ഔപചാരിക മേഖലയിലെ ജീവനക്കാര്‍ക്ക് ഇനിമുതല്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഇപിഎഫ്ഒ പോര്‍ട്ടലില്‍ നിന്നും നേരിട്ട് എടുക്കാം. തൊഴിലുടമകളെ ആശ്രയിക്കാതെ യുഎഎന്‍ ഓണ്‍ലൈനായി ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനുള്ള സംവിധാനം ഇപിഎഫ്ഒ അവതരിപ്പിച്ചു . നിലവില്‍ , ജീവനക്കാര്‍ക്ക് യുഎഎന്‍ ലഭിക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔപചാരിക മേഖലയിലെ ജീവനക്കാര്‍ക്ക് ഇനിമുതല്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഇപിഎഫ്ഒ പോര്‍ട്ടലില്‍ നിന്നും നേരിട്ട് എടുക്കാം. തൊഴിലുടമകളെ ആശ്രയിക്കാതെ യുഎഎന്‍ ഓണ്‍ലൈനായി ജീവനക്കാര്‍ക്ക്  ലഭിക്കുന്നതിനുള്ള സംവിധാനം ഇപിഎഫ്ഒ അവതരിപ്പിച്ചു. നിലവില്‍, ജീവനക്കാര്‍ക്ക് യുഎഎന്‍ ലഭിക്കുന്നതിന്  അവരുടെ തൊഴിലുടമകള്‍ വഴി മാത്രമാണ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. ഇപിഎഫ്ഒ പുതിയ സംവിധാനം അവതരിപ്പിച്ചതോടെ ഏതൊരു തൊഴിലാളിക്കും  ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ നിന്നും യുഎഎന്‍ നേരിട്ട് എടുക്കാന്‍ കഴിയും. തൊഴിലുടമയെ ആശ്രയിക്കേണ്ടതില്ല. ജോലി മാറുന്നതിന് അനുസരിച്ച് പിഎഫും  മാറ്റുന്നതിന്  വേണ്ടി അപേക്ഷിക്കുന്നത് ഒഴിവാക്കാന്‍  പുതിയ നീക്കം ജീവനക്കാരെ സഹായിക്കും. ജീവനക്കാര്‍ക്ക്  ലഭിക്കുന്ന യുഎഎന്‍ ജീവിതകാലം മുഴുവന്‍ മാറ്റമില്ലാതെ തുടരും.

ഇതിന് പുറമെ  അറുപത്തിയഞ്ച്‌ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഡിജിലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനവും ഇപിഎഫ്ഒ അവതരിപ്പിച്ചിട്ടുണ്ട്. പേപ്പര്‍ രഹിത സംവിധാനമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇപിഎഫ്ഒയുടെ ഈ നീക്കം. 12.7 ലക്ഷം കോടി രൂപയോളം നിക്ഷേപം കൈകാര്യം ചെയ്യുന്ന ഇപിഎഫ്ഒയുടെ നിലവിലെ വരിക്കാരുടെ എണ്ണം 6 കോടിയിലേറെയാണ്.

English Summery: Employees can Directly Collect UAN from EPFO Portal/Digilocker for Pensioners