സംഘടിത മേഖലയില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക്് റിട്ടയര്‍മെന്റ് ജീവിതത്തെ കുറിച്ച്് ആശങ്ക കുറവായിരിക്കും. ഉയര്‍ന്ന ശമ്പളവും ഉറപ്പുള്ള പെന്‍ഷനും ഇവര്‍ക്ക് മനക്ലേശം കുറയ്ക്കും. എന്നാല്‍ അസംഘടിത മേഖലയില്‍ പ്രത്യേകിച്ച് കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എണ്‍പത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘടിത മേഖലയില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക്് റിട്ടയര്‍മെന്റ് ജീവിതത്തെ കുറിച്ച്് ആശങ്ക കുറവായിരിക്കും.  ഉയര്‍ന്ന ശമ്പളവും ഉറപ്പുള്ള പെന്‍ഷനും ഇവര്‍ക്ക് മനക്ലേശം കുറയ്ക്കും. എന്നാല്‍ അസംഘടിത മേഖലയില്‍ പ്രത്യേകിച്ച് കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എണ്‍പത് ശതമാനം ആളുകളുടെയും അവസ്ഥ ഇതല്ല. പ്രായമേറുന്തോറും നിത്യചെലവ് താങ്ങാനാവാതെ വരുന്നവരാണ് അവരില്‍ ഭൂരിഭാഗവും. മരുന്നിനും മറ്റുമായി ഇവര്‍ക്ക് വേറെ വരുമാനമൊന്നും കാണുകയുമില്ല. ഇത്തരക്കാര്‍ക്ക്് പലപ്പോഴും ആശ്രയമാവുക  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളാണ്. ഇതില്‍ തുക കൊണ്ടും നേട്ടം കൊണ്ടും മികച്ച് നില്‍ക്കുന്നതാണ് അടല്‍ പെന്‍ഷന്‍ യോജന. നിലവില്‍ 5,000 രൂപ വരെയാണ് ഉയര്‍ന്ന മാസ പെന്‍ഷന്‍ എങ്കിലും ഇത് 10,000 രൂപയിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനുള്ള നടപടികളായി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടല്‍ പെന്‍ഷന്‍ യോജന

ADVERTISEMENT

18 നും 40 നും ഇടയില്‍ പ്രായമുള്ള അസംഘടിത മേഖലയില്‍ പെടുന്നവര്‍ക്ക് വേണ്ടിയാണ് അടല്‍ പെന്‍ഷന്‍ യോജന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.  അംഗങ്ങള്‍ക്ക് 60 വയസ് എത്തുമ്പോള്‍ 1000 മുതല്‍ 5000 രൂപ വരെ, പ്രായം,മാസഅടവ് എന്നിവ അനുസരിച്ച് പെന്‍ഷന്‍ ലഭിക്കുന്നതാണ്  പദ്ധതി. പ്രായത്തിനനുസരിച്ച് അടയ്ക്കുന്ന തുകയില്‍ വ്യത്യാസമുണ്ട്. അടവ് തുക പിന്നീട്  അംഗത്തിനോ നോമിനിയ്ക്കോ ലഭിക്കുകയും ചെയ്യും. നിലവില്‍ അസംഘടിത മേഖലയില്‍ ഉള്ള 19.5 ദശലക്ഷം പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. 2020 ല്‍ ഇത് 22.5 ദശലക്ഷമാക്കുകയാണ് ഉദേശ്യം. ഇതിന്റെ ഭാഗമായിട്ടാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായവും പെന്‍ഷന്‍ തുകയും ഉയര്‍ത്തുന്നത്.

മാസപെന്‍ഷന്‍ 10,000 രൂപ

ADVERTISEMENT

നിലവില്‍ പദ്ധതിയില്‍ ചേരുന്ന 18 വയസുകാരന് 60 കഴിയുമ്പോള്‍ 50,00 രൂപ മാസപെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മാസം 210 രൂപയാണ് അടക്കേണ്ടത്. 42 വര്‍ഷം അടച്ച് 60 വയസ് തികയുമ്പോള്‍ 8.5 ലക്ഷം രൂപയും 5000 രൂപ പെന്‍ഷനും ലഭിക്കും. ഇത് 

39 വയസില്‍ ചേരുന്നയാളാണെങ്കില്‍ ഈ നേട്ടം കിട്ടണമെങ്കില്‍ മാസം 1,318 രൂപ വിഹിതമടയ്ക്കണം. 39 കാരന്‍ അടയ്ക്കുന്ന തുക 1,054 രൂപയാണെങ്കില്‍ നാലായിരം രൂപയും 792 ആണ് മാസമടയ്ക്കുന്നതെങ്കില്‍ 3,000 രൂപയും പെന്‍ഷന്‍ കിട്ടും. ആകെ മച്ചുരിറ്റി തുകയിലും ആനുപാതികമായ കുറവുണ്ടാകും.

ADVERTISEMENT

കുടുംബത്തിന് 20,000 രൂപ കിട്ടിയേക്കാം 

മാസപെന്‍ഷന്‍ 10,000 ആയി ഉയര്‍ത്തിയാല്‍ ഈ പെന്‍ഷന്‍ പദ്ധതി അംഘടിത മേഖലയിലുള്ളവര്‍ക്ക് ഒരു അനുഗ്രഹമായി മാറും. ഭാര്യയും ഭര്‍ത്താവും ഇതിന്റെ ഗുണഭോക്താവായാല്‍ അറുപത് വയസിന് ശേഷം കുടുംബത്തിന് ലഭിക്കുന്ന ഉയര്‍ന്ന  മാസപെന്‍ഷന്‍ 20,000 രൂപയായി ഉയരും. പെന്‍ഷന്‍ തുക ഇരട്ടിയാക്കുന്നതോടെ അടവു തുകയിലും ആനുപാതിക വര്‍ധനയുണ്ടായേക്കും. മച്ചുരിറ്റി തുക അതനുസരിച്ച് കൂടുകയും ചെയ്യും.