കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഒന്ന്, പ്രധാന ആവശ്യങ്ങള്‍ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില്‍ വരുമാനത്തേക്കാള്‍ ചെലവേറും. രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം

കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഒന്ന്, പ്രധാന ആവശ്യങ്ങള്‍ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില്‍ വരുമാനത്തേക്കാള്‍ ചെലവേറും. രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഒന്ന്, പ്രധാന ആവശ്യങ്ങള്‍ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില്‍ വരുമാനത്തേക്കാള്‍ ചെലവേറും. രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. 

ഒന്ന്, കുടുംബത്തിലെ പ്രധാന ആവശ്യങ്ങള്‍ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില്‍ വരുമാനത്തേക്കാള്‍ ചെലവേറും. 

ADVERTISEMENT

രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം ഉണ്ടാകണം. കുടുംബത്തിന്റെ ചെലവുകള്‍ ഭാവിയിലും തടസമില്ലാതെ നടക്കുമെന്ന് ഉറപ്പാക്കണം. ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ എങ്ങനെ ജീവിതത്തിലുടനീളം സാമ്പത്തിക സംരക്ഷണം നല്‍കുന്നുവെന്ന് നോക്കാം.

കുടുംബത്തിന് സാമ്പത്തിക സംരക്ഷണം

വീട്ടിലെ വരുമാനദാതാവിന് ആകസ്മിക ദുരന്തമുണ്ടായാലും കുടുംബത്തിന് സാമ്പത്തിക സംരക്ഷണം ഉണ്ടാകണം. എങ്കില്‍ മാത്രമേ വരുമാനത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കുകയുള്ളു. ഭാവിയിലെ പ്രധാന ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച സമ്പാദ്യത്തിന് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാനും വായ്പ കുടിശിക പോലുള്ള ബാധ്യതകളില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. ലൈഫ് ഇന്‍ഷുറന്‍സ് കുടുംബത്തിന് ആവശ്യമായ ഈ സാമ്പത്തിക സംരക്ഷണം നല്‍കുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വ്യക്തിയുടെ കുടുംബത്തിന്റെ നിത്യ ചെലവുകള്‍ മാത്രമല്ല, വായ്പ കുടിശിക അടവുകളും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിന് സഹായിക്കുന്നു. 

ADVERTISEMENT

ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായുള്ള സേവിങ്സ്

കുട്ടികളെ പുറത്തു വിട്ട് പഠിപ്പിക്കുക, വീട് വാങ്ങുക, മെഡിക്കല്‍ അടിയന്തരാവശ്യങ്ങള്‍ക്കായി കരുതിവയ്ക്കുക തുടങ്ങി നിങ്ങളുടെ കുടുംബത്തിനായി നിരവധി സ്വപ്‌നങ്ങള്‍ ഉണ്ടാകും. ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിങ്ങള്‍ സ്ഥിരമായി ഒരു ഭാഗം മാറ്റിവയ്ക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സ്ഥിതി എന്താകും? 

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന സേവിങ്‌സ് പ്ലാനുകള്‍ നിങ്ങള്‍ക്ക് സാമ്പത്തിക സംരക്ഷണം മാത്രമല്ല, സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് കൂടി സഹായിക്കുന്നു. പ്ലാന്‍ മെച്ച്വര്‍ ആകുമ്പോഴേക്കും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാവുന്ന തരത്തിലാണ് അവ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. 

ചെലവിനെ അതിജീവിക്കുന്നതിനുള്ള സംരക്ഷണം

ADVERTISEMENT

ഇന്ത്യയില്‍ ആയൂര്‍ദൈര്‍ഘ്യം 2000ത്തില്‍ 63 വയസായിരുന്നെങ്കില്‍ 2020ല്‍ അത് 70 വയസായി. ഇന്ത്യക്കാര്‍ 58-60ല്‍ വിരമിക്കുന്നതിനാല്‍ റിട്ടയര്‍ഡ് ജീവിത ദൈര്‍ഘ്യം ഏറുന്നു. ഈ സ്ഥിതി തുടരുകയും ചെയ്യും. സ്വാഭാവികമായും സുഖകരമായ റിട്ടയര്‍ഡ് ജീവിതത്തിന് നല്ലൊരു തുക വേണ്ടിവരും. ഇതും ചില സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

ക്രമാതീതമായി വര്‍ഷം തോറും വര്‍ധിക്കുന്ന പണപ്പെരുപ്പം റിട്ടയര്‍മെന്റ് വരുമാനത്തെ ബാധിക്കുന്നതാണ് ആദ്യത്തെ പ്രധാന വെല്ലുവിളി. പണപ്പെരുപ്പം ഏഴു ശതമാണെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ 15,000 രൂപയ്ക്ക് ഇന്നു വാങ്ങുന്നതിന്റെ പകുതിയെ വാങ്ങാന്‍ കഴിയുകയുള്ളു. 

പ്രായമേറുമ്പോള്‍ ആരോഗ്യ ചെലവുകള്‍ കൂടുന്നതാണ് രണ്ടാമത്തെ പ്രധാന വെല്ലുവിളി. റിട്ടയര്‍മെന്റ് സേവിങ്‌സിനെ ഇത് കാര്യമായി ബാധിക്കും. ലൈഫ് ഇന്‍ഷുറന്‍സുകള്‍ റിട്ടയര്‍ഡ് ജീവിത്തിലെ ആവശ്യങ്ങള്‍ക്കുള്ള നിക്ഷേപം കൂടി അനുവദിക്കുന്നു. അതുകൊണ്ട് പ്ലാനിന്റെ കാലാവധി കഴിയുമ്പോള്‍ റിട്ടയര്‍ഡ് ജീവിതത്തിന് ആവശ്യമായ തുക കൂടി സമ്പാദ്യമായി ഉണ്ടാകും. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചിത കാലയളവിലേക്ക് സ്ഥിരമായ റിട്ടയര്‍മെന്റ് വരുമാനം നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാര്‍ഷിക വരുമാന മാര്‍ഗം തെരഞ്ഞെടുക്കാം. മരണ ശേഷം പങ്കാളിക്ക് വരുമാനം തുടരാം, പ്രിന്‍സിപ്പല്‍ സംഖ്യ സ്വീകരിക്കാം തുടങ്ങിയവ ഉണ്ട്.

ജീവിത കാലം മുഴുവന്‍ സാമ്പത്തിക സംരക്ഷണം ആവശ്യമാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ജീവിതകാലമത്രയും നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനും സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനും ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പങ്കാളിയായി ഉണ്ടാകും.  

ലേഖകന്‍ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്

English Summary:

Importance of Life Insurance in Life