• ഉയർന്ന പലിശ കിട്ടാൻ കട പത്രത്തിൽ നിക്ഷേപിക്കാം. റിസർവ് ബാങ്ക് റിപ്പോ റേറ്റ് നിരക്ക് വീണ്ടും കുറച്ചു. ലോൺ എടുക്കുന്ന വർക്ക് ഗുണകരമാകുമെങ്കിലും ബാങ്കിൽ സ്ഥിരനിക്ഷേപം ഇടുന്നവർക്ക് തിരിച്ചടിയാണിത്. മുൻനിര ബാങ്കായ എസ്ബിഐയുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഇത് വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചത് വായ്പ എടുക്കുന്നവർക്ക് ഗുണകരമാകുമെങ്കിലും ബാങ്കിൽ സ്ഥിരനിക്ഷേപം ഇടുന്നവർക്ക് തിരിച്ചടിയാണിത്. മുൻനിര ബാങ്കായ എസ്ബിഐയുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഇത് വീണ്ടും കുറയും. എഫ്ഡി സുരക്ഷിത നിക്ഷേപം ആണെങ്കിലും കാര്യമായ വരുമാന വർധനവ് ഉണ്ടാകുന്നില്ല. 

നിക്ഷേപിക്കുന്ന തുകയ്ക്ക്  മികച്ച പലിശ കിട്ടുന്നതും എന്നാൽ സുരക്ഷിതവുമായ നിക്ഷേപ മാർഗമാണ് ആണ് എൻസിഡി അഥവാ കടപ്പത്രങ്ങൾ.10%മോ  അതിലധികമോ പലിശ വാഗ്ദാനം ചെയ്യുന്നു എന്നതാണ് നോൺ കൺവെർട്ടബിൾ ഡിബഞ്ചർ (എൻസി ഡി) അഥവാ കടപത്രങ്ങളുടെ പ്രധാന ആകർഷണം.  

ADVERTISEMENT

ഫിക്സഡ് ഇൻകം സെക്യൂരിറ്റികൾ ആണ് കടപ്പത്രങ്ങൾ

നിക്ഷേപിക്കുന്ന തുകയ്ക്ക് സ്ഥിരവരുമാനം വാഗ്ദാനം ചെയ്തു കമ്പനികൾ ഇറക്കുന്ന കടപ്പത്രങ്ങൾക്കു നിശ്ചിത കാലാവധിയിൽ പലിശയും ലഭിക്കും.കമ്പനികൾ എൻസിഡികളുടെ പബ്ലിക് ഇഷ്യൂ ചെയ്യുമ്പോൾ വാങ്ങാം. നിശ്ചിത മുഖവിലയിൽ ( Face value) ആകും  ലഭ്യമാക്കുക. ഓഹരി പോലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ശേഷം സെക്കൻഡറി വിപണിയിൽ നിന്നും എൻസിഡി വാങ്ങാൻ അവസരമുണ്ട്.

ADVERTISEMENT

ആർബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോൾ അതു കടപ്പത്രങ്ങളെ ബാധിക്കുന്നില്ല. കാരണം എൻസിഡിയുടെ പലിശ സ്ഥിരമാണ്. ആർബിഐയുടെ  പലിശ മാറ്റങ്ങൾക്കു വിധേയമല്ല. പൊതുവിപണിയിൽ പലിശ കുറയുമ്പോൾ നിശ്ചിത പലിശയുള്ള സിഡികളുടെ ഡിമാൻഡ് വർദ്ധിക്കും അപ്പോൾ നിക്ഷേപകന് നേട്ടമാകും.

ബാങ്കിൽ എഫ് ഡി ഇടുകയാണെങ്കിൽ പണം ലഭിക്കാൻ കാലാവധി പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. എന്നാൽ എൻസിഡി ലിസ്റ്റ് ചെയ്യുമെന്നതിനാൽ എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കാം. കട പ്പത്രത്തിൽ നിക്ഷേപിക്കുമ്പോൾ, പബ്ലിക് ഇഷ്യുവിൽ നിശ്ചിത തുക മിനിമം വേണമെന്നുണ്ട്. എന്നാൽ സെക്കൻഡറി വിപണിയിൽ 1000 രൂപ മുതൽ നിക്ഷേപിക്കാം.നല്ല കമ്പനിയുടെ മികച്ച  എൻ സി ഡി തിരഞ്ഞെടുത്തു വേണം നിക്ഷേപിക്കാൻ.