പത്തും പതിനൊന്നും ശതമാനം പലിശ!!!. അതും ബാങ്ക് പലിശ കുത്തനെ കുറയുന്ന ഈ സന്ദർഭത്തിൽ!! . വാഗ്ദാനം ചെയ്യുന്നതോ നമുക്ക് ഏറെ പരിചിതമായ കമ്പനികളും. എൻസിഡികൾ ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ട് തന്നെ. പക്ഷേ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എൻസിഡി എന്തെന്നു യാതൊരു ധാരണയില്ല.

പത്തും പതിനൊന്നും ശതമാനം പലിശ!!!. അതും ബാങ്ക് പലിശ കുത്തനെ കുറയുന്ന ഈ സന്ദർഭത്തിൽ!! . വാഗ്ദാനം ചെയ്യുന്നതോ നമുക്ക് ഏറെ പരിചിതമായ കമ്പനികളും. എൻസിഡികൾ ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ട് തന്നെ. പക്ഷേ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എൻസിഡി എന്തെന്നു യാതൊരു ധാരണയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തും പതിനൊന്നും ശതമാനം പലിശ!!!. അതും ബാങ്ക് പലിശ കുത്തനെ കുറയുന്ന ഈ സന്ദർഭത്തിൽ!! . വാഗ്ദാനം ചെയ്യുന്നതോ നമുക്ക് ഏറെ പരിചിതമായ കമ്പനികളും. എൻസിഡികൾ ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ട് തന്നെ. പക്ഷേ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എൻസിഡി എന്തെന്നു യാതൊരു ധാരണയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തും പതിനൊന്നും ശതമാനം പലിശ!!!. അതും ബാങ്ക്  പലിശ കുത്തനെ കുറയുന്ന ഈ സന്ദർഭത്തിൽ!!വാഗ്ദാനം ചെയ്യുന്നതോ നമുക്ക് ഏറെ പരിചിതമായ കമ്പനികളും. എൻസിഡികൾ ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ട് തന്നെ. പക്ഷേ  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എൻസിഡി എന്തെന്നു യാതൊരു ധാരണയില്ല. അതുകൊണ്ടു തന്നെ നിക്ഷേപിക്കണോ വേണ്ടയോ എന്ന ആശങ്കയാണ്  ബഹുഭൂരിപക്ഷത്തിനും.                                       

എന്താണ് എൻസിഡി?

ADVERTISEMENT

ആവശ്യമായ  ഫണ്ട് (മൂലധനം )സമാഹരിക്കാനായി  കമ്പനികൾ പുറത്തിറക്കുന്ന  കടപ്പത്രങ്ങളാണ് നോൺ കൺവർട്ടബിൾ ഡിബഞ്ചറുകൾ അഥവാ എൻ.സി.ഡി. ഈ കടപത്രങ്ങൾ പിന്നീട് ഓഹരികളാക്കി മാറ്റാൻ അഥവാ കൺവെർട്ട് ചെയ്യാനാകില്ല. അതുകൊണ്ട് ആണ് ഈ പേര്. നിശ്ചിതമായ കാലാവധിയും നിശ്ചിതമായ പലിശയുമാണ് എൻസിഡികൾക്ക്. വാഗ്ദാനം ചെയ്യുന്ന പലിശയ്ക്ക് ഇവിടെ കൂപ്പൺ റേറ്റ് എന്നാണ് പറയുക. കാലാവധി കഴിഞ്ഞാൽ കൂപ്പൺ റേറ്റ് അനുസരിച്ചുള്ള  പലിശ അടക്കം നിക്ഷേപം തിരിച്ചുകിട്ടും. നല്ല കമ്പനിയുടെ മികച്ച എൻസിഡിയാണെങ്കിൽ വാഗ്ദാനം ചെയ്തിട്ടുള്ള  കൂപ്പൺ റേറ്റ് അനുസരിച്ചുള്ള പലിശ ഉറപ്പാണ്.1,3,6,12 എന്നീ മാസങ്ങളിൽ പലിശ പിൻവലിക്കാനുള്ള  അവസരവുമുണ്ട്. 

എങ്ങനെ നിക്ഷേപിക്കാം? 

കമ്പനികൾ എൻസിഡികളുടെ പബ്ലിക് ഇഷ്യുവുമായി വരുമ്പോൾ അപേക്ഷ നൽകി വാങ്ങാം. ഇവ ഓഹരി പോലെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. അപ്പോൾ സെക്കന്ററി വിപണിയിൽ നിന്നു വാങ്ങാനും അവസരമുണ്ട്. ബാങ്ക് നിക്ഷേപത്തേക്കാൾ പലിശ അധികം കിട്ടുമെന്നതിനു പുറമെ മറ്റു ചില മികവുകൾ ‌‌കൂടി ഇവയ്ക്കുണ്ട്   

എപ്പോൾ വേണമെങ്കിലും വിറ്റു പണമാക്കാം

ADVERTISEMENT

ബാങ്കിലാണെങ്കിൽ പണം കിട്ടാൻ കാലാവധി കഴിയും വരെ കാത്തിരിക്കണം. എന്നാൽ എൻസിഡി ആണെങ്കിൽ പണത്തിനായി കാലാവധിക്കായി കാത്തിരിക്കേണ്ട. കാരണം വിപണിയിൽ ലിസ്റ്റ്‌ ചെയ്യുമെന്നതിനാൽ എപ്പോൾ വേണമെങ്കിലും വിറ്റു  പണമാക്കാം.1000 രൂപ മുതൽ നിക്ഷേപിക്കാം. പലിശ കുറയുമ്പോൾ നേട്ടം കൂടും

എൻസിഡിയുടെ പലിശ നിശ്ചിതമാണ്.  അതിനാൽ പൊതുവിപണിയിൽ പലിശ കുറയുമ്പോൾ  ഇവയുടെ ഡിമാൻഡ് കൂടും, വിലയും. അതനുസരിച്ചു നിക്ഷേപകനു  മൂലധനനേട്ടവും കൂടും. അതിനാൽ പലിശ കുറയുന്ന ഈ സാഹചര്യത്തിൽ കൂടുതൽ അനുയോജ്യമാണ്.    

ടിഡിഎസ് പിടിക്കില്ല

എൻസിഡിയുടെ പലിശയ്ക്ക് ആദായനികുതി ബാധകമാണ്. പക്ഷേ ടിഡിഎസ് പിടിക്കില്ല. ഇടയ്ക്ക് വിറ്റുമാറിയാൽ കിട്ടുന്ന മൂലധനേട്ടത്തിനു പത്തു ശതമാനം നിരക്കിൽ നികുതി നൽകിയാൽ മതി. 

ADVERTISEMENT

രണ്ടു തരം എൻസിഡികൾ 

സെക്വേർഡ്  ഡിബഞ്ചറുകളും അൺസെക്വേർഡ് ഡിബഞ്ചറുകളും ഉണ്ട്.  സെക്വേർഡ് എൻസിഡികൾ, ഡിബഞ്ചറുകൾ  ഏറെക്കുറെ സുരക്ഷിതമാണ്. കമ്പനി  പ്രശ്നത്തിലായാലും ആസ്‌തികൾ വിറ്റ് നിക്ഷേപകനു പണം വസൂലാക്കാം. പക്ഷേ ഇവയ്ക്ക് അൺസെക്വേർഡ് ഡിബഞ്ചറുകളേക്കാൾ പലിശ കുറവായിരിക്കും. പലിശ കൂടിയ  അൺസെക്വേർഡ് ഡിബഞ്ചറുകളിൽ  ഈ സുരക്ഷയില്ല      

 ശ്രദ്ധിക്കാൻ 

നല്ല  സാമ്പത്തിക അടിത്തറയുള്ള, നമുക്ക് നല്ല പരിചയമുള്ള  കമ്പനിയുടെ എൻസിഡികൾ മാത്രം വാങ്ങുക.മുത്തൂറ്റ് ഫിനാന്‍സ് ഇപ്പോൾ അവതരിപ്പിക്കുന്ന എൻസിഡി ഒരു ഉദാഹരണമാണ്. നിക്ഷേപം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 790 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ എൻസിഡി വിതരണം ഡിസംബര്‍ 24-ന് അവസാനിക്കും. ക്രിസിലും ഐസിആര്‍എയും ദീര്‍ഘകാല ഡെബിറ്റ് റേറ്റിങ് ആയ എഎ/സ്റ്റേബിള്‍ റേറ്റിങ് ആണ് ഇതിന്റെ സുരക്ഷയ്ക്കു നല്‍കിയിരിക്കുന്നത്.അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളായ ഫിച്ചിന്റെ സ്റ്റേബിളോടു കൂടിയ ബി ബിപ്ലസ്,മൂഡിസ് ഇൻവെസ്റ്റർ സർവീസസിന്റെ Ba2 എന്നിവയും ഈ ഇഷ്യൂവിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉയർന്ന റേറ്റിങ് ഉള്ളവ  തിരഞ്ഞെടുക്കുകയാണ് നല്ലത്. ഇടപാടുകാർക്കിടയിൽ വൻവിശ്വാസ്യത  നേടിയതും പ്രൊഫഷലിസത്തിന്റെ കരുത്തോടെ മുന്നോട്ടു പോകുന്നതുമാണ് ഈ ഗ്രൂപ്പ്. 24/38/60 വീതം മാസക്കാലയാളവിലേക്ക് നിക്ഷേപം നടത്താനാകും. നിക്ഷേപത്തിനു മുമ്പ് പ്രോസ്‌പെക്ടസ് വായിച്ചു മനസിലാക്കുകയും  മനസിലാകാത്തവ  ചോദിച്ചറിയുകയും വേണം.  

ട്രേഡിങ് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. എൻസിഡികൾ സംബന്ധിച്ച വിവരങ്ങൾ ഓഹരികളിലെ പോലെ ലഭ്യമല്ല. കിട്ടാൻ ബുദ്ധിമുട്ടാണ്. വിവരങ്ങൾ ശരിക്കു മനസിലാക്കാതെ ട്രേഡ്  ചെയ്താൽ വലിയ നഷ്ടം സംഭവിക്കും .