ഏറ്റവും നന്നായി പ്ലാൻ ചെയ്ത്, കൈയിലൊതുങ്ങുന്ന തുക നിക്ഷേപിച്ച് ആദായനികുതി ലാഭിക്കാം. ഒപ്പം മറ്റേതൊരു പദ്ധതിയിൽ കിട്ടുന്നതിലും അധികം (10–15 ശതമാനം % ) ആകർഷകമായ വരുമാനവും നേടാം. അതും മൂന്നു വർഷം എന്ന കുറഞ്ഞ ലോക്ക് ഇൻ പിരീഡിൽ. ആദായനികുതി ഇളവിനുള്ള മികച്ച മാർഗമായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് (

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച രീതിയിൽ ആസൂത്രണം ചെയ്ത്, കൈയിലൊതുങ്ങുന്ന തുക നിക്ഷേപിച്ച് ആദായനികുതി ലാഭിക്കാം. ഒപ്പം മറ്റേതൊരു പദ്ധതിയിൽ കിട്ടുന്നതിലും  അധികം (10–15 ശതമാനം % ) ആകർഷകമായ വരുമാനവും നേടാം. അതും മൂന്നു വർഷം എന്ന കുറഞ്ഞ ലോക്ക് ഇൻ പിരീഡിൽ.

ആദായനികുതി ഇളവിനുള്ള മികച്ച മാർഗമായി  ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് ( ഇഎൽഎസ്എസ്). കേരളത്തിലും ഏറെ ജനപ്രീയമാണിത്. എന്നാൽ ഇതുമാത്രമല്ല, നിങ്ങളുടെ ഏതു നിക്ഷേപാവശ്യങ്ങൾക്കും ഇണങ്ങുന്ന പദ്ധതികൾ മ്യൂച്വൽ ഫണ്ടിലുണ്ട് എന്ന് എത്ര പേർക്ക് അറിയാം.   

ADVERTISEMENT

∙മിച്ചം പിടിക്കുന്ന ആയിരമോ രണ്ടായിരമോ   ഓരോ മാസവും നിക്ഷേപിച്ച് അടുത്ത 15 വർഷം കൊണ്ട് മകളുടെ പഠനത്തിനാവശ്യമായ തുക ഉറപ്പാക്കണം എന്നുള്ളവർക്ക് വർഷം 12–15 ശതമാനം നേട്ടം കിട്ടുന്ന വിധത്തിൽ    നല്ലൊരു   ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടിൽ  നിക്ഷേപിക്കാം.

∙ഏതു സമയത്തും ആവശ്യം വരാവുന്ന അഞ്ചു ലക്ഷം രൂപ കൈവശമുണ്ട്. സുരക്ഷിതമായി നിക്ഷേപിച്ച് ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്കാൾ ആദായം നേടാൻ  മാർഗമുണ്ടോ? തീർച്ചയായും ഇത്തരക്കാർക്ക് ലിക്വിഡ് ഫണ്ട്   പരിഗണിക്കാം. 

ADVERTISEMENT

∙റിട്ടയർ ചെയ്തപ്പോൾ കിട്ടിയ തുക മാസം തോറും വരുമാനം കിട്ടാനായി നിക്ഷേപിക്കണം.  ബാങ്കിലിടുന്നതിലും ഒന്നോ ഒന്നരയോ ശതമാനം അധികം കിട്ടാൻ, താരതമ്യേന സുരക്ഷിതമായ ഒരു മാർഗം  നിർദേശിക്കാമോ?  ഒരു വിഹിതം ഹൈ ബ്രിഡ് ഫണ്ടുകളിലോ  എംഐപിയിലോ നിക്ഷേപിക്കാം. 

∙25 വയസേ ഉള്ളൂ. ഉയർന്ന റിസക്കെടുക്കാൻ കഴിയും. നിക്ഷേപത്തിനു  20 ശതമാനത്തിലധികം നേട്ടം കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ? ഇതിനായി മികച്ച സെക്ടർ ഫണ്ടോ, സ്മാൾ ക്യാപ്   ഫണ്ടോ ഉപയോഗപ്പെടുത്താം. 

ADVERTISEMENT

∙റിട്ടയർമെന്റിനായി 20 വർഷം കൊണ്ട്  ഒരു കോടി രൂപ സമ്പാദിക്കാൻ ഏതു തരം നിക്ഷേപമാണ് നല്ലത്?   വൻകിട വൈവിധ്യവൽക്കരണ ഫണ്ടുകളിൽ നിന്നും മികച്ചത്  തിരഞ്ഞെടുക്കാം. 

∙അടുത്ത  മൂന്ന്– ആറു മാസം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷത്തേയ്ക്ക്  സുരക്ഷിതമായി  നിക്ഷേപിച്ച് ന്യായമായ നേട്ടം ലഭിക്കാവുന്ന  ഒരു പദ്ധതി? ഗിൽട്ട് ഫണ്ട്, എഫ് എം പി , ഇൻകം ഫണ്ട് ... ഇവയിൽ ഏതു വേണമെങ്കിലലും തിരഞ്ഞെടുക്കാം.

അതെ, നിങ്ങളുടെ ആവശ്യം  ഏതുമാകട്ടെ, എത്ര കാലയളവിലേക്കും ആകട്ടെ തികച്ചും അനുയോജ്യവും വ്യത്യസ്തവുമായ പദ്ധതികൾ മ്യൂച്വൽ ഫണ്ടിൽ ലഭ്യമാണ്. അൽപം റിസ്ക്കുള്ളതാണ്  എന്നതിനാൽ കാര്യങ്ങൾ മനസിലാക്കി, മികച്ചതു തിരഞ്ഞെടുത്ത് നിക്ഷേപിക്കണം എന്നുമാത്രം.