കമ്പനികളിൽ പൊതുജനങ്ങളുെട ഓഹരി പങ്കാളിത്തം 35 ശതമാനം വരെ ഉയർത്തുമെന്ന ബജറ്റിലെ നിർദ്ദേശം ചെറുകിട നിക്ഷേപകരുടെ സാന്നിധ്യം സജീവമാക്കാൻ സഹായിക്കും. ഓഹരിയിൽ നിക്ഷേപിക്കുവാൻ പലർക്കുമിപ്പോൾ താൽപ്പര്യവുമുണ്ട്. വിപണിയിൽ എങ്ങനെ നിക്ഷേപിക്കുമെന്ന അറിവില്ലായ്മയാണ് പലരെയും ഓഹരി നിക്ഷേപത്തിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനികളിൽ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം 35 ശതമാനം വരെ ഉയർത്തുമെന്ന ബജറ്റിലെ നിർദ്ദേശം വിപണിയിൽ ചെറുകിട നിക്ഷേപകരുടെ സാന്നിധ്യം സജീവമാക്കാൻ സഹായിക്കും. ഓഹരിയിൽ നിക്ഷേപിക്കുവാൻ പലർക്കുമിപ്പോൾ താൽപ്പര്യവുമുണ്ട്. വിപണിയിൽ എങ്ങനെ നിക്ഷേപിക്കുമെന്ന അറിവില്ലായ്മയാണ് അവരെ ഓഹരി നിക്ഷേപത്തിൽ നിന്നും പിൻവലിക്കുന്നത്.

ഓഹരിയിൽ നിക്ഷേപിക്കുന്നതിന് അൽപം തയാറെടുപ്പുകൾ വേണം. ആരെങ്കിലും പറഞ്ഞതു കേട്ടിട്ടായിരിക്കരുത് നിക്ഷേപ തീരുമാനം എടുക്കേണ്ടത്. കൃത്യമായ വിവരങ്ങളുടെ, പഠനത്തിന്റെ, മാർഗനിർദ്ദേശത്തിന്റെ ഒക്കെ അടിസ്ഥാനത്തിൽ വേണം ഓഹരിയിൽ നിക്ഷേപിക്കാൻ. മികച്ച അടിസ്ഥാന ഘടകങ്ങളുള്ള ഓഹരികൾ കണ്ടെത്തുക. 5 വർഷം വരെയുള്ള കാലയളവിൽ അവയിൽ നിക്ഷേപിക്കുക. തൽക്കാലത്തേക്ക് വില കുറഞ്ഞാലും ക്ഷമാപൂർവം കാത്തിരുന്നാൽ  നേട്ടമുറപ്പാണ്.

ADVERTISEMENT

ഓഹരിയിൽ നിക്ഷേപിക്കുക എന്നുവെച്ചാൽ ആ കമ്പനിയുടെ ഉടമസ്ഥാവകാശം വാങ്ങുകയാണ്. അതുകൊണ്ട് നമുക്ക് പരിചയമുള്ള ജീവിതത്തിൽ എപ്പോഴെങ്കിലും ഉപയോഗിക്കാനിടയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുക. അതുപോലെ തന്നെ  കമ്പനിയുടെ പ്രൊമോട്ടർ ആരാണെന്നതും പരിഗണിയ്ക്കണം. നല്ല പേരുള്ള ഗ്രൂപ്പാണ് പ്രൊമോട്ടറെങ്കിൽ കമ്പനിയെക്കുറിച്ച് കാര്യമായ  ആശങ്ക വേണ്ട.

കമ്പനിയുടെ പ്രവർത്തന ചരിത്രം, അവർ കൈകാര്യം ചെയ്യുന്ന വ്യവസായത്തിന്റെ സാധ്യത എന്നിവ കൂടി പരിഗണിക്കണം.  സ്ഥിരവളർച്ചയുണ്ടോ, ലാഭവീതം, ബോണസ് ഇവ നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിക്കാം. 

ADVERTISEMENT

വിൽക്കാൻ തിരക്കു കൂട്ടാതെ നിക്ഷേപലക്ഷ്യത്തിലെത്തുന്നതു വരെ കാത്തിരിക്കുക. പക്ഷേ, തെറ്റായ നിക്ഷേപ തീരുമാനത്തിലൂടെ വാങ്ങിയ ഓഹരിയുടെ വില ഇടിയുകയാണെങ്കിൽ കൂടുതൽ റിസ്ക് എടുക്കാതെ അവ വിറ്റു മാറുകതന്നെ ചെയ്യണം. ഓഹരിയിൽ എപ്പോഴും നഷ്ടം കുറയ്ക്കാനും ലാഭം കൂട്ടാനും സഹായിക്കുന്ന തീരുമാനങ്ങളാകണം എടുക്കേണ്ടത്.