∙ 2023 ഓടെ 6 ലക്ഷം വിദ്യാർഥികൾക്ക് താമസ സൗകര്യം ∙ 4952 കോടി രൂപയുടെ നിക്ഷേപം രാജ്യത്തു വിദ്യാർഥികൾക്കായുള്ള താമസസൗകര്യ രംഗത്ത് 2023 ഓടെ 700 ദശലക്ഷം ഡോളറിന്റെ (4952  കോടി രൂപ) നിക്ഷേപം വരുന്നു. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തു പുതുതായി ഉയർന്നു വരുന്ന മേഖലയാണ് സ്റ്റുഡൻസ് ഹൗസിങ്. ലോകത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 2023 ഓടെ 6 ലക്ഷം വിദ്യാർഥികൾക്ക് താമസ സൗകര്യം 

∙ 4952 കോടി രൂപയുടെ നിക്ഷേപം

ADVERTISEMENT

രാജ്യത്തു വിദ്യാർഥികൾക്കായുള്ള താമസസൗകര്യ രംഗത്ത് 2023 ഓടെ 700 ദശലക്ഷം ഡോളറിന്റെ (4952  കോടി രൂപ) നിക്ഷേപം വരുന്നു. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തു പുതുതായി ഉയർന്നു വരുന്ന മേഖലയാണ് സ്റ്റുഡൻസ് ഹൗസിങ്. ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കൺസൽട്ടിങ് സ്ഥാപനമായ സിബിആർഇ, സ്റ്റുഡന്റ് അക്കൊമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നു നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2013–14 വർഷത്തിൽ വിദ്യാർഥികളുടെ എണ്ണം 32.3 ദശലക്ഷമായിരുന്നെങ്കിൽ 2017–2018 കാലയളവിൽ അത് 36.64 ദശലക്ഷമായി വർദ്ധിച്ചു. 2019 മുതൽ 2023 വരെ ഈ രംഗത്ത് 36% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡൻസ് ഹബ് ആയി രാജ്യം മാറുകയാണ്. വലിയ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, തമിഴ് നാട്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാന കോളജുകളും സ്കൂളുകളും. ടയർ 1, ടയർ 2 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പ്രധാന നഗരങ്ങളെ തിരിച്ചിട്ടുണ്ട്. ടയർ 1 ൽ ഉൾപ്പെട്ട ബെംഗുളൂരു, ജയ്പൂർ, പുണെ, മുംബൈ, ഹൈദരാബാദ്, നാഗ്പൂർ എന്നീ നഗരങ്ങളിൽ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷമാണെന്നാണു കണ്ടെത്തൽ. ടയർ 2 ൽ ഉൾപ്പെടുന്ന ഡെറാഡൂൺ, ജലന്ധർ, ഇൻഡോർ, ചണ്ഢീഗഡ്, കോട്ട എന്നിവയ്ക്കും ഡിമാൻഡ് ഉണ്ട്.  ചെറുനഗരങ്ങളിലും ഇതേതോതിൽ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

ADVERTISEMENT

ആറ് കുട്ടികൾക്ക് ഒരു ഹോസ്റ്റൽ ബെഡ് എന്ന തോതിലാണു നിലവിലെ താമസസൗകര്യം ലഭ്യമായിട്ടുള്ളത്. മിതമായ ചെലവിൽ നല്ല താമസസൗകര്യം, സുരക്ഷ, നല്ല പഠനാന്തരീക്ഷം എന്നിവ ഉറപ്പാക്കാൻ കഴിയുന്നവർക്ക് സ്റ്റുഡന്റ് ഹൗസിങ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാം.