കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ. മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ പുറപ്പെടുവിക്കുന്ന ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടാണ് ഭാരത് ബോണ്ട് ഇടിഎഫ്. കടപ്പത്രം ഇഷ്യു ചെയ്യുന്ന പൊതുമേഖല കമ്പനികളുടെ ഒരു ഇൻഡെക്സ് എൻഎസ് ഇ തയാറാക്കിയിട്ടുണ്ട്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ,  കേന്ദ്ര പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ. മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ പുറപ്പെടുവിക്കുന്ന ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടാണ് ഭാരത് ബോണ്ട് ഇടിഎഫ്. കടപ്പത്രം ഇഷ്യു ചെയ്യുന്ന പൊതുമേഖല കമ്പനികളുടെ ഒരു ഇൻഡെക്സ് എൻഎസ് ഇ തയാറാക്കിയിട്ടുണ്ട്. ഈ ഇൻഡെക്‌സിൽ ഉൾപ്പെട്ട കമ്പനികളുടെ ബോണ്ടുകളിലാണ് ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപിക്കുന്നത്. ഏതെങ്കിലും കമ്പനി ഈ സൂചികയിൽ നിന്ന് പുറത്തുപോയാൽ അതിലെ നിക്ഷേപം ഇടിഎഫ് വിറ്റൊഴിക്കണം.

ഇടിഎഫിന്റെ മുഖവില 1000 രൂപയാണ്. ഇടിഎഫ് ഇഷ്യു സമയത്ത് 1000 രൂപ മുഖവലിയിൽ നിക്ഷേപകന് നിക്ഷേപം നടത്താം. പിന്നീട് സ്റ്റോക് എക്‌സ്‌ചേഞ്ചിൽ കൈമാറ്റം ചെയ്യപ്പെടുന്ന വിലയിൽ ഇടിഎഫ് വാങ്ങുകയും വിൽക്കുകയും ചെയ്യാം.

ADVERTISEMENT

ഭാരത് ഇടിഎഫിന്റെ സവിശേഷതകൾ

∙ ഇഷ്യു സമയം: ഡിസംബർ 13–ന് ആരംഭിച്ച ഇഷ്യു ഡിസംബർ 20–ന് അവസാനിക്കും. ഡിസംബർ 31–ന് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്നു കരുതപ്പെടുന്നു.

∙ ഇഷ്യു ആരു നടത്തുന്നു  :  എഡൽവീസ് എഎംസിയാണ് ഭാരത് ബോണ്ട് ഇടിഎഫ് ഇഷ്യു നടത്തുന്നത്. 

∙ രണ്ടു പ്ലാനുകൾ  : 2023 മച്യൂരിറ്റി പ്ലാനും 2030 മച്യൂരിറ്റി പ്ലാനും എന്നിങ്ങനെ രണ്ടു ബോണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയിട്ടുള്ളത്. മച്യൂരിറ്റി വരെ സൂക്ഷിക്കുന്ന ഉടമകൾക്ക് നിക്ഷേപത്തുകയും റിട്ടേണും തിരികെ ലഭിക്കും.

ADVERTISEMENT

∙ ഉയർന്ന ലിക്വിഡിറ്റി:   സ്റ്റോക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തിട്ടുള്ളതിനാൽ എപ്പോൾ വേണമെങ്കിലും നിക്ഷേപകന്  ഭാരത് ബോണ്ട് ഇടിഎഫ്  അപ്പോഴത്തെ എൻഎവിയിൽ ( നെറ്റ് അസറ്റ് വാല്യു) പണമാക്കി മാറ്റാം. 

∙ ഉയർന്ന ഗുണമേന്മ: ഭാരത് ബോണ്ട്‌നിക്ഷേപം നടത്തുന്നത് ട്രിപ്പിൾ എ ഗുണനിലവാരമുള്ള ബോണ്ടുകളിലാണ്,

∙ ഉയർന്ന സുതാര്യത:  സാധാരണ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളേക്കാൾ ഉയർന്ന സുതാര്യത ഇടിഎഫ് ഫണ്ടിനുണ്ട്. ഭാരത് ബോണ്ട് നിക്ഷേപം നടത്തിയിരിക്കുന്ന ബോണ്ടുകൾ ഏതൊക്കെയാണെന്ന് എപ്പോഴും നിക്ഷേകന് വെബ്‌സൈറ്റിൽനിന്നു മനസിലാക്കാം.

∙ നികുതി  ആനുകൂല്യങ്ങൾ: മൂന്നുവർഷത്തിൽ താഴെ ഭാരത് ബോണ്ട് കൈവശം വയ്‌ക്കുകയും മൂലധന  നേട്ടമുണ്ടാവുകയാണെങ്കിൽ  നിക്ഷേപകൻ ഏതു വരുമാന സ്ലാബിലാണോ അതിൽ ഉൾപ്പെടുത്തി നികുതി നൽകണം. എന്നാൽ മൂന്നു വർഷത്തിൽ കൂടുതൽ ബോണ്ട് കൈവശം വയ്‌ക്കുകയും മൂലധന വളർച്ചയുണ്ടാവുകയും ചെയ്‌താൽ  20 ശതമാനം നികുതി നൽകിയാൽ മതി. ഇൻഡെക്‌സേഷൻ  ആനുകൂല്യം ഇവിടെ ഉപയോഗിക്കാം. സാധാരണ  സ്ഥിര നിക്ഷേപ വരുമാനത്തേക്കാൾ കാര്യക്ഷമമായി നികുതി കണക്കാക്കാൻ ഭാരത് ബോണ്ട് ഇടിഎഫിൽ  ഇതുമൂലം സാധിക്കും.

ADVERTISEMENT

എന്താണ് ഇടിഎഫ്

സ്റ്റോക്ക്, ബോണ്ട്, കമോഡിറ്റി തുടങ്ങിയ ആസ്‌തികളിൽ നിക്ഷേപം നടത്തുന്ന ധനകാര്യ ഉപകരണമാണ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇടിഎഫ്).  ഏതെങ്കിലും ആസ്തിയെ അടിസ്ഥാനമാക്കിയാണ് ഇടിഎഫിന് രൂപം നൽകുന്നത്. ഈ ആസ്തിയുടെ വിലനീക്കമാണ് ഇടിഎഫിന്റെ വിലയെ സ്വാധീനിക്കുന്നത്.

ഇത് ഓഹരി പോലെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇഷ്യുവിനുശേഷം ഇടിഎഫ് യൂണിറ്റുകൾ  എക്‌സ്‌ചേഞ്ചിൽനിന്നു വാങ്ങുകയും വിൽക്കുകയും ചെയ്യാം.