പ്രൊവിഡന്റ് ഫണ്ടിലെ സ്ഥിരമായ നിഷേപം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വിവാഹം, വീടു വാങ്ങല്‍, ചികിത്സ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് നിക്ഷേപം പിന്‍വലിക്കേണ്ടി വന്നാല്‍ നികുതി നല്‍കേണ്ടതായി വന്നേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രൊവിഡന്റ് ഫണ്ടിലെ സ്ഥിരമായ നിക്ഷേപം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വിവാഹം, വീടു വാങ്ങല്‍, ചികിത്സ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് നിക്ഷേപം പിന്‍വലിക്കേണ്ടി വന്നാല്‍ നികുതി നല്‍കേണ്ടതായി വന്നേക്കും. ഇതില്‍ ചില ഇളവുകളുമുണ്ട്.ഇ.പി.എഫ് നിക്ഷേപം പിന്‍വലിക്കും മുമ്പ് നികുതി സംബന്ധിച്ച ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം.

നികുതി വേണ്ട

ADVERTISEMENT

∙ചില പ്രത്യേക കാരണങ്ങളാല്‍ ആണ് നിക്ഷേപം പിന്‍വലിക്കുന്നത് എങ്കില്‍ നികുതി നല്‍കേണ്ടത് ഇല്ല.  ഉദാഹരണത്തിന് തൊഴില്‍ദായകര്‍ കമ്പനി/ ബിസിനസ്  നിര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍, അനാരോഗ്യം മൂലമുള്ള സര്‍വീസില്‍ നിന്നുള്ള ടെര്‍മിനേഷന്‍. തൊഴിലാളിയുടേത് അല്ലാത്ത കാരണങ്ങള്‍.    

∙ഫണ്ടില്‍ നിന്ന് 50,000 രൂപയില്‍ താഴെയാണ് പിന്‍ വലിക്കുന്നത് എങ്കില്‍ നികുതി നല്‍കേണ്ടതില്ല.(മുമ്പ് ഇത് 30,000 രൂപ ആയിരുന്നു)
എന്നാല്‍ ഇതിന്  ചില മാനദണ്ഡങ്ങള്‍ ഉണ്ട്.

∙നിക്ഷേപകര്‍ പാന്‍കാര്‍ഡ് സമര്‍പ്പിച്ചിരിക്കണം

∙ഒരു സ്ഥാപനത്തില്‍ തുടര്‍ച്ചയായി 5 വര്‍ഷം ജോലി ചെയ്തിരിക്കണം.

തുടര്‍ച്ചയായ സര്‍വീസ് ഇല്ലെങ്കില്‍

തുടര്‍ച്ചയായ സര്‍വീസ് ഇല്ലാത്തവര്‍  പാന്‍കാര്‍ഡ്, ഫോം 15 G/H എന്നിവ സമര്‍പ്പിട്ടുണ്ടെങ്കിലും പിന്‍വലിക്കുന്ന തുകയ്ക്ക്
നികുതി നല്‍കേണ്ടതില്ല.

10 ശതമാനം നികുതി

അഞ്ച് വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ളയാള്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പാന്‍കാര്‍ഡ് മാത്രമേ സമര്‍പ്പിച്ചിട്ടുള്ളൂ എങ്കില്‍ 10 ശതമാനം നികുതി നല്‍കേണ്ടി വരും.

പാന്‍കാര്‍ഡ് സബ്മിറ്റ് ചെയ്യുന്നതിനൊപ്പം ഫോം 15 G/H പൂരിപ്പിച്ചു നല്‍കണം.

34 ശതമാനം നികുതി

അതേസമയം പാന്‍ കാര്‍ഡ്,  ഫോം 15 G/H  എന്നിവ സമര്‍പ്പിക്കാത്ത നിക്ഷേപകരില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് 34 ശതമാനം നികുതി ഈടാക്കും. 

ADVERTISEMENT

∙നികുതി ദായകര്‍ക്ക് ഇപ്പോള്‍ നികുതി ഇളവിനായി ബാങ്കുകള്‍ മുഖേനയും ഫോം 15 G, 15 H എന്നിവ സമര്‍പ്പിക്കാനാകും.