ചെറുകിട സംരംഭം നടത്തുന്ന രവിശങ്കറിന്റെ കറന്റ് അക്കൗണ്ടിൽ മിക്കപ്പോഴും വെള്ളിയാഴ്ച വൈകുന്നേരം അര കോടിയോളം രൂപയുണ്ടാകും. തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ ഇതു ആവശ്യം വരൂ. ഈ മൂന്നു ദിവസം തുക ഒരു പ്രത്യേക അക്കൗണ്ടിലിട്ടു കൊണ്ട് രവിശങ്കർ വരുമാനമായി നേടുന്നത് ഒരു ജീവനക്കാരന്റെ ശമ്പളത്തുകയാണ്. മാസത്തിൽ നാലുതവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ചെറുകിട സംരംഭം നടത്തുന്ന രവിശങ്കറിന്റെ കറന്റ് അക്കൗണ്ടിൽ മിക്കപ്പോഴും വെള്ളിയാഴ്ച വൈകുന്നേരം അര കോടിയോളം രൂപയുണ്ടാകും. തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ ഇതു ആവശ്യം വരൂ. ഈ മൂന്നു ദിവസം തുക ഒരു പ്രത്യേക അക്കൗണ്ടിലിട്ടു കൊണ്ട് രവിശങ്കർ വരുമാനമായി നേടുന്നത് ഒരു ജീവനക്കാരന്റെ ശമ്പളത്തുകയാണ്. മാസത്തിൽ നാലുതവണ 50,00,000 രൂപ വീതം പാർക്ക് ചെയ്താൽ കിട്ടുന്നത് 11,738 രൂപ. ലിക്വിഡ് ഫണ്ടിലെ ‘വീക് എൻഡ് പാർക്കിങ്’ ആണ് ഈ അവസരം ലഭ്യമാക്കുന്നത്.                                                                                  വലിയ തുകകൾ ഏതാനും ദിവസമോ, ആഴ്ചകളോ സൂക്ഷിച്ച്  നല്ലൊരു തുക സ്വന്തമാക്കാനുള്ള അവസരമാണ് ലിക്വിഡ് ഫണ്ടുകൾ തരുന്നത്.    മ്യൂച്വൽ ഫണ്ട് വിഭാഗമായ ഡെറ്റ്ഫണ്ടുകളിൽ   ഒന്നാണ് ലിക്വിഡ് ഫണ്ട്. പേരു പോലെ ഇതിലെ നിക്ഷേപം പെട്ടെന്ന് പണമാക്കാം. അതായത് ലിക്വിഡിറ്റി വളരെ കൂടുതലാണ്.   ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട്  പദ്ധതിയുമാണിവ.ധാരാളം ചെറുകിട സ്ഥാപനങ്ങൾ കറന്റ് അക്കൗണ്ടിൽ വലിയ തുകകൾ സൂക്ഷിക്കാറുണ്ട്. അവർ പ്രത്യേകം   പരിഗണിക്കേണ്ട  നിക്ഷേപമാർഗമാണ് ലിക്വിഡ് ഫണ്ടുകൾ. അതിലെ തന്നെ ഒരു അവസരമാണ് വീക്കെൻഡ് പാർക്കിങ്.

വെള്ളിയാഴ്ച അധികമുള്ളതും തിങ്കളാഴ്ച രാവിലെ വേണ്ടാത്തതുമായ വലിയൊരു തുക നിങ്ങളുടെ കറന്റ്/എസ്ബി അക്കൗണ്ടിൽ  ഉണ്ടെന്നിരിക്കട്ടെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു മുൻപായി അത് ലിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കുക. മൂന്നു മണിക്ക് മുൻപായി പിൻവലിക്കാനുള്ള അപേക്ഷയും കൊടുക്കുക.  തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുൻപായി   തുക അക്കൗണ്ടിൽ തിരിച്ചെത്തും.അതും മൂന്നു  ദിവസത്തെ പലിശയടക്കം. ഏതുതരം  സ്ഥാപനം (പ്രൊപ്രൈറ്ററി, പാർട്ണർഷിപ്, എൽഎൽപിയോ, കമ്പനി)  ഈ രീതി ഉപയോഗപ്പെടുത്താം.