നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപം (5 വര്‍ഷം) നടത്താന്‍ കഴിയുന്നത്‌ എവിടെയാണ്‌? മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണവും മികച്ചതാണെന്നു കരുതുന്നു. എന്താണ്‌ അഭിപ്രായം? മ്യൂച്വല്‍ ഫണ്ടുകള്‍ക്കും സ്വർണത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്‌. ഇവ രണ്ടും ദീര്‍ഘകാലത്തില്‍ മികച്ച ആദായം നല്‍കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപം (5 വര്‍ഷം) നടത്താന്‍ അനുയോജ്യമായ രണ്ടു മേഖലകൾ മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണവും ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം

മ്യൂച്വല്‍ ഫണ്ടുകള്‍ക്കും സ്വർണത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്‌. ഇവ രണ്ടും ദീര്‍ഘകാലത്തില്‍ മികച്ച ആദായം നല്‍കും. അഞ്ച്‌ വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ഓഹരി അധിഷ്‌ഠിത സ്‌കീമുകളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ കുറഞ്ഞത്‌ 12% മുതല്‍ 15% വരെ വാര്‍ഷിക ആദായം ലഭ്യമാക്കും. ദീര്‍ഘകാലയളവില്‍ ഓഹരികള്‍ മറ്റേതൊരു നിക്ഷേപമാർഗത്തെക്കാളും മികച്ച റിട്ടേണും നൽകുന്നു.

ADVERTISEMENT

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എസ്‌ഐപി വഴി തുടങ്ങുക. ഓഹരി വിപണിയിലെ വിവിധ ചക്രങ്ങളെ മറികടക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്‌. മാത്രമല്ല, റുപ്പി കോസ്‌റ്റ്‌ ആവറേജിങ്ങിന്റെയും പവര്‍ ഓഫ്‌ കോമ്പൗണ്ടിങ്ങിന്റെയും ആനുകൂല്യങ്ങളും ലഭിക്കും.

ഇന്ത്യക്കാരുടെ ഏറ്റവും പ്രധാന നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ്‌ സ്വർണം. പവന് 30000 കടന്ന സ്വർണത്തിന്റെ വില ഇനിയും വർധിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ആഭരണങ്ങളുടെ രൂപത്തില്‍ സ്വർണത്തിന്റെ ഉപഭോഗം വളരെ കൂടുതലാണ്‌. സ്വർണം ഗോള്‍ഡ്‌ ഫണ്ടുകള്‍ ആയി മ്യൂച്വല്‍ ഫണ്ടു വഴി വാങ്ങാം. കൂടാതെ ഇലക്ട്രോണിക്‌ ഗോള്‍ഡും ഗോള്‍ഡ്‌ സോവറീന്‍ ബോണ്ടുകളും വാങ്ങാന്‍ കഴിയും. സാമ്പത്തികമാന്ദ്യത്തിലെ അനിശ്ചിതത്വങ്ങളെ സ്വർണം മികച്ച രീതിയില്‍ പ്രതിരോധിക്കും.

ADVERTISEMENT

ഗോള്‍ഡ്‌ സോവറീന്‍ ബോണ്ടുകളില്‍  ഭൗതിക സ്വര്‍ണം വാങ്ങാനാകില്ല. എന്നാല്‍ ഇത്‌ സ്വർണം വാങ്ങുന്നതു വഴിയുള്ള ഗുണങ്ങള്‍ ലഭ്യമാക്കും. നിക്ഷേപത്തില്‍നിന്നുള്ള റിട്ടേണിന്‌ പുറമെ പലിശയും ലഭിക്കുന്നു. 

സ്വർണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗോള്‍ഡ്‌ ഫണ്ടുകള്‍, ഇലക്ട്രോണിക്‌ ഫണ്ടുകള്‍, ഗോള്‍ഡ്‌ സോവറീന്‍ ബോണ്ടുകള്‍ പോലുള്ള മാര്‍ഗങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം.