കൊമേഴ്സ്യൽ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തെക്കാൾ ഉയർന്ന റിട്ടേൺ നൽകുന്നവയാണ് കമ്പനിസ്ഥിര നിക്ഷേപം. അവയെ അടുത്തറിയാം, പ്രയോജനപ്പെടുത്താം. പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് ബാങ്കിങ് ഇതര ധനകാര്യ കമ്പനികളും (NBFC), നിർമാണ–ഹൗസിങ് ഫിനാൻസ് കമ്പനികളും ധനകാര്യസ്ഥാപനങ്ങളും പൊതുജനങ്ങളിൽനിന്നും ഗ്രൂപ്പുകൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊമേഴ്സ്യൽ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തെക്കാൾ ഉയർന്ന റിട്ടേൺ നൽകുന്നവയാണ് കമ്പനിസ്ഥിര നിക്ഷേപം. പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് ബാങ്കിങ് ഇതര ധനകാര്യ കമ്പനികളും (NBFC), നിർമാണ–ഹൗസിങ് ഫിനാൻസ് കമ്പനികളും ധനകാര്യസ്ഥാപനങ്ങളും പൊതുജനങ്ങളിൽനിന്നും ഗ്രൂപ്പുകൾ, ട്രസ്റ്റുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽനിന്നും നിശ്ചിത കാലാവധിയിൽ ആകർഷകമായ പലിശനിരക്കിൽ നിക്ഷേപം സ്വീകരിക്കുന്നതിനെയാണ് കമ്പനി സ്ഥിര നിക്ഷേപം എന്നു പറയുന്നത്.

∙ കൊമേഴ്സ്യൽ ബാങ്കുകളുടെ സ്ഥിരനിക്ഷേപ പദ്ധതികളെക്കാൾ രണ്ടു ശതമാനത്തിലധികം പലിശവരുമാനമാണ് ആകർഷണം

ADVERTISEMENT

∙ പലിശ പ്രതിമാസ/ത്രൈമാസ/അർധ വാർഷികമായി ലഭിക്കും. പുനർനിക്ഷേപത്തിനും അവസരം. 5,000 രൂപ വരെയുള്ള പലിശവരുമാനത്തിന് ടി‍ഡിഎസ് ഇല്ല.

∙ നിക്ഷേപം ഓൺലൈനായോ ഓഫ്‌ലൈനായോ നടത്താം. ഓൺലൈൻ വഴിയുള്ള നിക്ഷേപത്തിന് കൂടുതൽ പലിശ കിട്ടും.

ADVERTISEMENT

∙ സീനിയർ സിറ്റിസൺസിന്റെ നിക്ഷേപത്തിന് അധിക പലിശ. നോമിനേഷൻ സൗകര്യവും ലഭ്യമാണ്.

∙ 18 വയസ്സു പൂർത്തിയായവർക്കു നിക്ഷേപം നടത്താം. കെൈവസി േരഖകൾ ആവശ്യമാണ്. കമ്പനികളുടെ വെബ്സൈറ്റ് വഴിയോ ഓഫിസുകൾ വഴിയോ നിക്ഷേപം നടത്താം.

ADVERTISEMENT

നിക്ഷേപം സ്വീകരിക്കുന്ന കമ്പനിക്കു വേണ്ട യോഗ്യതകൾ

∙ 1956 ലെ കമ്പനീസ് ആക്ട് വകുപ്പ് 58 എയുടെ വ്യവസ്ഥകൾ പ്രകാരമായിരിക്കണം നിക്ഷേപം സ്വീകരിക്കുന്നത്.

∙ 2013 ലെ കമ്പനീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നൂറു കോടി രൂപ നെറ്റ് വർത്ത് അല്ലെങ്കിൽ 500 കോടി രൂപ േടണോവർ ഉള്ള കമ്പനിക്കേ സ്ഥിരനിക്ഷേപം സ്വീകരിക്കാനാകൂ.

∙ അംഗീകൃത ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ റേറ്റിങ് ഉണ്ടായിരിക്കണം.

∙ കാലാവധിയെത്തിയ നിക്ഷേപത്തിന്റെ, കുറഞ്ഞത് 15 ശതമാനം, ഡിപ്പോസിറ്റ് റീപേയ്മെന്റ് റിസർവ് ആയി സൂക്ഷിക്കണം. ഇത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ല.

∙ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകണം.