരോട് ചോദിച്ചാല്‍ പോളിസികളുടെ ഒരു ലിസ്റ്റ് തന്നെ തരും. ഇക്കൂട്ടത്തിൽ സാധാരണക്കാരനും വളരെ സിംപിളായി എടുക്കാന്‍ സാധിക്കുന്ന മണിബാക്ക് പോളിസികളെക്കുറിച്ച് അധികമാർക്കും അറിയില്ല. എന്താണ് മണിബാക്ക് പോളിസി എന്നു നോക്കാം.

മണി ബാക്ക് പോളിസികള്‍

ADVERTISEMENT

ഇരുപത്, ഇരുപത്തിയഞ്ചു വര്‍ഷം എന്നീ കാലാവധിയില്‍ ഉള്ള പോളിസിയില്‍ നിന്ന് നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ ഒരു നിശ്ചിത ശതമാനം തുക പോളിസിയുടമയ്ക്കു ലഭിക്കുന്ന പോളിസികളാണ് മണി ബാക്ക് പോളിസികള്‍. കാലാവധിയെത്തുന്ന സമയത്ത് ബാക്കിയുള്ള ഇന്‍ഷുറന്‍സ് തുകയും (ഇടക്ക് കിട്ടിയ തുക കഴിച്ച് ) ആ കാലാവധി വരെയുള്ള ബോണസ് തുകയും ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ലഭിക്കുന്നു.

കൂടാതെ, പോളിസി മെച്യൂരിറ്റിയിലെത്തുന്നതിന് മുമ്പ് പോളിസി ഉടമ അകാല മരണം സംഭവിച്ചാല്‍ വിതരണം ചെയ്ത അതിജീവന ആനുകൂല്യങ്ങള്‍ പരിഗണിക്കാതെ തന്നെ നോമിനിക്ക് സം അഷ്വേര്‍ഡ് ലഭിക്കും.

ADVERTISEMENT

സവിശേഷതകള്‍

∙വ്യക്തികള്‍ക്ക് ഉചിതമായ ഇന്‍ഷുറന്‍സ് കവറേജ് തിരഞ്ഞെടുക്കാന്‍ സാധിക്കും. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കും.

ADVERTISEMENT

∙പോളിസി ഹോള്‍ഡര്‍ മരണപ്പെടുന്ന നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍, മണി-ബാക്ക് പോളിസികള്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുകയായി ഒരു ലംപ് സം പേയ്മെന്റ് ഉറപ്പാക്കുന്നു. ഈ വ്യവസ്ഥ നോമിനിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു.

∙കൃത്യമായ ഇടവേളകളില്‍ ഒരു തുക സ്ഥിരമായി ലഭിക്കും. അതിനാല്‍ ഇതൊരു വരുമാന സ്രോതസ്സുകൂടിയാണ്.

∙വാര്‍ഷിക ബോണസുകള്‍ നേടാം. പോളിസി മെച്യൂരിറ്റിക്ക് ശേഷം മാത്രമാണ് ഈ ബോണസുകള്‍ വിതരണം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക.

∙വായ്പാ സൗകര്യം മണി-ബാക്ക് പോളിസികള്‍ക്കുണ്ട്. ആവശ്യമെങ്കില്‍ സറണ്ടര്‍ മൂല്യം ഉപയോഗിച്ച് ഫണ്ടുകള്‍ കടമെടുക്കാം.

∙ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 10(10ഡി) പ്രകാരം സം അഷ്വേര്‍ഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

∙കുറഞ്ഞ വരുമാനം, മതിയായ കവറേജ് ഇല്ല, ഉയര്‍ന്ന പ്രീമിയം എന്നിവ പോളിസിയുടെ പരിമിതികളാണ്.