.പിപിഎഫിന്റെ പലിശ കുറയും പിപിഎഫ്, എന്‍എസ്‌സി ഉള്‍പ്പടെയുള്ള ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ 0.1 ശതമാനത്തിന്റെ കുറവ് വരുത്തി. ഈ സാമ്പത്തിക വര്‍ഷം ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ആര്‍ബിഐ പ്രധാന നിരക്കില്‍ കുറവ് വരുത്തിയതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിപിഎഫ്, എന്‍എസ്‌സി ഉള്‍പ്പടെയുള്ള ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ 0.1 ശതമാനത്തിന്റെ കുറവ് വരുത്തി. ഈ സാമ്പത്തിക വര്‍ഷം ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ആര്‍ബിഐ പ്രധാന നിരക്കില്‍ കുറവ് വരുത്തിയതിന് അനുസൃതമായി ബാങ്കുകളും പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ വര്‍ഷം ആര്‍ബിഐ റിപ്പോ നിരക്കില്‍ മൂന്ന് തവണ കുറവ് വരുത്തിയിരുന്നു.

സേവിങ്‌സ്  ഡിപ്പോസിറ്റുകളുടെ ഒഴികെ മറ്റെല്ലാ സ്‌കീമുകളുടെയും പലിശ നിരക്കില്‍ 0.1 ശതമാനം കുറവ് വരും. സേവിങ്‌സ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനമായി തന്നെ നിലനിര്‍ത്താനാണ് തീരുമാനം.
ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് ( പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കേറ്റ് (എന്‍എസ്‌സി) എന്നിവയുടെ പലിശ നിരക്ക് 7.9 ശതമാനം ആയി കുറയും നിലവില്‍ ഇത്  8 ശതമാനമാണ്. കിസാന്‍ വികാസ് പത്രയുടെ (കെവിപി)  പലിശ നിരക്ക് 7.6 ശതമാനമാകും കാലാവധി 113 മാസം ആയിരിക്കും. നിലവില്‍ കെവിപിയുടെ പലിശ നിരക്ക് 7.7 ശതമാനവും കാലാവധി 112 മാസവുമാണ്.
പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക് 8.5 ശതമാനത്തില്‍ നിന്നും 8.4 ശതമാനമായി കുറയും.
1-3 വര്‍ഷ കാലാവധിയുള്ള ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.9 ശതമാനവും 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.7 ശതമാനവും ആയിരിക്കും. റിക്കറിങ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് നിലവിലെ 7.3 ശതമാനത്തില്‍ നിന്നും 7.2 ശതമാനമായി കുറയും. അഞ്ച് വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് 8.7 ശതമാനത്തില്‍ നിന്നും 8.6 ശതമാനമാകും.