പുതിയ പബ്ലിക് പ്രോവിഡന്റ് ഫണ്ട് ( പിപിഎഫ്) നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് പ്രകാരം പിപിഎഫ് അക്കൗണ്ടിന് ഇനി മുതല്‍ ജപ്തി ബാധകമാവില്ല. പുതിയ നിയമത്തിന് കീഴില്‍ പിപിഎഫ് അക്കൗണ്ടിലെ തുകയ്ക്ക് ജപ്തി ചെയ്യല്‍ ബാധകമാവില്ല. അക്കൗണ്ട് ഉടമ വരുത്തി വയ്ക്കുന്ന കടം അല്ലെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ  പബ്ലിക് പ്രോവിഡന്റ് ഫണ്ട് ( പിപിഎഫ്) നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് പ്രകാരം പിപിഎഫ് അക്കൗണ്ട്  ഇനി മുതല്‍ ജപ്തി ചെയ്യാനാകില്ല.  

പുതിയ നിയമത്തിന് കീഴില്‍ പിപിഎഫ് അക്കൗണ്ടിലെ തുകയ്ക്ക് ജപ്തി ചെയ്യല്‍ ബാധകമല്ല.  അക്കൗണ്ട് ഉടമ വരുത്തി വയ്ക്കുന്ന കടം അല്ലെങ്കില്‍ ബാധ്യതയുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവ് അനുസരിച്ച് ആസ്തികള്‍ ജപ്തി ചെയ്യേണ്ടി വരുമ്പോള്‍  ഇനി മുതല്‍ പിപിഎഫ് അക്കൗണ്ടിലെ തുകയ്ക്ക്  ഇത് ബാധകമാവില്ല എന്നാണ് പുതിയ വ്യവസ്ഥ. പഴയ പിപിഎഫ് നിയമങ്ങള്‍ മാറ്റി പകരമായി പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്‌കീം 2019 എന്നറിയപ്പെടുന്ന പുതിയ നിയമങ്ങള്‍  പ്രാബല്യത്തില്‍ വന്നു. കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം  നിക്ഷേപത്തോടു കൂടി പിപിഎഫ് അക്കൗണ്ട്  നീട്ടികൊണ്ടു പോകുന്നതിനും ഇതില്‍ വ്യവസ്ഥയുണ്ട്.

ADVERTISEMENT

നിക്ഷേപം നീട്ടാം

പിപിഎഫ് അക്കൗണ്ട്  15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍  അഞ്ച് വര്‍ഷത്തേക്ക് കൂടി അക്കൗണ്ട് നീട്ടാം. അഞ്ച് വര്‍ഷത്തെ ലോക് ഇന്‍ കാലയളവോടെ  നിക്ഷേപം തുടരാം. ഈ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഏത് സമയത്തും പിപിഎഫ് തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. നാലാംവര്‍ഷത്തിന്റെ അവസാനം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമനത്തില്‍ കുറയാത്ത തുക പിന്‍വലിക്കാനും അനുവദിക്കും.

∙ ഫോം-1 അപേക്ഷ ഫോം നല്‍കി കൊണ്ട് പിപിഎഫ് അക്കൗണ്ട് തുറക്കാം.

∙ മൈനറിന്റെ പേരില്‍ രക്ഷകര്‍ത്താവ് എന്ന നിലയില്‍ പിപിഎഫ് അക്കൗണ്ട് തുടങ്ങാം.
. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ മൈനറിന്റെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ടു മാത്രമെ തുറക്കാന്‍ കഴിയു.

∙  ജോയിന്റ് ആയി പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല.

∙ പിപിഎഫ് നിക്ഷേപ പരിധി ഒരു സാമ്പത്തിക വര്‍ഷത്തില്‍  500 രൂപയില്‍ കുറയാനും 1.5 ലക്ഷം രൂപയില്‍ കൂടാനും പാടില്ല.

∙ സ്വന്തം പിപിഎഫ് അക്കൗണ്ടിലും മൈനറിന്റെ പേരില്‍ തുടങ്ങിയ പിപിഎഫ് അക്കൗണ്ടിലും നടത്തുന്ന നിക്ഷേപങ്ങള്‍  ഉള്‍പ്പെടുന്നതാണ് പരമാവധി നിക്ഷേപ പരിധി.