‘‘ഇഎൽഎസ്എസിൽ ഒരു എസ്ഐപി തുടങ്ങിയാൽ നികുതിയിളവു നേടാം, സമ്പത്തും വളർത്താം. താച്ചർ ബാദ്ഷാ ലേഖകൻ ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ(ഇക്വിറ്റി) അണ് ഈ പുതുവർഷത്തിൽ നിങ്ങൾ ഇഎൽഎസ്എസ് എസ്ഐപിയിൽ ഒരു ക്വിക് സ്റ്റാർട്ട് നടത്താൻ തയാറാണോ? എങ്കിൽ മികച്ചരീതിയിൽ ആദായനികുതി

‘‘ഇഎൽഎസ്എസിൽ ഒരു എസ്ഐപി തുടങ്ങിയാൽ നികുതിയിളവു നേടാം, സമ്പത്തും വളർത്താം. താച്ചർ ബാദ്ഷാ ലേഖകൻ ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ(ഇക്വിറ്റി) അണ് ഈ പുതുവർഷത്തിൽ നിങ്ങൾ ഇഎൽഎസ്എസ് എസ്ഐപിയിൽ ഒരു ക്വിക് സ്റ്റാർട്ട് നടത്താൻ തയാറാണോ? എങ്കിൽ മികച്ചരീതിയിൽ ആദായനികുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇഎൽഎസ്എസിൽ ഒരു എസ്ഐപി തുടങ്ങിയാൽ നികുതിയിളവു നേടാം, സമ്പത്തും വളർത്താം. താച്ചർ ബാദ്ഷാ ലേഖകൻ ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ(ഇക്വിറ്റി) അണ് ഈ പുതുവർഷത്തിൽ നിങ്ങൾ ഇഎൽഎസ്എസ് എസ്ഐപിയിൽ ഒരു ക്വിക് സ്റ്റാർട്ട് നടത്താൻ തയാറാണോ? എങ്കിൽ മികച്ചരീതിയിൽ ആദായനികുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയൊരു വർഷം തുടങ്ങുമ്പോൾ നല്ലൊരു പങ്ക് നികുതിദായകരുടെയും മുൻഗണന ആദായനികുതി ആസൂത്രണമാണ്. നികുതിലക്ഷ്യങ്ങൾ നേടാൻ പുതുവർഷത്തെക്കാൾ അനുയോജ്യമായ മറ്റൊരു സമയമില്ല, ഇഎ‍ൽഎസ്എസ് എസ്ഐപി പോലെ നല്ലൊരു പദ്ധതിയുമില്ല..

എന്താണ് കൂട്ടുപലിശ?

ADVERTISEMENT

കൂട്ടുപലിശയുടെ മാജിക്കിനെക്കുറിച്ചു കേൾക്കാത്തവരില്ല. പലരും സ്കൂൾതലം മുതൽ തന്നെ ഇതെല്ലാം പഠിക്കുന്നുമുണ്ട്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ സമ്പത്തു സൃഷ്ടിക്കായി കോംപൗണ്ട് ഇന്ററസ്റ്റ് അഥവാ കൂട്ടുപലിശയെ ഫലപ്രദമായി ഉപയോഗിക്കുന്നുള്ളൂ.

ഒരു തുക നിക്ഷേപം നടത്തിയാൽ അതിനു പലിശ ലഭിക്കും. ആ പലിശ വീണ്ടും മുതലിലേക്കു ചേർത്തു നിക്ഷേപിക്കുന്നു. പിന്നെ ആ മുതലിനു മാത്രമല്ല, മുതലിനോടു ചേർത്ത പലിശയ്ക്കും ഉൾപ്പെടെയാണ് പലിശ കണക്കുകൂട്ടി നൽകുന്നത്. ഓരോ വർഷവും തുടരുന്ന ഈ പ്രക്രിയയാണ് കോംപൗണ്ടിങ്.

ഇങ്ങനെ പലിശ ചേർത്ത് മുതൽ വളരുന്നതോടെ ലഭിക്കുന്ന പലിശയും വർധിക്കുന്നു. അതുവഴി നിങ്ങളുടെ നിക്ഷേപവും വലിയ തുകയായി മാറും. അതാണ് കൂട്ടുപലിശയുടെ മാജിക്.

എന്നാൽ ഈ മാജിക് സംഭവിക്കണമെങ്കിൽ ചില നിബന്ധനകൾ നിക്ഷേപകൻ പാലിക്കണം. ഏറ്റവും നേരത്തേ നിക്ഷേപം ആരംഭിക്കുകയും പുനർനിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയും വേണമെന്നതാണ് അതിലൊന്ന്.

ADVERTISEMENT

നിക്ഷേപിക്കൽ ബുദ്ധിമുട്ട്

പക്ഷേ മിച്ചം പിടിക്കുക, അത് സമ്പാദിക്കുക എന്നത് വളരെ പ്രയാസകരമാണ്. കാരണം, കൈവശം പണമിരുന്നാൽ അതു ചെലവഴിക്കാനുള്ള ത്വര എല്ലാവരിലും കൂടുതലാണ്. ചെലവഴിക്കൽ നൽകുന്ന ആനന്ദം തന്നെ ഇതിനു കാരണം.

പക്ഷേ, ആദായനികുതി ലാഭിക്കാനായി നിക്ഷേപം നടത്തേണ്ടത് നികുതിദായകരെ സംബന്ധിച്ച് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. മാസം
തോറും നിക്ഷേപിക്കുക എന്നണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി വഴി സാധ്യമാകുന്നത്. മ്യൂച്വൽ ഫണ്ടിൽ ക്രമമായി നിക്ഷേപിക്കാനുള്ള മാർഗമായി ഇതിനെ കാണണം. നിക്ഷേപ അച്ചടക്കം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായി ആസൂത്രണം ചെയ്ത നിക്ഷേപ സമീപനത്തിലൂടെ സമ്പത്തു വളർത്താനും ഈ രീതി സഹായിക്കുന്നു. എസ്ഐപി ഇഎൽഎസ്എസിൽ ആണെങ്കിൽ നികുതിലാഭവും സമ്പത്തു സൃഷ്ടിക്കലും ഒന്നിച്ചു നടക്കുമെന്നതിൽ സംശയം വേണ്ട.

എസ്ഐപിയുടെ മികവ്

ADVERTISEMENT

ചാഞ്ചാട്ടങ്ങളിലൂടെ കടന്നുപോകുന്ന ഓഹരി വിപണിയിൽ താഴ്ചയിൽ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ സാധിക്കും. ഉയർച്ചയുടെ സമയത്ത് കുറഞ്ഞ യൂണിറ്റുകളേ ലഭിക്കൂ. ഇതുവഴി ഒരു യൂണിറ്റിന്റെ ശരാശരി വാങ്ങൽ വില കുറയ്ക്കാനാകും. അവസാന നിമിഷം നികുതിലാഭ നിക്ഷേപം നടത്തുന്ന പ്രവണതയിൽനിന്ന് എസ്ഐപി നികുതിദായകനെ രക്ഷിക്കുന്നു.

എന്തുകൊണ്ട് ഇഎൽഎസ്എസ്?

നികുതി ലാഭിക്കാനുള്ള ഏറ്റവും മികച്ച ഉപകരണമാണിത്. അധ്വാനിച്ചുണ്ടാക്കിയ പണം സംരക്ഷിക്കാൻ വിവിധ നികുതിലാഭ പദ്ധതികളുണ്ട്. ബാങ്ക് എഫ്ഡി, എൻഎസ് സി, പിപിഎഫ്, ഇഎൽഎസ്എസ് തുടങ്ങി 80 സി പദ്ധതികളിലെ നിക്ഷേപം വഴി വർഷം 1,50,000 രൂപയ്ക്കു വരെ നികുതിയിളവു നേടാം. ഇതുവഴി 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നികുതിദായകന് 46,800 രൂപ ലാഭിക്കാൻ കഴിയും.

ഇഎൽഎസ്എസ് പ്രധാനമായി ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ്. ഈ വിഭാഗത്തിലെ പദ്ധതികളിൽ പലതും രണ്ടു ദശകത്തിലേറെ പ്രവർത്തന ചരിത്രമുള്ളവയാണ്. നികുതിലാഭം, മൂലധന വളർച്ച എന്നിങ്ങനെ ഇരട്ടനേട്ടവും ഇവയുടെ പ്രത്യേകതയാണ്.എസ്ഐപിയിലൂടെ വിപണിയിൽ നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ ചാഞ്ചാട്ടത്തെ മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാം.

80 സിയിൽ വരുന്ന നിക്ഷേപങ്ങളിൽ ഏറ്റവും കുറഞ്ഞ ലോക്ക്– ഇൻ പീരിയഡ് ഉള്ളത് ഇഎൽഎസ്എസിന് ആണ്. അതിനാൽ മൂന്നു വർഷത്തിനുശേഷം തുക പിൻവലിച്ച് വീണ്ടും നിക്ഷേപിക്കാം, ഇളവു നേടാം. ഇത്തരം ഒരു അവസരം നിക്ഷേപകനു മറ്റൊരു നികുതിലാഭ പദ്ധതികളും സമ്മാനിക്കുന്നില്ല. 

ലേഖകൻ ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ(ഇക്വിറ്റി) അണ്