ബാങ്കുകള്‍ വ്യാപകമായി പലിശ നിരക്കില്‍ കുറവ് വരുത്തിയതോടെ പ്രവാസികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ വന്‍തോതില്‍ കുറയുന്നു.ഇന്ത്യന്‍ വിദേശ നാണ്യ ശേഖരത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന പ്രവാസികള്‍ ഇപ്പോള്‍ കൂട്ടത്തോടെ മ്യൂച്ച്വല്‍ ഫണ്ട് പോലുള്ള ഉത്പന്നങ്ങളിലേക്ക് തിരിയുന്നുവന്നൊണ് റിപ്പോര്‍ട്ടുകള്‍. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കുകള്‍ വ്യാപകമായി പലിശ നിരക്കില്‍ കുറവ് വരുത്തിയതോടെ പ്രവാസികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ വന്‍തോതില്‍ കുറയുന്നു.ഇന്ത്യന്‍ വിദേശ നാണ്യ ശേഖരത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന പ്രവാസികള്‍ ഇപ്പോള്‍ കൂട്ടത്തോടെ മ്യൂച്ച്വല്‍ ഫണ്ട് പോലുള്ള ഉത്പന്നങ്ങളിലേക്ക് തിരിയുന്നുവന്നൊണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസത്തെ (ആഗസ്ത്) കണക്കനുസരിച്ച് ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തിന്റ ഒഴുക്കില്‍ 29 ശതമാനം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 570കോടി ഡോളറായിരുന്നുവെങ്കില്‍ ഇപ്പോള്‍ 400 കോടിയായി കുറഞ്ഞു. മൂന്ന് കാരണങ്ങളാണ് പ്രവാസികളെ ഇന്ത്യന്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് അകറ്റുന്നത്. 

ആകര്‍ഷകമല്ലാത്ത പലിശ നിരക്ക്

ADVERTISEMENT

വിപണിയില്‍ കഴിഞ്ഞ ഏതാനും പാദങ്ങളായി ആര്‍ ബി ഐ നടത്തുന്ന ഇടപെടലുകളെ തുടര്‍ന്ന് വായ്പ പലിശ നിരക്ക് ഒന്നു മുതല്‍ 1.5 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇതു മൂലം നിക്ഷേപപലിശയിലും കുറവ് വരുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായി.

മൂല്യ ശോഷണ ഭയം 

ADVERTISEMENT

ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ മൂല്യശോഷണം കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നും പ്രവാസികള്‍ ഭയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്താല്‍ രൂപയുടെ മൂല്യം ഇടിഞ്ഞേക്കാമെന്നും ഡിപ്പോസിറ്റ് കാലാവധിയെത്തുമ്പോള്‍ ഇത് കൂടുതല്‍ നഷ്ടം വരുത്തുമെന്നും പ്രവാസികള്‍ വിലയിരുത്തുന്നു.

മറ്റ് നിക്ഷേപസാധ്യതകള്‍

ADVERTISEMENT

ഈ അവസരം മുതലാക്കി പ്രവാസികള്‍ കൂട്ടത്തോടെ മ്യൂച്ചല്‍ ഫണ്ട് പോലുള്ളധനകാര്യ ഉൽപ്പന്നങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് ഫണ്ട് മാനേജര്‍മാര്‍ പറയുന്നത്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ വിവിധ തരം ആപ്പുകളിലൂടെ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. എസ് ഐ പി പോലുളള സംവിധാനങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ മ്യൂച്ചല്‍ഫണ്ടുകളിലേക്ക് ചേക്കേറുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ്. കേരളം,തമിഴ്‌നാട്,കര്‍ണാടക,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളുടെ വിഹിതം 58 ശതമാനമാണ്.