കേന്ദ്ര സർക്കാരിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികളുടെ ഉന്നമനത്തിനായി അവതരിപ്പിച്ച പ്ലാൻ ആണ് സുകന്യ സമൃദ്ദി. 2015 ൽ നരേന്ദമോദി സർക്കാർ കൊണ്ടുവന്ന ഈ പ്ലാനിനു രാജ്യവായാപകമായി നല്ല സ്വീകാര്യതയുണ്ടായി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുകയാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാരിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികളുടെ ഉന്നമനത്തിനായി അവതരിപ്പിച്ച പ്ലാൻ ആണ് സുകന്യ സമൃദ്ധി. 2015 ൽ നരേന്ദമോദി സർക്കാർ കൊണ്ടുവന്ന ഈ പ്ലാനിനു രാജ്യവ്യാപകമായി നല്ല സ്വീകാര്യതയുണ്ടായി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുകയാണ് ഉദ്ദേശം. പെൺകുട്ടികളുള്ള മാതാപിതാക്കൾക്കു മാത്രമേ സ്കീമിൽ ചേരാൻ കഴിയൂ. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ പണം ചെലവഴിക്കാം. രണ്ടിൽ കൂടുതൽ പെൺകുട്ടികളുണ്ടെങ്കിൽ, രണ്ടു പെൺകുട്ടികളുടെ വരെ പേരിൽ മാത്രമേ അക്കൗണ്ട് തുടങ്ങാൻ സാധിക്കൂ. 

പലിശ നിരക്ക്

ADVERTISEMENT

അക്കൗണ്ട് തുടങ്ങാൻ ഏറ്റവും ചുരുങ്ങിയ തുക 250 രൂപയാണ്. 1,50,000 ലക്ഷം രൂപ വരെ ഒരു വർഷം നിക്ഷേപിക്കാം. പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് വഴി സ്കീമിൽ പങ്കാളിയാകാം. പലിശ നിർണയിക്കുന്നത് സർക്കാരാണ്. തുടക്കത്തിൽ 9.1 ശതമാനം പലിശ നൽകിയിരുന്നു. ഇപ്പോൾ 8.5 % ആണ് 2019–20 സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക്.    

എപ്പോൾ തുടങ്ങണം? 

ADVERTISEMENT

പെൺകുട്ടി ജനിക്കുമ്പോൾ മുതൽ പത്ത് വയസ്സുവരെയുള്ള കാലഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാം. ഒരു കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കൂ. ഇന്ത്യയിൽ എവിടേക്കു വേണമെങ്കിലും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം. 

പിൻവലിക്കുന്നത് എപ്പോൾ? 

ADVERTISEMENT

പെൺകുട്ടിയ്ക്കു 10 വയസ് പൂർത്തിയായാൽ അക്കൗണ്ട് സ്വയം കൈകാര്യം ചെയ്യാം. 18 വയസ്സ് പൂർത്തിയായാൽ ഉന്നത വിദ്യാഭ്യാസത്തിനായി 50% പിൻവലിക്കാം. അക്കൗണ്ട് തുടങ്ങുന്നതു മുതൽ 14 വർഷം വരെ പണം നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്പോൾ തുക മെച്യൂരിറ്റി ആകും. അതിനുശേഷം സാധാരണ പലിശ മാത്രമേ ലഭിക്കൂ. പെൺകുട്ടി 18 വയസ്സ് പൂർത്തിയായി വിവാഹിതയായാൽ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപത്തിന് പൂർണമായും നികുതി ഇളവ് ലഭിക്കും