ഓഹരിയുടെ ഉയർന്ന നേട്ടം, പണപ്പെരുപ്പത്തെ മറികടക്കാം ദീര്‍ഘമായ കാലയളവില്‍ പണപ്പെരുപ്പത്തെ മറികടന്ന് മികച്ച ആദായം നേടാവുന്ന മാര്‍ഗ ങ്ങളില്‍ ഒന്നാണ്‌ മ്യൂച്വല്‍ ഫണ്ട്. കുട്ടി കൾക്കായി പ്രത്യേക സ്‌കീമുകള്‍ ഇവിടെ ലഭ്യമാണ്. ഇതില്‍ കൂടുതലും ഓഹരി അല്ലെങ്കില്‍ കടപ്പത്ര അധി ഷ്‌ഠിത ഹൈബ്രിഡ്‌ ഫണ്ടുകളാണ്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീര്‍ഘമായ കാലയളവില്‍ പണപ്പെരുപ്പത്തെ മറികടന്ന് മികച്ച ആദായം നേടാവുന്ന മാര്‍ഗങ്ങളില്‍  ഒന്നാണ്‌ മ്യൂച്വല്‍ ഫണ്ട്. കുട്ടികൾക്കായി പ്രത്യേക സ്‌കീമുകള്‍ ഇവിടെ ലഭ്യമാണ്. ഇതില്‍ കൂടുതലും ഓഹരി അല്ലെങ്കില്‍ കടപ്പത്ര അധിഷ്‌ഠിത ഹൈബ്രിഡ്‌ ഫണ്ടുകളാണ്‌. ഓഹരി കടപ്പത്ര അനുപാതം 65: 35ഓ അല്ലെങ്കില്‍ നേരെ മറിച്ചോ ആയിരിക്കും. ഇവയിൽ ഒന്നിച്ചൊരു തുകയായോ മാസ ഗഡുക്കളായോ (എസ്‌ഐപി) നിക്ഷേപിക്കാം.

ഗുണങ്ങള്‍

ADVERTISEMENT

1. 15–20 വർഷ കാലയളവില്‍ മറ്റേതു മാര്‍ഗത്തെക്കാളും ഉയര്‍ന്ന ആദായം കിട്ടാനുള്ള സാധ്യത.

2. മാതാപിതാക്കൾക്കോ മുത്തശ്ശനോ മുത്തശ്ശിക്കോ ഒക്കെ നിക്ഷേപിക്കാം.

3. നിക്ഷേപിക്കുന്ന വ്യക്തിക്കു വ്യക്തിഗത അപകട ഇൻഷുറന്‍സ്‌ പരിരക്ഷ.

4. ഉയര്‍ന്ന യോഗ്യതയും അനുഭവ പരിചയവുമുള്ള മാനേജര്‍മാര്‍ ഫണ്ട്‌ കൈകാര്യം ചെയ്യുന്നു. .

ADVERTISEMENT

5. ഓഹരി, കടപ്പത്രം, മണി മാര്‍ക്കറ്റ്‌ ആസ്തികളിൽ നന്നായി വൈവിധ്യവത്‌കരിച്ച പോര്‍ട്‌ഫോളിയോ. അതിനാൽ നഷ്ട‌സാധ്യത കുറവ്.

6. ഫണ്ട്‌ പിന്‍വലിക്കുന്ന സമയത്ത്‌, കുട്ടിക്ക്‌ 18 വയസ്സു പൂര്‍ത്തിയായാൽ പണം കുട്ടിയുടെ അക്കൗണ്ടിലേക്കു വരും.

പോരായ്മകൾ

1. ആദായം വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരിക്കും.

ADVERTISEMENT

2. തുടര്‍ച്ചയായ വിലയിരുത്തല്‍ ആവശ്യമാണ്‌.

3. ഓഹരിയധിഷ്‌ഠിത സ്‌കീമുകകളായതിനാൽ ഹ്രസ്വകാലത്തേക്ക് അനുയോജ്യമല്ല.

വിവിധ ഫണ്ട്‌ ഹൗസുകള്‍ ലഭ്യമാക്കുന്ന കുട്ടികൾക്കായുള്ള പ്ലാനുകൾ നിലവിൽ മൊത്തം 7,700 കോടിയോളം രൂപയുടെ ആസ്‌തി ) കൈകാര്യം ചെയ്യുന്നു. 

ചൈൽഡ് പ്ലാനുകൾക്കു പുറമേ മികച്ച വൈവിധ്യവൽക്കരിച്ച മ്യൂച്വല്‍ ഫണ്ട്‌ പദ്ധതികളിലും സ്ഥിരമായി നിക്ഷേപം നടത്താം. ഓഹരിയധിഷ്ഠിത ടാക്സ് സേവിങ്സ് സ്കീമുകളിലാണ് (ഇഎല്‍എസ്‌എസ്) നിക്ഷേപമെങ്കിൽ വർഷം 1.5 ലക്ഷം രൂപ വരെ നികുതിയിളവും രക്ഷാകർത്താവിനു നേടാം. 

ലേഖകൻ  ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആണ്