ആറു മാസം മുൻപ് ഇന്ത്യാ ബുൾ ഹൗസിങ്ങിന്റെ ഓഹരി 700 രൂപയ്ക്ക് വാങ്ങി. ഓരോ കയറ്റത്തിലും 10–15 ശതമാനം ലാഭത്തിൽ വിറ്റു. അടുത്ത ഇടിവിൽ വീണ്ടും വാങ്ങി. ആറു മാസം കൊണ്ട് 30 ശതമാനം ലാഭം ഉണ്ടാക്കി. ഷിബു പി രാജ് എന്ന നിക്ഷേപകൻ സ്വന്തം അനുഭവം ആണ് പറയുന്നത്. ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ബിസിനസ് പാർട്നറാണ് ഷിബു പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു മാസം മുൻപ് ഇന്ത്യാ ബുൾ ഹൗസിങ്ങിന്റെ ഓഹരി 700 രൂപയ്ക്ക് വാങ്ങി. ഓരോ കയറ്റത്തിലും 10–15 ശതമാനം ലാഭത്തിൽ വിറ്റു. അടുത്ത ഇടിവിൽ വീണ്ടും വാങ്ങി. ആറു മാസം കൊണ്ട് 30 ശതമാനം ലാഭം ഉണ്ടാക്കി. ഷിബു പി രാജ് എന്ന നിക്ഷേപകൻ സ്വന്തം അനുഭവം ആണ് പറയുന്നത്. ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ബിസിനസ് പാർട്നറാണ് ഷിബു പി രാജ്.

ADVERTISEMENT

അതുപോലെ 300 രൂപയ്ക്ക് വാങ്ങിയ ഐസിഐസിഐ പ്രു. ലൈഫിന്റെ ഓഹരികളും വില ഉയർന്നപ്പോൾ 10–15 ശതമാനം വരെ നേട്ടത്തിനു മൂന്നു തവണ വിറ്റു, ആറു മാസം കൊണ്ട് അതിലും കിട്ടി 30 ശതമാനം നേട്ടം. രണ്ടിലും മൊത്ത ലാഭം 30% കൂടുതൽ വന്നു. ഒരുപക്ഷേ 30% ലാഭം ഒറ്റയടിക്ക് കിട്ടാനായി കാത്തിരുന്നെങ്കിൽ ചിലപ്പോൾ ഓഹരികൾ കൈയിലിരുന്നനേ.

ADVERTISEMENT

"ഓഹരിയിൽ നേട്ടം ഉണ്ടാക്കുക എന്നത് ഒരു കലയാണ്. ആർക്കും അത്‌ പറഞ്ഞു തരാൻ കഴിയില്ല. എപ്പോൾ വാങ്ങണം എപ്പോൾ വിൽക്കണം എന്ന് തീരുമാനിക്കുന്നിടത്താണ് ലാഭം. ശരിയായ തീരുമാനം എടുക്കാനും അതു നടപ്പാക്കാനുമുള്ള അറിവും മികവും വളർത്തിയെടുക്കുകയാണ് വേണ്ടത്" - ഷിബു പറയുന്നു.

ADVERTISEMENT

മാർക്കറ്റിൽ എപ്പോഴും അവസരം ഉണ്ട്. അത്‌ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് നമ്മൾ തീരുമാനിക്കണം. യുദ്ധം ആയിട്ടും സർക്കാർ നടപടികളായും തിരഞ്ഞെടുപ്പായുമൊക്കെ കയറ്റിറക്കങ്ങളും അതുവഴി അവസരങ്ങൾ വരും. നല്ല ദിവസം നോക്കി ഇരിക്കാതെ, സൂചിക നോക്കാതെ, നല്ല ഓഹരി നോക്കി അത് നമുക്ക് പറ്റുന്ന വിലയിൽ വാങ്ങുക. ഓർക്കേണ്ട ഒരു  വസ്തുത കൂടിയുണ്ട്. ഓഹരി വില എത്ര ഉയർന്നിട്ടും കാര്യമില്ല, വിറ്റു ലാഭമെടുത്താ‍ൽ മാത്രമേ  അതു  നമ്മുടേതാകൂ. അതുകൊണ്ടു നല്ല കമ്പനി നോക്കി വാങ്ങുക. ന്യായമായ രീതിയിൽ വില ഉയരുമ്പോൾ വിറ്റു  ലാഭം ഉറപ്പിക്കുക. പക്ഷേ  നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന ഓഹരിയെ കുറിച്ചും വിപണിയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ കുറിച്ചും ആഴത്തിൽ മനസിലാക്കാനും അതനുസരിച്ച് തീരുമാനമെടുത്ത് നടപ്പാക്കാനുമുള്ള വൈദഗ്ധ്യം ആർജിച്ച ശേഷമേ ഇത്തരം ഇടപാടുകൾ നടത്താവൂ. ഇല്ലെങ്കിൽ കൈപൊള്ളും എന്നതു മറക്കരുത്.